• Logo

Allied Publications

Americas
നായർ ബനവലന്‍റ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഹൈന്ദവ മഹാ സമ്മേളനവും സത്സംഗവും
Share
ന്യൂയോർക്ക്: 2022 ഡിസംബർ 17, 18 (ശനി, ഞായര്‍) തീയതികളിൽ നടത്തുന്ന മണ്ഡലകാല മഹോത്സവവും, സത്സംഗവും ഭജനയും വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ, ഈയിടെ നവീകരണം നടന്ന എൻ.ബി.എ.യുടെ ക്വീൻസിലെ ബ്രാഡക്ക് അവന്യുവിലുള്ള ആസ്ഥാനത്ത് ഉച്ചയ്ക്ക് 2:00 മണി മുതൽ നടത്തുന്നു.

17ാം തീയതി ശനിയാഴ്ച രണ്‌ടിനു ആരംഭിക്കുന്ന നാരായണീയ പാരായണം 5 മണിക്ക് സമാപിക്കും. തുടർന്ന് എൻ.ബി.എ മന്ദിരത്തിലേക്ക് സ്വാമി ഉദിത് ചൈതന്യജിയെ വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികൾ ചേർന്ന് പൂർണകുംഭം നൽകി സ്വീകരിക്കും. താലപ്പൊലി, വാദ്യമേളം, ക്ഷേത്ര കലകൾ എന്നിവയുടെ അകമ്പടിയോടെ വേദിയിലെത്തുന്ന സ്വാമിജിയുടെ ആദ്ധ്യാത്മിക പ്രഭാഷണം 7 മണി വരെ.

“ലോകാ സമസ്താ സുഖിനോ ഭവന്തു” എന്ന ആശയത്തിൽ വിശ്വസിച്ചു പ്രവർത്തിക്കുന്ന ഹൈന്ദവർ നേരിടുന്ന ആനുകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ചയും, ചോദ്യോത്തര വേളയും രണ്ടു ദിവസത്തെയും മുഖ്യ പരിപാടി ആയിരിക്കും. പ്രഭാഷണത്തിനു ശേഷം ശനിയാഴ്ച മണ്ഡല ഭജനയും, ഞായറാഴ്ച സംഗീത സദസ്സും ഉണ്ടായിരിക്കും. തുടർന്ന് പ്രസാദ വിതരണം, സദ്യ എന്നിവയോടെ ഒന്പതിനു പരിപാടികൾ സമാപിക്കും.

ഈ മഹാസമ്മേളനത്തിലേക്കും സത്സംഗത്തിലേക്കും ജാതിമത ഭേദമെന്യേ ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടക കമ്മിറ്റിക്കു വേണ്ടി എൻ.ബി.എ. പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ അറിയിച്ചു.

യുവ തുർക്കി പ്രവീൺ തോമസ്‌ ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍.
വാഷിങ്ങ്ടൺ ഡി സി: ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയി ഷിക്കാഗോയിൽ നിന്നുള്ള പ്രവീൺ തോമസിനെ നിയമിച്ചതായി ഫൊക്കാന പ്രസിഡന്‍റ് ഡോ.
നിക്കി ഹേലി,പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു.
സൗത്ത് കരോലിന : ഐക്യരാഷ്ട്രസഭയിലെ മുൻ അംബാസഡർ നിക്കി ഹേലി, ചാൾസ്റ്റണിൽ സംഘടിപ്പിക്കുന്ന പരിപാടിയോടെ രണ്ടാഴ്ചയ്ക്കുള്ളിൽപ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്ര
പമ്പ മലയാളി അസോസിയേഷനു പുതിയ നേതൃത്വം: സുമോദ് നെല്ലിക്കാല പ്രസിഡന്‍റ്.
ഫിലഡല്‍ഫിയ:ഫിലഡല്‍ഫിയായിലെ കലാസാംസ്ക്കാരിക രംഗത്ത് പ്രവര്‍ത്തിച്ച് 25–ാം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്ന പമ്പ മലയാളി അസോസിയേഷന്‍ 2023 ലേക്കുള്ള ഭരവാ
നായ്ക്കളുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം.
ഹൂസ്റ്റൺ : ഹൂസ്റ്റൺ ഏക്കർ ഹോംസ് ഏരിയയിൽ ബുധനാഴ്ച അയൽവാസിയുടെ നായ്ക്കൾ ആക്രമിച്ചതിനെത്തുടർന്നു അറുപത്തിയൊന്പതുകാരന് ദാരുണാന്ധ്യം

അന്‍റോയിൻ ഡ്രൈവിന
ഫിലഡല്‍ഫിയയില്‍ ബിഷപ് മാര്‍ തോമസ് തറയില്‍ നയിക്കുന്ന നോമ്പുകാലധ്യാനം.
ഫിലഡല്‍ഫിയ: വലിയ നോമ്പിനോടനുബന്ധിച്ച് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ നടത്തിവരാറുള്ള വാര്‍ഷികധ്യാനം മാര്‍ച്ച് 10 വെള്ളിയാഴ്ച്ച മുതല്‍ 12