• Logo

Allied Publications

Middle East & Gulf
കെ.പി.എ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
Share
മനാമ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹോസ്പിറ്റൽ ചാരിറ്റി വിങ്ങും, പ്രവാസിശ്രീയും ചേർന്നു കൊണ്ട് അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ
സഹകരണത്തോടെ മനാമ അൽ ഹിലാൽ മൾട്ടി സ്പെഷ്യൽറ്റി മെഡിക്കൽ സെന്ററിറിൽ വച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രേദ്ധേയമായി.

100 പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ ക്യാമ്പ് സാമൂഹ്യ പ്രവർത്തകൻ സെയ്ദ് ഹനീഫ് ഉത്‌ഘാടനം ചെയ്തു.കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ അദ്ധ്യക്ഷനായ ചടങ്ങിനു ഹോസ്പിറ്റൽ ചാരിറ്റി വിങ് കൺവീനർ രമ്യ ഗിരീഷ് സ്വാഗതവും, പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് പ്രദീപ അനിൽ നന്ദിയും അറിയിച്ചു.

കെ.പി.എ യുടെ ഉപഹാരം വൈ.പ്രസിഡന്റ് കിഷോർ കുമാർ അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി പ്യാരി ലാലിന് കൈമാറി. തണൽ സൗത്ത് സോൺ സെക്രട്ടറി മണിക്കുട്ടൻ, പത്തനംതിട്ട പ്രവാസി അസ്സോസിയേഷൻ പ്രസിഡന്റ് വിഷ്ണു വി കലഞ്ഞൂർ, സാമൂഹ്യ പ്രവർത്തകരായ ചെമ്പൻ ജലാൽ, നൗഷാദ് മഞ്ഞപ്പാറ, ജ്യോതിഷ് പണിക്കർ, സുനിൽ മുസ്തഫ , മാധ്യമ പ്രവർത്തകൻ പ്രദീപ് പുറവങ്കര, കെ.പി.എ സെക്രട്ടറി മാരായ അനോജ് മാസ്റ്റർ, സന്തോഷ് കാവനാട്, അസ്സി. ട്രെഷറർ ബിനു കുണ്ടറ, ഹോസ്പിറ്റൽ ചാരിറ്റി കോഓർഡിനേറ്റർ റോജി ജോൺ, പ്രവാസി ശ്രീ കോഓർഡിനേറ്റർ മനോജ് ജമാൽ എന്നിവർ ആശംസകൾ അറിയിച്ചു.

ചടങ്ങുകൾ ഹോസ്പിറ്റൽ ചാരിറ്റി വിങ് കൺവീനർ ജിബി ജോൺ നിയന്ത്രിച്ചു. ജ്യോതി പ്രമോദ്, ആൻസി ആസിഫ് , ഷാമില ഇസ്മായിൽ, ആൻസി സൈമൺ, അർച്ചന ജഗത് എന്നിവർ മെഡിക്കൽ ക്യാമ്പ് നിയന്ത്രിച്ചു.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.