• Logo

Allied Publications

Middle East & Gulf
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍റര്‍ യു എ ഇ ദേശീയ ദിനാഘോഷം ഒരുക്കുന്നു
Share
അബൂദാബി : യു എ ഇയുടെ അമ്പത്തി ഒന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ ഒരുക്കുന്ന ആഘോഷ പരിപാടികള്‍ ഡിസംബര്‍ നാലിന് ഞായറാഴ്ച വൈകീട്ട് ആറിനു ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നടക്കും.

മാനവിക മൂല്യങ്ങളിലൂന്നി സഹവര്‍തിത്വത്തിന്‍റെയും സഹിഷ്ണുതയുടെയും സന്ദേശം ലോകത്തിന് പകര്‍ന്നു നല്‍കുന്ന മഹത്തായ പാരമ്പര്യമാണ് യു എ ഇ യുടേതെന്നും , പക്ഷഭേദങ്ങളില്ലാതെ രാജ്യത്തിനകത്തും പുറത്തും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുംചെയ്യുന്ന യു എ ഇയുടെ ദേശീയദിനം ഓരോ പ്രവാസിയുടെയും സ്വന്തം ആഘോഷമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ഇസ്ലാമിക് സെന്‍റര്‍ ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പത്മശ്രീ എം എ യൂസുഫലിയാണ് ദേശീയ ദിനാഘോഷ പരിപാടിയിലെ വിശിഷ്ടാതിഥി.

യു എ ഇ പ്രസിഡന്‍റിന്‍റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അല്‍ ഹാഷിമി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. അബൂദാബി ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ ഉള്‍പ്പെടെ സ്വദേശികളും ഇന്ത്യക്കാരുമായ പ്രമുഖര്‍ പങ്കെടുക്കും.

യു എ ഇ യുടെ ചരിത്രവും പാരമ്പര്യവും, ഇന്ത്യയും യു എ ഇ യും തമ്മില്‍ നൂറ്റാണ്ടുകളായുള്ള ഊഷ്മള ബന്ധവും വിളിച്ചോതുന്ന കലാപരിപാടികളും പ്രമുഖ ഗായകന്‍ കണ്ണൂര്‍ ഷരീഫിന്‍റെ നേതൃത്വത്തിലുള്ള ഗാനവിരുന്നും ആഘോഷങ്ങളുടെ ഭാഗമായുണ്ടാവും.

വാർത്താസമ്മേളനത്തില്‍ ഇസ്ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി ടി കെ അബ്ദുല്‍ സലാം, കെ എം സി സി ആക്ടിങ് പ്രസിടണ്ട് അബ്ദുൽ അസീസ് കാളിയാടാൻ, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് മുഹമ്മദ് കുഞ്ഞി, ഇസ്ലാമിക് സെന്‍റർ ഭാരവാഹികളായ അഷ്റഫ് നജാത്ത്,മുസ്തഫ വാഫി, സലീം നാട്ടിക, ഹനീഫ പടിഞ്ഞാര്‍മൂല, അബ്ദുല്‍ അസീസ് പീ എം തുടങ്ങിയവര്‍ പങ്കെടുത്തു.

ട്രംപ് ആയിരുന്നുവെങ്കില്‍ ചൈനയുടെ ചാര ബലൂണ്‍ വെടിവച്ചിടുമായിരുന്നുവെന്ന് മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍.
വാഷിംഗ്ടണ്‍: യുഎസിന്‍റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ കണ്ടെത്തിയ ചൈനയുടെ ചാര ബലൂണ്‍ വെടിവച്ച് വീഴ്ത്താന്‍ ബൈഡനോട് ആവശ്യപ്പെട്ട് ജനപ്രതിനിധി മാര്‍ജോറി ടെ
ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ ഹസ്സാവിയ ഭാരവാഹികൾ.
കുവൈറ്റ് : 2023 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി അബ്ദുറഷീദ്. ടി.എം (പ്രസിഡണ്ട്), മുഹമ്മദ് ശാക്കിർ (ജനറൽ സെക്രട്ടറി), നവാസ്.
സംസ്ഥാന ബജറ്റ് പ്രവാസി സൗഹൃദം: കല കുവൈറ്റ്.
കുവൈറ്റ് സിറ്റി: ധനകാര്യമന്തി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ഈ വർഷത്തെ സംസ്ഥാന ബജറ്റ് പ്രവാസി സൗഹൃദ ബജറ്റാണെന്നും , ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലെ പ്രവാസികളോ
മരണാനന്തര ക്ഷേമനിധി തുക ആശ്രിതർക്ക് കൈമാറി.
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഫർവാനിയ സെൻട്രൽ യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ റഫീഖിന്‍റെ മരണാനന്തര ക്ഷേമനിധി തുക
വാണി ജയറാമിന്‍റെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു.
ദമാം: മലയാളികളുടെ സ്മരണകളിൽ മധുരമായ പാട്ടോർമകൾ നിറച്ച അനശ്വര ഗായിക വാണി ജയറാമിന്‍റെ ആകസ്മിക നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കലാവേദി കേന്ദ്രകമ്മിറ