• Logo

Allied Publications

Americas
അമേരിക്കന്‍ പൗരത്വം നേടിയ ഇന്ത്യക്കാരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ധന
Share
ന്യൂയോര്‍ക്ക് : 2022 ല്‍ അമേരിക്കന്‍ പൗരത്വം ലഭിച്ച വിദേശികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. 2022 ല്‍ ഒരു മില്യന്‍ കുടിയേറ്റക്കാര്‍ക്കാണ് അമേരിക്കന്‍ പൗരത്വം ലഭിച്ചത്. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഇത്രയും പേര്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നത്.

കൂടുതല്‍ പേര്‍ക്ക് പൗരത്വം ലഭിച്ച രാഷ്ട്രങ്ങളുടെ പാര്‍ട്ടികളില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനമാണ്. ഒന്നാമത് മെക്സിക്കോ ആണ്. ഫിലിപ്പിന്‍സ്, ക്യൂബ ഡൊമിനിക് റിപ്പബ്ലിക്കന്‍ എന്നിവയാണ് മറ്റു രാഷ്ട്രങ്ങള്‍.

10, 75 700 അപേക്ഷകരില്‍ 967400 പേര്‍ക്ക് പൗരത്വം നല്‍കിയതെന്ന് യു.എസ്. സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമ്മിഗ്രേഷന്‍ സര്‍വീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നു മുതല്‍ 5 വര്‍ഷം വരെ ഗ്രീന്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്കും, വിവിധ മിലിട്ടറികളില്‍ സേവനം അനുഷ്ഠിച്ചവര്‍ക്കുമാണ് പൗരത്വത്തിനുള്ള അവകാശം ലഭിക്കുന്നത്. ഒന്നര വര്‍ഷം മുതല്‍ 2 വര്‍ഷം വരെയാണ് അപേക്ഷ സമര്‍പ്പിച്ചാല്‍ പരിശോധിച്ചു തീരുമാനം ഏടുക്കുന്നതിനുള്ള സമയ പരിധി.

750 ഡോളറാണ് പൗരത്വ അപേക്ഷയോടൊപ്പം നല്‍കേണ്ടത്. ഇതില്‍ 640 ഡോളര്‍ അപേക്ഷ ഫീസും, 80 ഡോളര്‍ ബയോമെട്രിക് സര്‍വീസിനുള്ളതാണ്. മിലിട്ടറിയില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് അപേക്ഷ ഫീസ് നല്‍കേണ്ടതില്ല. അമേരിക്കയില്‍ വോട്ടവകാശം ലഭിക്കുന്നത് അമേരിക്കന്‍ പൗരത്വം ഉള്ളവര്‍ക്കു മാത്രമാണ്. പൗരത്വ അപേക്ഷ സമര്‍പ്പിക്കേണ്ട രീതി ലഘൂകരിച്ചതാണ് കൂടുതല്‍ അപേക്ഷകര്‍ക്ക് അവസരം ലഭിച്ചത്.

ഓ​ക്ല​ഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 5 പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
ഓ​ക്ല​ഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഓ​ക്ല​ഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക
ആ​കാ​ശ് അ​ജീ​ഷ് ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ക്കു​ന്നു.
ന്യൂയോർക്ക് : 202426 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി ഹൂ​സ്റ്റ​ണി​ൽ നി​ന്നും ആ​കാ​ശ് അ​ജീ​ഷ് മ​ത്സ​രി​ക്കു​ന്നു. ഡോ .
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് (ന്യൂ​യോ​ർ​ക്ക്) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത്