• Logo

Allied Publications

Americas
അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രു​ടെ ത​ള്ളി​ക്ക​യ​റ്റം; അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു
Share
എ​ൽ​പാ​സൊ(​ടെ​ക്സ​സ്): ടെ​ക്സ​സ് സ​തേ​ണ്‍ ബോ​ർ​ഡ​റി​ലൂ​ടെ​യു​ള്ള അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രു​ടെ പ്ര​വാ​ഹം നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​തി​നെ തു​ട​ർ​ന്ന് ടെ​ക്സ​സ് ബോ​ർ​ഡ​റി​ലു​ള്ള എ​ൽ​പാ​സൊ സി​റ്റി മേ​യ​ർ ഓ​സ്ക്ക​ർ ലീ​സ​ർ അ​ടി​യ​ന്തി​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. ഡി​സം​ബ​ർ 17 ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ച അ​ടി​യ​ന്തി​രാ​വ​സ്ഥ അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റി​യ​വ​രെ പു​റ​ത്താ​ക്കു​ന്ന​തു​വ​രെ (ഡി​സം​ബ​ർ 21) പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​കു​മെ​ന്നു മേ​യ​ർ പ​റ​ഞ്ഞു.

എ​ൽ​പാ​സോ​യി​ലെ ക​മ്മ്യു​ണി​റ്റി​ക്ക് താ​ങ്ങാ​വു​ന്ന​തി​ല​ധി​ക​മാ​ണു കു​ടി​യേ​റ്റ​ക്കാ​രു​ടെ സം​ഖ്യ​യെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. വി​ന്‍റ​ർ ശ​ക്തി​പ്പെ​ടു​ക​യും താ​പ​നി​ല താ​ഴു​ക​യും ചെ​യ്ത​തോ​ടെ ഡൗ​ണ്‍​ടൗ​ണ്‍ സ്ട്രീ​റ്റു​ക​ളി​ൽ അ​ല​യു​ന്ന കു​ടി​യേ​റ്റ​ക്കാ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ സി​റ്റി​യു​ടെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്. ഏ​ക​ദേ​ശം 6000 ത്തി​ല​ധി​കം കു​ടി​യേ​റ്റ​ക്കാ​രാ​ണ് ഓ​രോ ദി​വ​സ​വും വി​വി​ധ ര​ഹ​സ്യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ സി​റ്റി​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തു​ന്ന​തെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

അ​തേ സ​മ​യം, എ​ൽ​പാ​സോ​യി​ൽ നി​ന്ന് അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ഡാ​ല​സ് ഡൗ​ണ്‍ ടൗ​ണി​ലേ​ക്ക് ട്രാ​ൻ​സ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മേ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന അ​ഭ​യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ൽ നി​ന്നു ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ടെ​ക്സ​സ് ഗ​വ​ർ​ണ​ർ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​യ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ക​യും ടെ​ക്സ​സ് അ​തി​ർ​ത്തി​യി​ൽ എ​ത്തു​ന്ന​വ​രെ വാ​ഷിം​ഗ്ട​ണ്‍, ന്യൂ​യോ​ർ​ക്ക് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് അ​യ​യ്ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ