• Logo

Allied Publications

Americas
എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Share
ഫിലഡല്‍ഫിയ: എക്യൂമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയയുടെ ആഭിമുഖ്യത്തില്‍ 36ാമത് സംയുക്ത ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ മൂന്നാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ ജോര്‍ജ് വാഷിംഗ്ടണ്‍ ഹൈസ്‌കൂള്‍ (10175 Bustleton Ave, Philadelphia, PA, 19116) ഓഡിറ്റോറിയത്തില്‍ വച്ച് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടത്തുന്നതാണ്.

ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മുഖ്യാതിഥിയായി എത്തുന്നത് സീറോ മലബാര്‍ സഭയുടെ ഷിക്കാഗോ രൂപതയുടെ നവാഭിഷിക്തനായ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് എത്തും. കൂടാതെ ജോസഫ് ഡിഗിരോ ലാമോ (മേയര്‍, ബെന്‍സേലം, റ്റൗണ്‍ഷിപ്പ്), ഇതര രാഷ്ട്രീയ സാമൂഹിക സാമുദായിക നേതാക്കന്മാരും പങ്കെടുക്കുന്നതുമാണ്.

ഫിലാഡല്‍ഫിയയിലും പരിസരപ്രദേശങ്ങളുമുള്ള കാത്തലിക് യാക്കോബായ ഓര്‍ത്തഡോക്സ് മാര്‍ത്തോമ സി.എസ്.ഐ. ക്നാനായ തുടങ്ങിയ ഇതര സഭകളുടെ കൂട്ടായ്മയില്‍ നടത്തുന്ന സംയുക്ത ക്രിസ്മസ് ആഘോഷം ക്രിസ്തീയ പാരമ്പര്യാനുസൃതമായി മുഖ്യാതിഥികളെ ആനയിച്ചു കൊണ്ടുള്ള ഘോഷയാത്രയോടു കൂടി ആരംഭിക്കുന്നതാണ്.

തുടര്‍ന്ന് ക്രിസ്മസ് ട്രീ ലൈറ്റിംഗിനു ശേഷം ഭദ്രദീപം തെളിയിച്ച് പ്രാര്‍ത്ഥനയോടു കൂടി പൊതുസമ്മേളനം ആരംഭിക്കുകയായി. മുഖ്യാതിഥി ക്രിസ്തുമസ് സന്ദേശം നല്‍കുന്നതും ചാരിറ്റി വിതരണം സുവനീര്‍ പ്രകാശനം ദേവാലയങ്ങളുടെ നേതൃത്വത്തില്‍ കലാപരിപാികള്‍ നൃത്തവിദ്യാലയങ്ങളുടെ നേതൃത്വത്തില്‍ നൃത്തനൃത്ത്യങ്ങള്‍ സംയുക്ത ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മെഗാ ക്വയറിന്റെ മനോഹരമായ ക്രിസ്തുമസ് കരോള്‍ ഗാനാലാപനവും ആഘോഷത്തിലുടനീളം ക്രമീകരിച്ചിരിക്കുന്നതായി അറിയിച്ചു.

എക്യൂമെനിക്കല്‍ ചാരിറ്റി റാഫിള്‍ ടിക്കറ്റ് വിജയികള്‍ക്കായിട്ടുള്ള സ്പോണ്‍സേഴ്സ് (യമുനാ ട്രാവല്‍സ്, റെജി ഏബ്രഹാം), ധാന്‍ തോമസ്(ഇന്‍വസ്റ്റ്മെന്റ് ലോണ്‍ കണ്‍സല്‍റ്റന്‍ഡ്), മാത്യു ശാമുവേല്‍, നൈനാന്‍ മത്തായി (Love and Glory, Home Care Services) എന്നിവരാണ്.

റവ.ഫാ.എം.കെ.കുര്യാക്കോസ് (ചെയര്‍മാന്‍, എക്യൂമെനിക്കല്‍ ഫെലോഷിപ്പ്), റവ.ഫാ.എല്‍ദോസ് കെ.പി.(വൈസ് ചെയര്‍മാന്‍, എക്യൂമെനിക്കല്‍ ഫെലോഷിപ്പ്), കെവിന്‍ വര്‍ഗീസ്(സെക്രട്ടറി), റോജീഷ് സാമുവേല്‍(ട്രഷറാര്‍), എബിന്‍ ബാബു( പ്രോഗ്രാം), തോമസ് കുട്ടി വര്‍ഗീസ്(ചാരിറ്റി), എബിന്‍ സെബാസ്റ്റിയന്‍(ജോ.സെക്രട്ടറി), ഷാജി മിറ്റത്താനി (സുവനീര്‍), ജീമോന്‍ ജോര്‍ജ്ജ്(പി.ആര്‍.ഓ.), സെലിന്‍ ഓലിക്കല്‍(വിമന്‍സ് ഫോറം), റോഷിന്‍ പ്ലാമൂട്ടില്‍, രാജു ഗീവറുഗീസ്(പ്രോസിഷന്‍) തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ വിവിധ കമ്മറ്റികള്‍ സംയുക്ത ക്രിസ്തുമസ് ആഘോഷങ്ങളുടെ വന്‍വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.

യുവ തുർക്കി പ്രവീൺ തോമസ്‌ ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍.
വാഷിങ്ങ്ടൺ ഡി സി: ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയി ഷിക്കാഗോയിൽ നിന്നുള്ള പ്രവീൺ തോമസിനെ നിയമിച്ചതായി ഫൊക്കാന പ്രസിഡന്‍റ് ഡോ.
നിക്കി ഹേലി,പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു.
സൗത്ത് കരോലിന : ഐക്യരാഷ്ട്രസഭയിലെ മുൻ അംബാസഡർ നിക്കി ഹേലി, ചാൾസ്റ്റണിൽ സംഘടിപ്പിക്കുന്ന പരിപാടിയോടെ രണ്ടാഴ്ചയ്ക്കുള്ളിൽപ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്ര
പമ്പ മലയാളി അസോസിയേഷനു പുതിയ നേതൃത്വം: സുമോദ് നെല്ലിക്കാല പ്രസിഡന്‍റ്.
ഫിലഡല്‍ഫിയ:ഫിലഡല്‍ഫിയായിലെ കലാസാംസ്ക്കാരിക രംഗത്ത് പ്രവര്‍ത്തിച്ച് 25–ാം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്ന പമ്പ മലയാളി അസോസിയേഷന്‍ 2023 ലേക്കുള്ള ഭരവാ
നായ്ക്കളുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം.
ഹൂസ്റ്റൺ : ഹൂസ്റ്റൺ ഏക്കർ ഹോംസ് ഏരിയയിൽ ബുധനാഴ്ച അയൽവാസിയുടെ നായ്ക്കൾ ആക്രമിച്ചതിനെത്തുടർന്നു അറുപത്തിയൊന്പതുകാരന് ദാരുണാന്ധ്യം

അന്‍റോയിൻ ഡ്രൈവിന
ഫിലഡല്‍ഫിയയില്‍ ബിഷപ് മാര്‍ തോമസ് തറയില്‍ നയിക്കുന്ന നോമ്പുകാലധ്യാനം.
ഫിലഡല്‍ഫിയ: വലിയ നോമ്പിനോടനുബന്ധിച്ച് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ നടത്തിവരാറുള്ള വാര്‍ഷികധ്യാനം മാര്‍ച്ച് 10 വെള്ളിയാഴ്ച്ച മുതല്‍ 12