• Logo

Allied Publications

Americas
മാപ്പിന്‌ നവ നേതൃത്വം : ശ്രീജിത്ത് കോമത്ത്, ബെൻസൺ വർഗീസ് പണിക്കർ, കൊച്ചുമോൻ വയലത്ത് എന്നിവർ നേതൃത്വ നിരയിൽ
Share
ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയ (മാപ്പ്) 2023 സാരഥികളെ തെരഞ്ഞെടുത്തു. 2022 ൽ പാസാക്കിയ ഭരണഘടനാ ഭേദഗതി അനുസരിച്ചു ഇത്തവണ നോമിനേഷൻ പ്രക്രിയയിലൂടെ ഒഴിവുവന്ന എല്ലാ സ്ഥാനങ്ങളും അപേക്ഷകൾ സ്വീകരിച്ച ശേഷം, പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഡിസംബർ 7 വൈകുന്നേരം അഞ്ചിനു ശേഷം ഇലക്ഷൻ കമ്മീഷണേഴ്‌സ് വിജയികളെ മാപ്പിന്‍റെ ഓഫിസിൽ വച്ചു പ്രഖ്യാപിച്ചു.

എതിരില്ലാതെ ആണ് എല്ലാ സ്ഥാനാർഥികളും വിജയിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നൽകിയത് ചീഫ് ഇലക്ഷൻ കമ്മീഷണർ സാബു സ്കറിയ, ഇലക്ഷൻ കമ്മീഷണർമാരായ ജെയിംസ് പീറ്റർ, ഷാലു പുന്നൂസ് എന്നിവരാണ്.

മാപ്പിന്‍റെ പുതിയ പ്രസിഡന്റ് ശ്രീജിത്ത് കോമത്ത് ആണ്. ട്രഷറർ ആയും സെക്രട്ടറിയായും ശ്രീജിത്ത് ഇതിനു മുൻപ് പ്രവർത്തിച്ചിട്ടുണ്ട്. പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബെൻസൺ വർഗീസ് പണിക്കർ സജീവ പ്രവർത്തകനും മുൻ ട്രഷറാർ, ജോയിന്‍റ് സെക്രട്ടറി, മെമ്പർഷിപ്പ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ട്രഷറർ ആയി ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന കൊച്ചുമോൻ വയലത്ത് അടുത്ത വർഷവും ട്രഷറർ ആയി തുടരും.

2023 ലെ പുതിയ ഭാരവാഹികൾ:

1. പ്രസിഡന്‍റ് ശ്രീജിത്ത് കോമത്ത്
2. വൈസ് പ്രസിഡന്‍റ് ജിജു കുരുവിള
3. ജനറൽ സെക്രട്ടറി ബെൻസൺ വർഗീസ് പണിക്കർ
4. സെക്രട്ടറി സ്റ്റാൻലി ജോൺ
5. ട്രഷറാർ കൊച്ചുമോൻ വയലത്ത്
6. അക്കൗണ്ടന്റ് സജു വർഗീസ്
7. ബിഒടി മെമ്പർ ജോൺ സാമുവൽ
8. ബിഒടി മെമ്പർ അലക്സ് അലക്സാണ്ടർ
9. ആർട്സ് ചെയർപേഴ്സൺ തോമസ്കുട്ടി വർഗീസ്
10. സ്പോർട്സ് ചെയർപേഴ്സൺ ലിബിൻ കുര്യൻ
11. യൂത്ത് ചെയർപേഴ്സൺ സാഗർ സ്റ്റാൻലി
12. പബ്ലിസിറ്റി ആന്റ് പുബ്ലിക്കേഷൻസ് ചെയർപേഴ്സൺ സന്തോഷ് ഏബ്രഹാം
13. എഡ്യൂക്കേഷൻ ആന്റ് ഐ റ്റി ചെയർപേഴ്സൺ ജോബി ജോൺ
14. മാപ്പ് ഐ സി സി ചെയർപേഴ്സൺ ഫിലിപ്പ് ജോൺ
15. ചാരിറ്റി ആൻഡ് കമ്മ്യൂണിറ്റി ചെയർപേഴ്സൺ സോബി ഇട്ടി
16. ലൈബ്രറി ചെയർപേഴ്സൺ ജോൺസൻ മാത്യു
17. ഫണ്ട് റേസിംഗ് ചെയർപേഴ്സൺ സന്തോഷ് ഫിലിപ്പ്
18. മെമ്പർഷിപ്പ് ചെയർപേഴ്സൺ എൽദോ വർഗീസ്
19. വുമൺ'സ് ഫോറം ചെയർപേഴ്സൺ മില്ലി ഫിലിപ്പ്

കമ്മിറ്റി മെംബേഴ്സ്

1. ഏലിയാസ് പോൾ
2. ബെൻ ഫിലിപ്പ്
3. ബിജു ഏബ്രഹാം
4. ബിനു ജോസഫ്
5. ദീപു ചെറിയാൻ
6. ജോസഫ് കുരുവിള (സാജൻ)
7. ജോസഫ് പി കുര്യാക്കോസ്
8. രഞ്ജിത് റോയ്
9. റോയ് വർഗീസ്
10. സാബു സ്കറിയ
11. സാം ചെറിയാൻ
12. സന്തോഷ് ജോൺ
13. ഷാജി സാമുവൽ
14. സിജു ജോൺ
15. വർഗീസ് ചാക്കോ

ഇവരെ കൂടാതെ ഇപ്പോഴത്തെ ബിഒടി മെമ്പർമാരായ ജെയിംസ് പീറ്റർ, ഷാലു പുന്നൂസ് എന്നിവർ അടുത്ത വർഷവും തുടരും

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​