• Logo

Allied Publications

Americas
മാഗ് വോളിബോൾ ടൂർണമെന്‍റ്: ഹൂസ്റ്റൺ ചലഞ്ചേഴ്സിന് കിരീടം
Share
ഹൂസ്റ്റൺ: നവംബർ പന്ത്രണ്ടാം തീയതി ശനിയാഴ്ച ഹൂസ്റ്റൺ ട്രിനിറ്റി സെന്‍ററിൽ വച്ച് നടന്ന മാഗ് വോളിബോൾ ടൂർണമെന്‍റിന്‍റെ ഫൈനൽ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് സി സി സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തി ഹൂസ്റ്റൺ ചലഞ്ചേഴ്സ് ടീം ജേതാക്കളായി.

ആദ്യ റൗണ്ടിൽ ഹൂസ്റ്റൺ ചലഞ്ചേഴ്സ് ടീമിനെ പരാജയപ്പെടുത്തി എല്ലാ കളികളും വിജയിച്ച് ഒന്നാം സീഡ് ആയി ഫൈനലിൽ എത്തിയ സിസി സ്ട്രൈക്കേഴ്സ് ടീമിന്‍റെ സ്‌മാഷുകൾ ഹൂസ്റ്റൺ ചലഞ്ചേഴ്സ് ശക്തമായ ബ്ലോക്കുകളിലൂടെ പ്രതിരോധിച്ചു. ഫൈനൽ മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്തിയ ചലഞ്ചേഴ്സ് ടീം അനായാസമായ വിജയമാണ് നേടിയത് (2519, 2513).

തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ മാഗ് പ്രസിഡന്‍റ് അനിൽകുമാർ ആറന്മുള, വൈസ് പ്രസിഡൻറ് ഫാൻസി മോൾ പള്ളത്ത് മഠം, സ്പോൺസർമാർ, മാഗ് ഭാരവാഹികൾ പങ്കെടുത്തു.

വോളിബോൾ ടൂർണമെൻറ് വിജയികൾക്കുള്ള ഏവർ റോളിംഗ് ട്രോഫിയും കാഷ് അവാർഡും മാഗ് പ്രസിഡൻ്റ് അനിൽ കുമാർ ആറന്മുളയും മെഗാ സ്പോൺസർ സന്ദീപ് തേവരവളിലും ചേർന്ന് ചലഞ്ചേഴ്സ് ടീമിന് സമ്മാനിച്ചു. റൺവേപ്പിനുള്ള എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും മാഗ് വൈസ് പ്രസിഡൻ്റും ഡയമോണ്ട് സ്പോൺസർറും കൂടിയായ ഫാൻസിമോൾ പള്ളത്ത് മഠം സ്ട്രൈക്കേഴ്സ് ടീമിന് സമ്മാനിച്ചു.

ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാനുള്ള സന്ദീപ് തേവർവളിൽ സംഭാവന ചെയ്ത എംവിപി ട്രോഫിക്ക് നോയൽ ഷിബു (ഹൂസ്റ്റൺ ചലഞ്ചേഴ്സ്) അർഹനായി. ബെസ്റ്റ് ഓഫെൻസ് ഫെൽമിൻ ജോസഫ് (ഹൂസ്റ്റൺ ചലഞ്ചേഴ്സ്) ബെസ്റ്റ് ഡിഫൻസ് സാജൻ ജോൺ (സി സി സ്ട്രൈക്കേഴ്സ്) ബെസ്റ്റ് സെറ്റർ ജാസ്മിൻ സജിമോൻ ( സി സി സ്ട്രൈക്കേഴ്സ്) എന്നിവർ അർഹരായി.

മാഗ് വോളിബോൾ ടൂർണ്ണമെൻറ് വൻ വിജയകരമാക്കുവാൻ സഹായിച്ചത് മെഗാ സ്പോൺസർ സന്ദീപ് തേവർവലിൽ പെറി ഹോംസ്, ഡയമണ്ട് സ്പോൺസർ ഫാൻസി മോൾ പള്ളത്തുമഠം, ഡയമണ്ട് സ്പോൺസർ വിജു വർഗീസ് മലയാളി എന്റർടൈമെന്റ് ടിവി, ഡയമണ്ട് സ്പോൺസർ തോമസ് വീഡൺ റൂഫിംഗ്, ഗോൾഡ് സ്പോൺസർ തോമസ് ജോർജ് സി പി എ, ഗോൾഡ് സ്പോൺസർ മാത്യൂസ് ചാണ്ടപിള്ള ടി ഡബ്ലിയു എഫ് ജി ഇൻഷുറൻസ്, ജോൺ ഡബ്ലിയു വർഗീസ് പ്രോമൻ്റ് റിയലറ്റി & മോർഗേജ്, അജയ് തോമസ് & ഫാമിലി, സിൽവർ സ്പോൺസർ എക്സൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരായിരുന്നു.

മാഗ് സ്പോർട്സ് കോഡിനേറ്റർ വിനോദ് ചെറിയാൻ എല്ലാ സ്പോൺസർമാർക്കും, പങ്കെടുത്ത ടീമുകൾക്കും, മാഗ് ഭാരവാഹികൾക്കും കൃതജ്ഞത അറിയിച്ചു. കൂടാതെ ഈ വർഷം നടത്തിയ മാഗിന്റെ ബാഡ്മിൻറൺ, ക്രിക്കറ്റ്, ബാസ്ക്കറ്റ് ബോൾ, സോക്കർ, വോളിബോൾ ടൂർണമെന്റുകൾ വൻ വിജയമായി നടത്തുവാൻ സഹായിച്ച എല്ലാവരോടുമുള്ള നന്ദി അറിയിച്ചു.

ഈ വർഷം മാഗിന്‍റെ ആസ്ഥാനമായ കേരള ഹൗസിൽ അത്യാധുനിക രീതിയിൽ പണിത ക്രിക്കറ്റ് പിച്ചും ബാറ്റിംഗ് കേജും നമ്മുടെ ക്രിക്കറ്റ് കളിക്കുന്ന യുവ തലമുറക്ക് വളരെയധികം ഉപകാരപ്പെടും എന്നതിൽ തർക്കമില്ല. നമ്മുടെ യുവതലമുറയെ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി അസോസിയേഷൻ ആയ മാഗിന്‍റെ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുവാൻ എല്ലാ വിഭാഗത്തിലും ഉള്ള സ്പോർട്സ് ടൂർണമെന്റുകൾ മാഗ് ഈ വർഷം സംഘടിപ്പിച്ചിരുന്നു.

യുവ തുർക്കി പ്രവീൺ തോമസ്‌ ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍.
വാഷിങ്ങ്ടൺ ഡി സി: ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയി ഷിക്കാഗോയിൽ നിന്നുള്ള പ്രവീൺ തോമസിനെ നിയമിച്ചതായി ഫൊക്കാന പ്രസിഡന്‍റ് ഡോ.
നിക്കി ഹേലി,പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു.
സൗത്ത് കരോലിന : ഐക്യരാഷ്ട്രസഭയിലെ മുൻ അംബാസഡർ നിക്കി ഹേലി, ചാൾസ്റ്റണിൽ സംഘടിപ്പിക്കുന്ന പരിപാടിയോടെ രണ്ടാഴ്ചയ്ക്കുള്ളിൽപ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്ര
പമ്പ മലയാളി അസോസിയേഷനു പുതിയ നേതൃത്വം: സുമോദ് നെല്ലിക്കാല പ്രസിഡന്‍റ്.
ഫിലഡല്‍ഫിയ:ഫിലഡല്‍ഫിയായിലെ കലാസാംസ്ക്കാരിക രംഗത്ത് പ്രവര്‍ത്തിച്ച് 25–ാം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്ന പമ്പ മലയാളി അസോസിയേഷന്‍ 2023 ലേക്കുള്ള ഭരവാ
നായ്ക്കളുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം.
ഹൂസ്റ്റൺ : ഹൂസ്റ്റൺ ഏക്കർ ഹോംസ് ഏരിയയിൽ ബുധനാഴ്ച അയൽവാസിയുടെ നായ്ക്കൾ ആക്രമിച്ചതിനെത്തുടർന്നു അറുപത്തിയൊന്പതുകാരന് ദാരുണാന്ധ്യം

അന്‍റോയിൻ ഡ്രൈവിന
ഫിലഡല്‍ഫിയയില്‍ ബിഷപ് മാര്‍ തോമസ് തറയില്‍ നയിക്കുന്ന നോമ്പുകാലധ്യാനം.
ഫിലഡല്‍ഫിയ: വലിയ നോമ്പിനോടനുബന്ധിച്ച് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ നടത്തിവരാറുള്ള വാര്‍ഷികധ്യാനം മാര്‍ച്ച് 10 വെള്ളിയാഴ്ച്ച മുതല്‍ 12