• Logo

Allied Publications

Americas
മലയാളി എന്‍ജിനീയേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നടന്ന സംഗീത പരിപാടി വന്‍ വിജയമായി
Share
ഹൂസ്റ്റന്‍ : മലയാളി എന്‍ജിനീയേഴ്സ് അസോസിയേഷന്‍ വര്‍ഷങ്ങളായി നടത്തി വരുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമായ എന്‍ജിനിയറിങ് പ്രവേശന പരീക്ഷ വിജയിച്ച നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ് സഹായത്തിനുള്ള ധനശേഖരാര്‍ത്ഥം നടത്തിയ സംഗീത പരിപാടി വന്‍ വിജയമായി.

ഒക്ടോബര്‍ രണ്ടാം തീയതി വൈകുന്നേരം ആറിനു ഹൂസ്റ്റണിലെ സെന്‍റ് ജോസഫ് ഹാളില്‍ ഗായകരായ സിതാര കൃഷ്ണകുമാര്‍, ഹരീഷ് ശിവരാമകൃഷ്ണന്‍, ജോബ് കുര്യന്‍ എന്നിവരാണ് സംഗീത പരിപാടി അവതരിപ്പിച്ചത്.

മലയാളി എന്‍ജിനീയേഴ്സ് അസോസിയേഷന്‍ ഹൂസ്റ്റന്‍ 1990കളില്‍ തുടങ്ങി ഓരോ വര്‍ഷവും അന്‍പതിനായിരം രൂപാ വീതം പത്തു കുട്ടികള്‍ക്ക് നല്‍കിവരുന്ന സ്‌കോളര്‍ഷിപ് അനുസ്യുതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എന്‍ജിനീയറിങ് പ്രവേശന പരീക്ഷ വിജയിച്ചു നില്‍ക്കുന്ന സാമ്പത്തികമായി പിന്നൊക്കെ നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ സഹായത്തിനായി അപേക്ഷിക്കാം. അപേക്ഷ അയക്കേണ്ടത് meahouston.2022scholarship@gmail.com എന്ന വിലാസത്തിലോ https://meahouston.org/scholarship/ എന്ന വെബ്‌സൈറ്റിലോ അപേക്ഷിക്കാവുന്നതാണ്.

ഇനിയും ഈ സഹായം കൂടുതല്‍ കുട്ടികളിലേക്ക് എത്തിക്കുവാന്‍ മലയാളി എഞ്ചിനിയേര്‍സ് അസോസിയേഷന്‍ പ്രതിഞ്ജാബദ്ധമാണെന്നു പ്രസിഡന്‍റ് സുബിന്‍ ബാലകൃഷ്ണന്‍ അറിയിച്ചു. മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ഈ സംഗീത നിശ സമ്പന്നമാക്കിയ സിത്താര കൃഷ്ണകുമാറിനും ടീമിനും ഹൂസ്റ്റണ്‍ നിവാസികള്‍ക്കും പ്രസിഡന്‍റ് നന്ദി പറഞ്ഞു.

എല്ലാ വര്‍ഷവും മലയാളി എന്‍ജിനീയേഴ്സ് അസോസിയേഷന്‍ നടത്തിവരാറുള്ള കള്‍ച്ചറല്‍ ഫെസ്റ്റ് 2022 ഡിസംബര്‍ മാസം പത്താം തീയതി വൈകുന്നേരം അഞ്ചു മണിക്ക് മിസോറി സിറ്റിയിലുള്ള ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്‍ററില്‍ വച്ച് EUPHORIA'22 എന്ന പേരില്‍ നടത്തുന്നു. ഈ വര്‍ണോജ്വലമായ കലാപരിപാടികള്‍ ആഘോഷമാക്കുവാന്‍ മലയാളി എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ കുടുംബങ്ങളെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായും സീറ്റുകള്‍ കാലേകൂട്ടി ഉറപ്പുവരുത്താനും സുബിന്‍ ബാലകൃഷ്ണന്‍ അഭ്യര്‍ഥിച്ചു.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​