• Logo

Allied Publications

Americas
ഫോമാ പ്രവർത്തനോദ്‌ഘാടനം വൻവിജയം, ആവേശത്തോടെ പ്രവർത്തകർ
Share
ഷിക്കാഗോ : 20222024 ലെ ഫോമാ പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം 2022 ഡിസംബർ 3ന് ഷിക്കാഗോ സെന്റ് മേരീസ് ചർച്ച് ഹാളിൽ വച്ച് നടത്തപ്പെട്ടു.

ഈശ്വരപ്രാർഥനയോടു കൂടി ആരംഭിച്ച ചടങ്ങുകളിലേക്ക് ഫോമാ റീജിണൽ ചെയർമാൻ ഡോ. സാല്‍ബി പോള്‍ അതിഥികളെയും ഹാർദ്ദവമായി ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. പ്രസിഡന്‍റ് ഡോ. ജോർജ് ജേക്കബ് അധ്യക്ഷപ്രസംഗത്തിൽ തന്നെ ഫോമാ ഭരമേല്പിച്ചിരിക്കുന്ന ചുമതലകളെക്കുറിച്ചും, വരുന്ന രണ്ടു വർഷം കൊണ്ട് തങ്ങൾ നടപ്പിലാക്കുവാൻ ശ്രമിക്കുന്ന പ്രൊജെക്ടുകളെക്കുറിച്ചും പ്രസംഗിച്ചു.

തുടർന്ന് സംസാരിച്ച റീജിയൻ വൈസ് പ്രസിഡന്‍റ് ടോമി എടത്തിൽ കഴിഞ്ഞ വര്ഷങ്ങളിൽ ഫോമാ ചെയ്തിട്ടുള്ള അനേകം പ്രവർത്തനങ്ങളെക്കുറിച്ചു സംസാരിക്കുകയും വരുന്ന വർഷങ്ങളിൽ തന്റെ റീജിയൻ ഫോമയുടെ കേന്ദ്രക്കമ്മറ്റിയോട് ചേർന്ന് ഫോമയുടെ പ്രവർത്തനങ്ങളിൽ പൂർണമായി സഹകരിക്കുമെന്നും വാഗ്‌ദാനം ചെയ്തു,

പരിപാടിയുടെ ഉദ്ഘാടകനായി സംസാരിച്ച ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫ് ഷിക്കാഗോ സോമനാഥ് ഘോഷ് അമേരിക്കൻ ഇന്ത്യൻ ജനത ഭാരതത്തിനു നൽകുന്ന സാമൂഹികവും സംസ്കാരികവുമായ സംഭാവനകളെക്കുറിച്ചും അതിലുപരി ആവശ്യസന്ദർഭങ്ങളിൽ മുന്നോട്ടു വന്നു നല്‌കുന്ന സാമ്പത്തിക സഹായങ്ങളെക്കുറിച്ചും ഓർമിച്ചു.

ട്രഷറർ ബിജു തോണിക്കടവിൽ കഴിഞ്ഞ കാലങ്ങളിൽ മുൻഗാമികൾ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും വരുന്ന രണ്ടു വർഷം സംഘടനയുടെ പ്രൊജക്ടുകളെ മുന്നോട്ടു സുഗമമായി കൊണ്ടുപോകുവാൻ എല്ലാവരുടെയും സഹായവും അഭ്യർഥിച്ചു, വൈസ് പ്രസിഡന്‍റ് സണ്ണി വള്ളിക്കളം ഫോമയുടെ നേതൃത്വത്തി ൽ നടത്തപ്പെടുന്ന അനേകം പ്രവർത്തനങ്ങൾ ഓർമിപ്പിച്ചു. വനിതകളടക്കമുള്ള പ്രവർത്തകർ മുന്നിട്ടിറങ്ങി അതാതു റീജിയനുകളുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാവണമെന്ന്പ്രസ്താവിച്ച സെക്രട്ടറി ഡോ. ജെയ്‌മോൾ ശ്രീധർ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മാത്രമേ സംഘടനയുടെ ഉന്നമനം സാധ്യമാവുകയുള്ളുവെന്ന് അഭിപ്രായപ്പെട്ടു.


ജീവകാരുണ്യപ്രവർത്തനങ്ങൾക്കു കൂടുതൽ ഫണ്ട് കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും കൂടുതൽ സ്പോൺസർമാരെ ആവശ്യമുണ്ടെന്നും എന്നാൽ മാത്രമേ കൂടുതൽ പ്രവർത്തനങ്ങളിലേക്ക് ഫോമയ്‌ക്കു കടക്കുവാനാകു എന്ന് ജെയിംസ് ജോർജ് അഭിപ്രായപ്പെട്ടു,

ഫോമയുടെ വനിതാ ഫോറം ചെയർ സുജാ ഔസോ, വനിതാ പ്രതിനിധികളായ മേഴ്‌സി സാമുവൽ, രേഷ്മ രഞ്ജൻ, സുനിതാ പിള്ള, അമ്പിളി സജിമോൻ, ശുഭ അഗസ്റ്റിൻ, ടീന ആശിഷ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ഇല്ലിനോയിസ് സ്റ്റേറ്റ് പ്രതിനിധി കെവിൻ ഓലിക്കൽ, ഷിക്കാഗോ സീറോ മലബാർ രൂപതയുടെ വികാരി ജനറൽ ഫാദർ തോമസ് മുളവനാൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.

റീജിയൻ വൈസ് പ്രസിഡന്റ് ടോമി എടത്തിൽ, ഡോ. സോൾബി പോൾ ചേന്നോത്ത് (ചെയർമാൻ), ജോഷി വള്ളിക്കളം (സെക്രട്ടറി), സിബു കുളങ്ങര (ട്രഷറർ), ആന്റോ കവലക്കൽ (ജോയിന്റക്കൽ) എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ), ആശാ മാത്യു (വിമൻസ് ഫോറം ചെയർപേഴ്‌സൺ), പീറ്റർ കുളങ്ങര (അഡ്വൈസറി ബോർഡ് ചെയർമാൻ), ബിജി ഫിലിപ്പ് എടാട്ട് (ഉപദേശക ബോർഡ് വൈസ് ചെയർമാൻ), ജോസി കുരിശിങ്കൽ (ഉപദേശക ബോർഡ് ജോയിന്റ് സെക്രട്ടറി) ജോസ് മണക്കാട്ട് (ഫോമാ മുൻ ജോയിന്‍റ് സെക്രട്ടറി), നാഷണൽ കമ്മിറ്റി അംഗങ്ങൾ: ജോയി പീറ്റർ ഇണ്ടിക്കുഴി, സുജനൻ പുത്തൻപുരയിൽ ബിജു കിഴക്കേക്കൂറ്റ്, ജീവൻ, സച്ചിൻ സാജൻ, ജോൺസൺ കണ്ണൂക്കാടൻ തുടങ്ങിയവരും പങ്കെടുത്തു.

വിവിധ കലാകാരന്മാരെ ഉൾപ്പെടുത്തി നടത്തിയ വൻ കലാപരിപാടികളോടെ പരിപാടി സമാപിച്ചു. വിവരങ്ങൾക്ക് കടപ്പാട് രേഷ്മ രഞ്ജൻ.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.