• Logo

Allied Publications

Americas
സ്മിതാ ഹരിദാസ് മന്ത്ര കൺവെൻഷൻ കൺവീനർ
Share
ന്യൂജഴ്സി: സ്മിതാ ഹരിദാസ് മന്ത്ര കൺവെൻഷൻ കൺവീനർ ആയി തെരഞ്ഞെടുക്കപ്പെട്ടു . കലാ സാംസ്കാരിക രംഗത്തുള്ള സ്മിതയുടെ അനുഭവ ജ്ഞാനം, മന്ത്ര കൺവെൻഷന്‍റെ വിജയത്തിൽ നിർണായക പങ്കു വഹിക്കുമെന്നത് നിസ്തർക്കം ആണെന്ന് പ്രസിഡന്‍റ് ഹരി ശിവരാമനും വൈസ് പ്രസിഡന്‍റ് ഷിബു ദിവാകരനും അഭിപ്രായപ്പെട്ടു

വടക്കേ അമേരിക്കയിലെ ഭാരതീയ കലാ സാംസ്കാരിക രംഗത്ത് സുപരിചിത ആയ സ്മിത ഹരിദാസ് നർത്തകി, മോഡൽ, അഭിനേതാവ്, സ്റ്റേജ് പെർഫോമർ തുടങ്ങിയ രംഗങ്ങളിൽ പ്രശോഭിക്കുന്നു .

മിത്രാസ് എന്ന സ്ഥാപനത്തിലെ ഡാൻസ് ഡയറക്ടറായ അവർ കഴിഞ്ഞ 12 വർഷമായി വടക്കേ അമേരിക്കയിലുടനീളമുള്ള വിവിധ വേദികളിൽ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിലും അവതരിപ്പിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഷോർട്ട് ഫിലിമുകളിലും അന്താരാഷ്ട്ര ജ്വല്ലറി ശൃംഖലയുടെ പരസ്യങ്ങളിലും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ടൊറന്‍റോയിൽ ഈയിടെ നടന്ന വാർഷിക എകെഎംജി കൺവെൻഷനിൽ (ഓൾ കേരള മെഡിക്കൽ ഗ്രാജ്വേറ്റ്സ്) കൾച്ചറൽ കോർഡിനേറ്ററായി പ്രവർത്തിച്ചിരുന്നു .ഭാരതീയ ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കി തയാറാക്കുന്ന ഷോയുടെ പ്രവർത്തനങ്ങളിൽ അവർ ഇപ്പോൾ തന്റെ ടീമിനൊപ്പം വ്യാപൃതയാണ് .

മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും സ്മിത ഇന്ത്യയിലും യുഎഇയിലും യുഎസിലുമായി വിവിധ സ്റ്റേജുകളിലായി നൂറിലധികം പരിപാടികൾ അവതരിപ്പിച്ചു. കുട്ടിക്കാലത്ത് പ്രശസ്ത അധ്യാപിക കലാമണ്ഡലം സരസ്വതിയുടെ കീഴിൽ പരിശീലനം നേടിയ അവർക്ക് ,കേരളത്തിലും യുഎഇയിലും വ്യക്തിഗത, ഗ്രൂപ്പ് നൃത്ത പ്രകടനങ്ങൾക്ക് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട് .

കേരളത്തിൽ കോഴിക്കോട് ജനിച്ച് അബുദാബിയിൽ വളർന്ന സ്മിത 1998ൽ ഭർത്താവ് ഡോ. ജയ്കുമാറിനൊപ്പം യുഎസിലേക്ക് താമസം മാറി. തൊഴിൽപരമായി എഞ്ചിനീയറായ സ്മിത ന്യൂയോർക്കിലെ ഡച്ചസ് കൗണ്ടിയിൽ അഫോർഡബിൾ ഹൗസിംഗ് പ്രോജക്ടിന്റെ നേതൃ സ്ഥാനം വഹിക്കുന്നു . മക്കൾ ഗായത്രി, കേശവ് .

യുവ തുർക്കി പ്രവീൺ തോമസ്‌ ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍.
വാഷിങ്ങ്ടൺ ഡി സി: ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയി ഷിക്കാഗോയിൽ നിന്നുള്ള പ്രവീൺ തോമസിനെ നിയമിച്ചതായി ഫൊക്കാന പ്രസിഡന്‍റ് ഡോ.
നിക്കി ഹേലി,പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു.
സൗത്ത് കരോലിന : ഐക്യരാഷ്ട്രസഭയിലെ മുൻ അംബാസഡർ നിക്കി ഹേലി, ചാൾസ്റ്റണിൽ സംഘടിപ്പിക്കുന്ന പരിപാടിയോടെ രണ്ടാഴ്ചയ്ക്കുള്ളിൽപ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്ര
പമ്പ മലയാളി അസോസിയേഷനു പുതിയ നേതൃത്വം: സുമോദ് നെല്ലിക്കാല പ്രസിഡന്‍റ്.
ഫിലഡല്‍ഫിയ:ഫിലഡല്‍ഫിയായിലെ കലാസാംസ്ക്കാരിക രംഗത്ത് പ്രവര്‍ത്തിച്ച് 25–ാം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്ന പമ്പ മലയാളി അസോസിയേഷന്‍ 2023 ലേക്കുള്ള ഭരവാ
നായ്ക്കളുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം.
ഹൂസ്റ്റൺ : ഹൂസ്റ്റൺ ഏക്കർ ഹോംസ് ഏരിയയിൽ ബുധനാഴ്ച അയൽവാസിയുടെ നായ്ക്കൾ ആക്രമിച്ചതിനെത്തുടർന്നു അറുപത്തിയൊന്പതുകാരന് ദാരുണാന്ധ്യം

അന്‍റോയിൻ ഡ്രൈവിന
ഫിലഡല്‍ഫിയയില്‍ ബിഷപ് മാര്‍ തോമസ് തറയില്‍ നയിക്കുന്ന നോമ്പുകാലധ്യാനം.
ഫിലഡല്‍ഫിയ: വലിയ നോമ്പിനോടനുബന്ധിച്ച് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ നടത്തിവരാറുള്ള വാര്‍ഷികധ്യാനം മാര്‍ച്ച് 10 വെള്ളിയാഴ്ച്ച മുതല്‍ 12