• Logo

Allied Publications

Americas
വർണാഭമായ ചടങ്ങിൽ എക്കോ അവാർഡ് ജോര്‍ജ് ജോണ്‍ കല്ലൂരിന് സമ്മാനിച്ചു
Share
ന്യൂയോര്‍ക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടന 'എക്കോ'യുടെ ECHO (Enhance Community through Harmonious Outreach) ഹ്യൂമാനിറ്റേറിയന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജെറിക്കോയിലെ കൊട്ടിലിയൻ റെസ്റ്റാറന്‍റിൽ നടന്ന വർണാഭമായ ചടങ്ങിൽ വെസ്റ്റ് ചെസ്റ്ററിൽ നിന്നുള്ള പ്രമുഖ സംരംഭകൻ ജോര്‍ജ് ജോണ്‍ കല്ലൂരിന് സമ്മാനിച്ചു.

ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത നടനും നിര്‍മാതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സ്റ്റീഫന്‍ ബാള്‍ഡ് വിന്‍ എക്കോയുടെ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു. അവാര്‍ഡ് ജേതാവിനേയും അദ്ദേഹം നിര്‍ലോപം പ്രശംസിച്ചു.

ലോംഗ് ഐലന്റില്‍ ഈ ചടങ്ങ് നടക്കുന്നതില്‍ സന്തോഷമുണ്ട്. ലോംഗ് ഐലൻഡിലെ മസപേക്വയില്‍ തന്‍റെ പിതാവ് 35 വര്‍ഷം സ്‌കൂള്‍ ടീച്ചറായിരുന്നു. നാലു സഹോദരരില്‍ ഇളയ ആളാണ് താന്‍. (സഹോദരന്‍ പ്രശസ്ത നടന്‍ അലക് ബാള്‍ഡ് വിന്‍ സിനിമാ ചിത്രീകരണത്തിനിടെ ഫോട്ടോഗ്രാഫറെ അബദ്ധത്തില്‍ വെടിവച്ചതിന് വാര്‍ത്തകളില്‍ സജീവമായുണ്ട്).

ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് അവാര്‍ഡ് ജേതാവ് ജോര്‍ജ് ജോണ്‍ കല്ലൂര്‍ മറുപടി പ്രസംഗം നടത്തിയത്.

ജോർജ് ജോണിന് ശില്പം എക്കോ ചെയർമാൻ ഡോ. തോമസ് മാത്യു സമ്മാനിച്ചു. ക്യാഷ് അവാർഡ് സാബു ലൂക്കോസ് സമ്മാനിച്ചു . കാഷ് അവാർഡായി ലഭിക്കുന്ന 2,500 ഡോളർ അവർ ചെയ്യുന്ന ഏതെങ്കിലും കാരുണ്യ പ്രവർത്തന പ്രോജെക്ടിലേക്കു ഉപയോഗിക്കേണ്ടതാണ്.

അന്തരിച്ച സോളമന്‍ മാത്യുവിനെപ്പറ്റിയുള്ള ചെറിയൊരു വീഡിയോയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. അറ്റോര്‍ണി ജസീക്കാ ജോര്‍ജ് ആയിരുന്നു എംസി. അന്നു ജോസഫ് പ്രാരംഭമായി നൃത്തം അവതരിപ്പിച്ചു.

സ്വാഗതം ആശംസിച്ച സാബു ലൂക്കോസ് എക്കോയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി. ഇത്തരം സദ്പ്രവര്‍ത്തനങ്ങളോട് താത്പര്യമുള്ളതുകൊണ്ടാണ് എല്ലാവരും ഈ ചടങ്ങിനെത്തിയിരിക്കുന്നത്. കോവിഡ് പോലുള്ള വെല്ലുവിളികളെ നേരിടാന്‍ ഒരുങ്ങിയിരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

എക്കോ ചെയര്‍മാന്‍ ഡോ. തോമസ് മാത്യുവിന്‍റെ അധ്യക്ഷ പ്രസംഗത്തില്‍ മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുവാനുള്ള ഗാന്ധിയന്‍ ആദര്‍ശമാണ് തങ്ങള്‍ പിന്തുടരുന്നതെന്ന് പറഞ്ഞു. നമ്മുടെ സമൂഹത്തെ ഉയത്തുന്നതിന്റെ പരിശ്രമങ്ങളില്‍ നാമും പങ്കാളികളാകുന്നു. കഴിഞ്ഞവര്‍ഷം ഏതാനും പേരുമായി തുടങ്ങിയ സീനിയര്‍ പ്രോഗ്രാം ഇപ്പോള്‍ 200 പേരുള്ള സീനിയര്‍ വെല്‍നസ് പ്രോഗ്രാം ആയി മാറി. ഇത് സ്വയം പര്യാപ്തമായ പ്രോഗ്രാം ആയി മാറണം. ജീവിക്കാന്‍ വേണ്ടി നാം ഓരോ പ്രവര്‍ത്തി ചെയ്യുന്നു. എന്നാല്‍ നാം മറ്റുള്ളവര്‍ക്ക് നല്‍കുമ്പോള്‍ നമുക്ക് ഒരു ജീവിതം ലഭ്യമാകുന്നു അദ്ദേഹം പറഞ്ഞു.

സെനറ്റര്‍ കെവിന്‍ തോമസ് തന്‍റെ പ്രസംഗത്തില്‍ പുഴകള്‍ അവയിലെ വെള്ളം കുടിക്കുകയോ, മരങ്ങള്‍ അവയുടെ പഴങ്ങള്‍ ഭക്ഷിക്കുകയോ ചെയ്യുന്നില്ലെന്ന പഴമൊഴി ചൂണ്ടിക്കാട്ടി. സേവനവും അതുപോലെയാണ്. സേവനസന്നദ്ധരായ ഈ സമൂഹത്തിനെ സെനറ്റില്‍ പ്രതിനിധീകരിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ട്.

ചടങ്ങിന്റെ മുഖ്യ സ്‌പോണ്‍സറായിരുന്ന ടി.ആര്‍ ജോയി, കൗണ്ടിയിലെ പ്രമുഖ നേതാക്കള്‍ തുടങ്ങിയവരും സംസാരിച്ചു .

സ്‌പോണ്‍സര്‍മാരെ ചടങ്ങില്‍ ആദരിച്ചു. സീനിയര്‍ വെല്‍നസ് പ്രോഗ്രാമിലുള്ളവര്‍ ക്രിസ്മസ് കരോള്‍ ഗാനങ്ങളാലപിച്ചു. വെല്‍നസ് പ്രോഗ്രാം സീനിയർ കെയര്‍ സെന്റര്‍ ആയി വികസിപ്പിക്കുന്നതിനെപ്പറ്റിയുള്ള വീഡിയോയും അവതരിപ്പിച്ചു. നവനീത് ഉണ്ണികൃഷ്ണന്റെ ഗാനമേള ആയിരുന്നു മുഖ്യ കലാപരിപാടി.

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്സസ് സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ചറിഞ്ഞു.
വി​ഷു ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജേ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.