• Logo

Allied Publications

Americas
ന്യൂയോർക്ക് ക്നാനായ കത്തോലിക്ക ഫൊറോനാ ഒരുക്കിയ ക്രിസ്മസ് ആഘോഷം വ്യത്യസ്തവും വർണാഭവുമായി
Share
ന്യൂയോർക്ക് : റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിലെ കെ സി എം (ക്നാനായ കാത്തലിക് മിനിസ്ട്രി ) യൂണിറ്റ് ആതിഥ്യം വഹിച്ച ആഘോഷങ്ങൾ, ഡിസംമ്പർ 10 ശനിയാഴ്ച 3.00 പി എം ന് റോക്‌ലൻഡ് സൈന്റ്റ് മേരീസ് പള്ളിയിൽ വി കുർബാനയോടെ ആരംഭിച്ചു. വികാരി ഫാ ബിപി തറയിൽ എല്ലാവരെയും സ്വാഗതം ചെയ്തു.

ഫൊറോനാ വികാരി ഫാ ജോസ് തറക്കലിന്‍റെ മുഖ്യ കാർമ്മികത്വത്തിൽ വി കുർബാനയും, ഫാ ബിൻസ് ചേത്തലിൽ സന്ദേശവും നൽകി . തുടർന്ന് ഫീൽഡ് സ്റ്റോൺ മിഡിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് , പൊതുസമ്മേളനവും വർണാഭമായ കലാ മേളയും നടന്നു.

യൂണിറ്റ് ട്രഷറർ ലിബിൻ പാണപറമ്പിൽ സ്വാഗതവും റോക്‌ലാൻഡ് കോർഡിനേറ്റർ സനു കൊല്ലാരെട്ടു ആമുഖ സന്ദേശവും ഫൊറാന പ്രെസിഡന്‍റ് ഫാ ജോസ് തറക്കൽ ഉദ്‌ഘാടനവും നടത്തി. ന്യൂ ജേഴ്സി കോർഡിനേറ്റർ റിനു വരിക്കമംതൊട്ടിയില്, ജോബി കുര്യാള എന്നിവർ ആശംസയും, ലോങ്ങ് ഐലൻഡ് കോർഡിനേറ്റർ ജോസ് കോരക്കുടി നന്ദിയും അറിയിച്ചു.


റോക്‌ലാൻഡ് ഇടവക ഒരുക്കിയ സംഗീത ആൽബം "ഋജുവീഥി" വികാരി ഫാ: ബിപി തറയിൽ എല്ലാവർക്കും പരിചയപ്പെടുത്തി, ആൽബം തയ്യാറാക്കാൻ മുൻകൈയെടുത്ത ബിജു ലൂക്കോസ് കളപ്പുരക്കുന്നുംപുറത്തിന്‍റെ സാന്നിധ്യത്തിത്തിൽ ന്യൂജേഴ്‌സി ഇടവക വികാരി ഫാ: ബിൻസ് ചേത്തലിൽ പ്രകാശനം ചെയ്തു.

തുടർന്ന് റോക്‌ലാൻഡ്, ന്യൂ ജേഴ്സി, ക്വീൻസ്, ഫിലാഡൽഫിയ യൂണിറ്റുകളുടെ പ്രൊഫഷണൽ നിലവാരമുള്ള കലാവിരുന്നും നടന്നു. ഫിലാഡൽഫിയ ഇടവക ഒരുക്കിയ ചെണ്ട ഫ്യൂഷൻ ശ്രദ്ധേയമായി ,വർണാഭമായ കലാ വിരുന്ന് ആസ്വദിക്കാൻ ഓഡിറ്റോറിയും നിറഞ്ഞു കവിഞ്ഞ വിശ്വാസ സമൂഹത്തിന്‍റെ പങ്കാളിത്തം കൊണ്ട് സമ്പന്നമായിരുന്നു .റോക്‌ലാൻഡ് സെന്റ് മേരീസ് ഇടവക വികാരിയും ഇടവകാംഗങ്ങളും ആതിഥേയത്വം വഹിച്ച ഫൊറാന ക്രിസ്റ്മസ് ആഘോഷം 2022 സ്‌നേഹവിരുന്നോടെ സമാപിച്ചു.

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ