• Logo

Allied Publications

Europe
ലിവർപൂൾ ഇടവകയിൽ മത ബോധന ദിനം ആഘോഷിച്ചു
Share
ലിവർപൂൾ: ലിതർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് പീസ് ഇടവകയിലെ മതബോധന വാർഷികം സമുചിതമായി ആഘോഷിച്ചു. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്ത വാർഷിക സമ്മേളനത്തിൽ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ആപ്തവാക്യമായ "പരിശുദ്ധൻ പരിശുദ്ധർക്ക് ' എന്നതിനെ അനുസ്മരിപ്പിച്ച് വിശുദ്ധ ജീവിതം നയിക്കുവാൻ അഭിവന്ദ്യ പിതാവ് ആഹ്വാനം ചെയ്തു. വികാരി ഫാ. ആൻഡ്രൂസ് ചെതലൻ അധ്യക്ഷനായിരുന്നു.



മതബോധനം 12 വർഷം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അഭിവന്ദ്യ പിതാവ് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. കൂടാതെ വിവിധ ക്ലാസ്സുകളിലെ വിജയികളെയും ആദരിച്ചു. ഇടവക, റീജിയൻ തലങ്ങളിലെ ബൈബിൾ കലോത്സവങ്ങളിൽ വിജയികളായവർക്കുള്ള പ്രത്യേക സമ്മാനങ്ങളും നൽകുകയുണ്ടായി. മിഷൻ ലീഗ് സംഘടനയിലേക്ക് പുതിയ അംഗങ്ങൾക്ക് അംഗത്വബാഡ്ജ് നൽകി സ്വീകരിച്ചു.

ഒപ്പം മതബോധന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മനോഹരമായ കലാപരിപാടികൾ അരങ്ങേറി. കൈക്കാരൻ വർഗ്ഗീസ് ആലുക്ക, പാസ്റ്ററൽ കൗൺസിൽ അംഗം റോമിൽസ് മാത്യു, എന്നിവർ ആശംസകൾ നേർന്നു. ഹെഡ് ടീച്ചർ ഡെന്ന ഫ്രാൻസിസ് സ്വാഗതവും അസിസ്റ്റന്‍റ് ഹെഡ് ടീച്ചർ മഞ്ജു വിത്സൻ നന്ദിയും പറഞ്ഞു. സെക്രട്ടറി ഷാജി മാത്യു, അസിസ്റ്റന്‍റ് ഹെഡ് ടീച്ചർ ഷാലി വർഗീസ്, എന്നിവരുടെ നേതൃത്വത്തിൽ സ്റ്റാഫ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.

രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം; ഐ​ഒ​സി പ്ര​വ​ർ​ത്ത​ക​ർ ല​ണ്ട​ൻ പാ​ർ​ലി​മെ​ന്‍റ് സ്‌​ക്വ​യ​റി​ൽ പ്രതിഷേധിക്കും.
ല​ണ്ട​ൻ: ലോ​ക​സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വും വ​യ​നാ​ട് പാ​ർ​ലി​മെ​ന്റ​റി പ്ര​തി​നി​ധി​യു​മാ​യി​രു​ന്ന രാ​ഹു​ൽ ഗാ​ന
രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് എ​തി​രാ​യ ന​ട​പ​ടി​യി​ല്‍ ഒഐസിസി , ഐഒസി അ​യ​ര്‍​ല​ന്‍​ഡ് പ്ര​തി​ഷേ​ധി​ച്ചു.
ഡ​ബ്ലിൻ: ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ന് നേ​രെ സം​ഘ പ​രി​വാ​ര്‍ ന​ട​ത്തു​ന്ന ക​ട​ന്നാ​ക്ര​മ​ണ​ത്തി​ല്‍ ​ഒഐസിസി , / ഐഒസി ​അ​യ​ര്‍​ല​ന്‍​ഡ് ശ​ക്ത​മാ​
തീ​യേ​ത്രോ ഇ​ന്ത്യാ​നോ റോ​മ ലോ​ക​നാ​ട​ക​ദി​നം ആ​ഘോ​ഷി​ച്ചു.
റോം: ​ഇ​ൻ​ഡോ​ഇ​റ്റാ​ലി​യ​ൻ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​നാ​യ തീ​യേ​ത്രോ ഇ​ന്ത്യാ​നോ റോ​മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക​നാ​ട​ക​ദി​നം ആ​ഘോ​ഷി​ച്ചു.
സാമ്പത്തിക പ്രതിസന്ധി; ആശങ്ക വേണ്ടന്ന് ജര്‍മന്‍ ചാന്‍സലര്‍.
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ ബാ​ങ്കാ​യ ഡോ​യ്റ്റ്ഷെ ബാ​ങ്ക് പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്.
രാ​ഹു​ൽ ഗാ​ന്ധി​ക്കെതിരായ നടപ‌ടി; ബിജെപി സ​ർ​ക്കാ​രി​നെ​തി​രേ ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​തി​ഷേ​ധത്തിന് ഒ​രു​ങ്ങി ഐ​ഒ​സി.
ല​ണ്ട​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നും ബി​ജെ​പി സ​ർ​ക്കാ​ർ രാ​ഷ്