• Logo

Allied Publications

Middle East & Gulf
ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിൽ ഖൈർ അൽ ഇമാറാത്ത് ക്യാംപെയിനു തുടക്കം
Share
അബുദാബി: തനി നാടൻ പച്ചക്കറികൾക്ക് മുൻഗണന നൽകുന്ന പ്രാദേശിക പച്ചക്കറി സമാഹരണത്തിനും , വിൽപ്പനക്കും അവസരം ഒരുക്കാൻ ലുലു ഗ്രൂപ്പ് തീരുമാനിച്ചു .ഇതിന്‍റെ ഭാഗമായി പ്രാദേശിക കർഷകരിൽ നിന്നും പഴവർഗങ്ങളും , പച്ചക്കറികളും നേരിട്ടു വാങ്ങി ലുലുവിലൂടെ വിൽക്കാൻ പുതിയ കരാറിൽ ഒപ്പിട്ടു. പ്രാദേശിക ഉൽപന്നങ്ങളുടെ പ്രചരണാർഥം ഒരുക്കിയ ഖൈർ അൽ ഇമാറാത്ത് ക്യാംപെയിനിലാണ് ഒപ്പു വയ്ക്കൽ ചടങ്ങു നടന്നത്.

വർഷത്തിൽ 15,000 ടൺ പഴം, പച്ചക്കറികൾ വിൽപന നടത്തുന്നത് സംബന്ധിച്ച കരാറിൽ ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപാവാലയും എലൈറ്റ് അഗ്രോ ഹോള്‍ഡിങ്ങ് സിഇഒ ഡോ. അബ്ദുല്‍മുനിം അല്‍ മര്‍സൂഖിയും ഒപ്പുവച്ചു. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി മർയം അൽ മഹൈരിയുടെയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെയും സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിട്ടത്.

പ്രാദേശികമായി ഉത്പാദിപ്പിച്ച തക്കാളി, ബീൻസ്, വെണ്ട, വഴുതന, ക്യാപ്സിക്കം, ക്യാരറ്റ്, ബീറ്റ് റൂട്ട്, കൂസ, ലറ്റ്യൂസ്, കാബേജ്, കോളി ഫ്ലവർ, ബ്ലൂബെറി, സ്ട്രോബറി, റാസ്ബറി തുടങ്ങിയവയ്ക്ക് ഏതാണ്ട് 4 ദിർഹത്തോളം വിലക്കുറവുമുണ്ട്.

പ്രാദേശിക കാർഷിക ഉൽപന്നങ്ങൾക്ക് ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകൾ വഴി വിപണി ഒരുക്കുന്നതിൽ അഭിമാനമുണ്ടെന്ന് എം.എ യൂസഫലി പറഞ്ഞു. രാജ്യത്തിനകത്തു മാത്രമല്ല വിദേശ രാജ്യങ്ങളിലും യുഎഇ ഉൽപന്നങ്ങൾക്കു വിപണി കണ്ടെത്തുമെന്നും പറഞ്ഞു. ഭക്ഷ്യസുരക്ഷയ്ക്ക് കർഷകർ നൽകുന്ന സംഭാവനകൾ മാനിച്ച് പ്രാദേശിക കർഷകരെ പുരസ്കാരം നൽകി ആദരിച്ചു.

അബുദാബി ഖലീഫ സിറ്റിയിലെ അൽഫൊർസാൻ സെൻട്രൽ മാളിൽ നടന്ന ചടങ്ങിനു ശേഷം ഹൈപ്പർമാർക്കറ്റിലെ പ്രാദേശിക ഉൽപന്നങ്ങളുടെ പ്രത്യേക പ്രദർശനവും മന്ത്രിയും സംഘവും സന്ദർശിച്ചു.

ട്രംപ് ആയിരുന്നുവെങ്കില്‍ ചൈനയുടെ ചാര ബലൂണ്‍ വെടിവച്ചിടുമായിരുന്നുവെന്ന് മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍.
വാഷിംഗ്ടണ്‍: യുഎസിന്‍റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ കണ്ടെത്തിയ ചൈനയുടെ ചാര ബലൂണ്‍ വെടിവച്ച് വീഴ്ത്താന്‍ ബൈഡനോട് ആവശ്യപ്പെട്ട് ജനപ്രതിനിധി മാര്‍ജോറി ടെ
ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ ഹസ്സാവിയ ഭാരവാഹികൾ.
കുവൈറ്റ് : 2023 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി അബ്ദുറഷീദ്. ടി.എം (പ്രസിഡണ്ട്), മുഹമ്മദ് ശാക്കിർ (ജനറൽ സെക്രട്ടറി), നവാസ്.
സംസ്ഥാന ബജറ്റ് പ്രവാസി സൗഹൃദം: കല കുവൈറ്റ്.
കുവൈറ്റ് സിറ്റി: ധനകാര്യമന്തി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ഈ വർഷത്തെ സംസ്ഥാന ബജറ്റ് പ്രവാസി സൗഹൃദ ബജറ്റാണെന്നും , ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലെ പ്രവാസികളോ
മരണാനന്തര ക്ഷേമനിധി തുക ആശ്രിതർക്ക് കൈമാറി.
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഫർവാനിയ സെൻട്രൽ യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ റഫീഖിന്‍റെ മരണാനന്തര ക്ഷേമനിധി തുക
വാണി ജയറാമിന്‍റെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു.
ദമാം: മലയാളികളുടെ സ്മരണകളിൽ മധുരമായ പാട്ടോർമകൾ നിറച്ച അനശ്വര ഗായിക വാണി ജയറാമിന്‍റെ ആകസ്മിക നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കലാവേദി കേന്ദ്രകമ്മിറ