• Logo

Allied Publications

Europe
ക്രൊയേഷ്യ അടുത്ത വര്‍ഷം ഷെങ്കന്‍, യൂറോ സോണുകളില്‍
Share
ബ്രസല്‍സ്:യൂറോപ്യന്‍ യൂണിയന്‍ അംഗമായ ക്രൊയേഷ്യ ജനുവരി 1 മുതല്‍ ഷെങ്കന്‍ സോണില്‍ അംഗമാവും. ഇതോടെ 2014 മുതല്‍ ഇയു അംഗമായ ക്രൊയേഷ്യ ഷെങ്കന്‍ സോണിനു പുറമെ ഇയു പൊതു കറന്‍സിയായ യൂറോ നടപ്പില്‍ വരും.

നിവില്‍ കുനയാണ് ഇവിടുത്തെ കറന്‍സി. അതുകൊണ്ടുതന്നെ 27 അംഗ ഇയുവില്‍ പുതിയ ഷെങ്കന്‍ രാജ്യമായി ക്രൊയേഷ്യ മാറും. ഷെങ്കന്‍ രാജ്യമാവുന്നതോടെ ഷെങ്കന്‍ വിസയില്‍ ക്രൊയേഷ്യയില്‍ എത്താം.

യൂറോപ്പിലുള്ളവ വിദേശികള്‍ക്ക് വിസരഹിത സഞ്ചാരം നടത്താം. അതേസമയം ബള്‍ഗേറിയ, റൊമാനിയ എന്നീ രാജ്യങ്ങള്‍ ഷെങ്കന്‍ ഏരിയയില്‍ ചേരാനുള്ള ബിഡ്ഡുകള്‍ തടഞ്ഞതായി ഇയു സ്ഥിരീകരിച്ചു.ഒരു ദശാബ്ദത്തിലേറെയായി ഷെങ്കന്‍ ഏരിയ ആദ്യമായി വളരുകയാണ്," യൂറോപ്യന്‍ യൂണിയന്റെ നിലവില്‍ പ്രസിഡന്‍റ് സ്ഥാനം വഹിക്കുന്ന ചെക്ക് റിപ്പബ്ളിക് പറഞ്ഞു.
27 യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെ മന്ത്രിമാര്‍ ബള്‍ഗേറിയ, റൊമാനിയ, ക്രൊയേഷ്യ എന്നിവരെ ഉള്‍പ്പെടുത്തി ഷെങ്കന്‍ വിസ രഹിത മേഖല വിപുലീകരിക്കാന്‍ വോട്ട് ചെയ്തുവെങ്കിലും ഓസ്ട്രിയ എതിര്‍ത്തു നിന്നു.

ഒട്ടുമിക്ക യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും സ്വിറ്റ്സര്‍ലന്‍ഡ്, ലിച്ചെന്‍സ്ററീന്‍, നോര്‍വേ, ഐസ്ളാന്‍ഡ് എന്നിവയും ഉള്‍പ്പെടുന്ന സോണില്‍ റൊമാനിയയ്ക്കും ബള്‍ഗേറിയയ്ക്കും ചേരാനുള്ള സാധ്യത ഓസ്ട്രിയയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് തകര്‍ന്നു. സംഘടിത കുറ്റകൃത്യങ്ങള്‍, അനധികൃത കുടിയേറ്റം, സുരക്ഷ എന്നിവയെക്കുറിച്ചുള്ള ആശങ്കകളാണ് ഇരുരാജ്യങ്ങള്‍ക്കും വിലങ്ങുതടിയായത്. ഷെങ്കന്‍ ഏരിയ വികസിപ്പിക്കുന്നതിനുള്ള തീരുമാനത്തിന് ഏകകണ്ഠമായ അംഗീകാരം ആവശ്യമാണ്.

ഓസ്ട്രിയ, ഹംഗറി, നോര്‍വേ,ബെല്‍ജിയം, ഐസ്ളാന്‍ഡ്, പോളണ്ട്,ചെക്ക് റിപ്പബ്ളിക്, ഇറ്റലി, പോര്‍ച്ചുഗല്‍,ഡെന്‍മാര്‍ക്ക്, ലാത്വിയ, സ്ളൊവാക്യ, എസ്റേറാണിയ, ലിച്ചെന്‍സ്ററീന്‍, സ്ളോവേനിയ, ഫിന്‍ലാന്‍ഡ്, ലിത്വാനിയ, സ്പെയിന്‍, ഫ്രാന്‍സ്, ലക്സംബര്‍ഗ,് സ്വീഡന്‍,ജര്‍മ്മനി, മാള്‍ട്ട, ഗ്രീസ്, നെതര്‍ലാന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് ഷെങ്കൻ സോണിലുള്ളത്

ഫി​ന്‍​ല​ന്‍​ഡ് ലോ​ക​ത്ത് ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യം ; ജ​ര്‍​മ​നി 16, ഇ​ന്ത്യ 125ാമ​ത്.
ഹെ​ല്‍​സി​ങ്കി: ലോ​ക​ത്തി​ല്‍ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​മെ​ന്ന പ​ദ​വി ഫി​ന്‍​ല​ന്‍​ഡ് നി​ല​നി​ര്‍​ത്തി.
ഫി​ന്‍​ല​ന്‍​ഡ് ലോ​ക​ത്ത് ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യം ; ജ​ര്‍​മ​നി 16, ഇ​ന്ത്യ 125ാമ​ത്.
ഹെ​ല്‍​സി​ങ്കി: ലോ​ക​ത്തി​ല്‍ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​മെ​ന്ന പ​ദ​വി ഫി​ന്‍​ല​ന്‍​ഡ് നി​ല​നി​ര്‍​ത്തി.
സെഹിയോൻ യുകെ "സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ " കുട്ടികൾക്കായുള്ള ധ്യാനം ഏപ്രിൽ 12 മുതൽ.
മാഞ്ചസ്റ്റർ: കുട്ടികൾക്കായി സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ സ്കൂൾ അവധിക്കാലത്ത് ഏപ്രിൽ 12 മുതൽ 15 വരെ മാഞ്ചെസ്റ്റെറി
അ​ധി​കാ​ര​ത്തി​ല്‍ ര​ണ്ട് പ​തി​റ്റാ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കി എ​ര്‍​ദോ​ഗാ​ന്‍.
അ​ങ്കാ​ര: തു​ര്‍​ക്കി പ്ര​സി​ഡ​ന്‍റ് റ​ജ​ബ് ത​യ്യി​ബ് എ​ര്‍​ദോ​ഗാ​ന്‍ അ​ധി​കാ​ര​ത്തി​ല്‍ ഇ​രു​പ​ത് വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി.
ഡ​ബ്ലി​നി​ൻ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കു​ന്ന നോ​ന്പുകാ​ല ധ്യാ​നം മാ​ർ​ച്ച് 24 മുതൽ.
ഡ​ബ്ലി​ൻ : ഡ​ബ്ലി​ന്‍ സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ നോ​ന്പുകാ​ല ധ്യാ​നം 2023 മാ​ർ​ച്ച് 24, 25, 26, (വെ​ള്ളി, ശ​നി, ഞാ​യ​ര്‍) തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ