• Logo

Allied Publications

Americas
സെ​ൻ​റ് തോ​മ​സ് സി​എ​സ്ഐ ച​ർ​ച്ച് ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൻ ഹാ​ർ​മ​ണി ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു
Share
ഹൂ​സ്റ്റ​ണ്‍: ​സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ ച​ർ​ച്ച് ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണ്‍ ഹൂ​സ്റ്റ​ണി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ത്തേ​യും ഉ​ൾ​പ്പെ​ടു​ത്തി സം​ഘ​ടി​പ്പി​ച്ച ഹാ​ർ​മ​ണി ഫെ​സ്റ്റ് 2022 ശ്ര​ദ്ധേ​യ​മാ​യി. ഹൂസ്റ്റ​ണ്‍ സി​എ​സ്ഐ സ​ഭ​യു​ടെ പു​തി​യ ദേ​വാ​ല​യ നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ചി​മ്മി​ണി റോ​ക്ക് റോ​ഡി​ലെ ദേ​വാ​ല​യാ​ങ്ക​ണ​മാ​യി​രു​ന്നു ഈ ​ക്രൈ​സ്ത​വ സം​ഗ​മ​ത്തി​ന് വേ​ദി​യാ​യി തീ​ർ​ന്ന​ത്.

ഹൂ​സ്റ്റ​ണി​ലെ മ​ല​യാ​ളി ക്രൈ​സ്ത​വ​രു​ടെ​യി​ട​യി​ൽ ഒ​രു സൗ​ഹൃ​ദ കൂ​ട്ടാ​യ്മ സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ഈ ​സം​ഗ​മ​ത്തി​ന്‍റെ ല​ക്ഷ്യം. 2022 ഡി​സം​ബ​ർ 3 ശ​നി​യാ​ഴ്ച രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു വ​രെ​യാ​യി​രു​ന്നു സം​ഗ​മം ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. ദേ​വാ​ല​യ​ത്തി​നു​ള്ളി​ലെ ആ​രാ​ധ​ന​യി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി സം​ഗ​മ സ്ഥ​ല​ത്തെ പൊ​തു വേ​ദി​യി​ൽ ന​ട​ത്ത​പ്പെ​ട്ട ആ​രാ​ധ​ന​യോ​ടു​കൂ​ടി​യാ​ണ് ഈ ​സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ആ​രം​ഭി​ച്ച​ത്. ആ​രാ​ധ​ന​യ്ക്ക് ഇ​ട​വ​ക വി​കാ​രി റ​വ. ബെ​ന്നി തോ​മ​സ്, സി​എ​സ് ഐ ​സെ​ൻ​റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജേ​ക്ക​ബ് ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി, തു​ട​ർ​ന്ന് ഐ​ക്യ​ത വി​ളി​ച്ചോ​തു​ന്ന​തി​ന്ന​ട​യാ​ള​മാ​യി ഏ​ഴു മെ​ഴു​കു​തി​രി​ക​ൾ
ക​ത്തി​ച്ചു​കൊ​ണ്ട് സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം. ഒൗ​ദ്യോ​ഗി​ക​മാ​യി ന​ട​ത്ത​പ്പെ​ട്ടു.

സെ​ൻ​റ് തോ​മ​സ് സി ​എ​സ് ഐ ​സ​ഭ​യു​ടെ എ​ക്സി​ക്യു്ട്ടീ​വ് ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ സം​ഘാ​ട​ക സ​മി​തി​യു​ടെ ക​ണ്‍​വീ​ന​ർ​മാ​ർ വി​വി​ധ സ​ഭാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഉ​ദ​ഘാ​ട​ന​ശേ​ഷം വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ടാ​ല​ന്‍റ് ഷോ ​എ​ന്നി​വ ന​ട​ത്ത​പ്പെ​ട്ടു. കു​ട്ടി​ക​ൾ മു​ത​ൽ പ്രാ​യ​മാ​യ​വ​ർ​വ​രെ ടാ​ല​ന്‍റ് ഷോ ​യി​ൽ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി ത​യ്യാ​റാ​ക്കി​യി​രു​ന്ന കാ​യി​ക​വി​നോ​ദ​ങ്ങ​ൾ ക്രി​സ്മ​സി​ന്‍റെ സ​ന്ദേ​ശം വി​ളി​ച്ചോ​തു​ന്ന സാ​ന്താ​ക്ളോ​സി​ന്‍റെ സ​ന്ദ​ർ​ശ​നം തു​ട​ങ്ങി​യ​വ ഈ ​സൗ​ഹൃ​ദ സ​മ്മേ​ള​ന​ത്തി​നു കൊ​ഴു​പ്പേ​കി. നാ​ട​ൻ വി​ഭ​വ​ങ്ങ​ളും ആ​സ്വാ​ദ്യ​ക​ര​മാ​യ മ​റ്റു വി​ഭ​വ​ങ്ങ​ളും സു​ഭി​ക്ഷ​മാ​യി ല​ഭ്യ​മാ​യി​രു​ന്ന നാ​ട​ൻ ത​ട്ടു​ക​ട ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ