• Logo

Allied Publications

Europe
കൈരളി യുകെ ബർമിങ്ഹാമിൽ രണ്ടാമത്തെ സ്റ്റെം സെൽ ഡോണർ ഡ്രൈവ് നടത്തുന്നു
Share
ലണ്ടൻ: ഡിസംബർ 10 ശനിയാഴ്ച ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും സംയുക്തമായി നടത്തുന്ന "ജോയിടു ദി വേൾഡ്" എന്ന കരോൾ കോമ്പറ്റീഷൻ പരിപാടിയിലാണു കൈരളി യുകെ ബ്ലഡ് കാൻസർ രോഗികൾക്കു വേണ്ടി സ്റ്റെം സെൽ ഡോണറിനെ കണ്ടുപിടിക്കുന്നതിനായി സന്നദ്ധ സംഘടനയായ ഡികെഎംഎസുമായി യോജിച്ചു സ്വാബ് കളക്ഷൻ നടത്തുന്നത്.

യുകെയിൽ സ്ഥിരതാമസമാക്കിയ യു പി സ്വദേശിക്ക്‌ കാൻസർ ഭേദമാക്കുവാൻ മൂല കോശ ചികിത്സ ഡോക്ടർമാർ നിർദ്ദേശിച്ചപ്പോൾ അനുയോജ്യരായ ദാതാക്കളെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. രോഗിയുടെ ജനിതകത്തോട്‌ ചേർച്ചയുള്ള ദാതാക്കളെ കണ്ടെത്തുവാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി യുകെയിലെ ഇന്ത്യൻ വംശജർക്കിടയിൽ നടത്തുന്ന സാമ്പിൾ ശേഖരണം കൈരളി ഏറ്റെടുത്തത്.

ബിർമിങ്ഹാമിലെ കിംഗ് എഡ്വേർഡ് ഫൈവ് വേസ്‌ സ്കൂളിൽ വെച്ച് ഉച്ചയ്ക്ക് 12 മുതൽ 5 മണി വരെ ആണ് സ്റ്റെംസെൽ ഡ്രൈവ്‌ സംഘടിപ്പിക്കുന്നത്. ബിർമിംഗ്ഹാമിൽ ഇത് രണ്ടാം തവണയാണ് കൈരളി യുകെ സ്റ്റെം സെൽ ഡ്രൈവ് നടത്തുന്നത്.

ബർമ്മിങ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ നവംബർ 12 ശനിയാഴ്‌ച നടത്തിയ പരിശോധനയിൽ 300 ഓളം പേരിൽ നിന്നും സാമ്പിൾ ശേഖരിച്ചിരുന്നു. ആദ്യത്തെ പരിപാടിയുടെ വിജയത്തിന് ശേഷം യൂറോപ്പിൽ നിന്നുമുള്ള നിരവധി സാമൂഹിക പ്രവർത്തകർ കൈരളി യുകെയ്‌ക്കു പിന്തുണ അറിയിച്ചിരുന്നു. ദേശീയ തലത്തിൽ ഇത് ഏറ്റെടുത്തു നടത്താൻ ആണ് നിലവിൽ കൈരളി യുകെ ഉദ്ദേശിച്ചിരിക്കുന്നത്.

ബ്ലഡ് കാൻസർ എന്ന രോഗത്തെ ഭാവിയിൽ മനുഷ്യരാശിക്ക് തുടച്ചുനീക്കുവാൻ ഉതകുന്ന ഈ ഒരു പരിപാടിയിൽ പങ്കെടുക്കുവാൻ നിങ്ങളെ എല്ലാവരെയും കൈരളി യുകെ ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് കൈരളി യുകെ ഫേസ്‌ബുക്ക് പേജ് സന്ദർശിക്കുക https://fb.me/e/3aUHd1iem

ഫി​ന്‍​ല​ന്‍​ഡ് ലോ​ക​ത്ത് ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യം ; ജ​ര്‍​മ​നി 16, ഇ​ന്ത്യ 125ാമ​ത്.
ഹെ​ല്‍​സി​ങ്കി: ലോ​ക​ത്തി​ല്‍ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​മെ​ന്ന പ​ദ​വി ഫി​ന്‍​ല​ന്‍​ഡ് നി​ല​നി​ര്‍​ത്തി.
ഫി​ന്‍​ല​ന്‍​ഡ് ലോ​ക​ത്ത് ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യം ; ജ​ര്‍​മ​നി 16, ഇ​ന്ത്യ 125ാമ​ത്.
ഹെ​ല്‍​സി​ങ്കി: ലോ​ക​ത്തി​ല്‍ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​മെ​ന്ന പ​ദ​വി ഫി​ന്‍​ല​ന്‍​ഡ് നി​ല​നി​ര്‍​ത്തി.
സെഹിയോൻ യുകെ "സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ " കുട്ടികൾക്കായുള്ള ധ്യാനം ഏപ്രിൽ 12 മുതൽ.
മാഞ്ചസ്റ്റർ: കുട്ടികൾക്കായി സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ സ്കൂൾ അവധിക്കാലത്ത് ഏപ്രിൽ 12 മുതൽ 15 വരെ മാഞ്ചെസ്റ്റെറി
അ​ധി​കാ​ര​ത്തി​ല്‍ ര​ണ്ട് പ​തി​റ്റാ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കി എ​ര്‍​ദോ​ഗാ​ന്‍.
അ​ങ്കാ​ര: തു​ര്‍​ക്കി പ്ര​സി​ഡ​ന്‍റ് റ​ജ​ബ് ത​യ്യി​ബ് എ​ര്‍​ദോ​ഗാ​ന്‍ അ​ധി​കാ​ര​ത്തി​ല്‍ ഇ​രു​പ​ത് വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി.
ഡ​ബ്ലി​നി​ൻ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കു​ന്ന നോ​ന്പുകാ​ല ധ്യാ​നം മാ​ർ​ച്ച് 24 മുതൽ.
ഡ​ബ്ലി​ൻ : ഡ​ബ്ലി​ന്‍ സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ നോ​ന്പുകാ​ല ധ്യാ​നം 2023 മാ​ർ​ച്ച് 24, 25, 26, (വെ​ള്ളി, ശ​നി, ഞാ​യ​ര്‍) തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ