ഹൂസ്റ്റണ്‍: മിസോറി സിറ്റിയിലെ റോണ്‍ പാർക്കിൽ നവംബർ 5 ശനിയാഴ്ചനടന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ്‍ സംഘടിപ്പിച്ച പ്രഥമ സോക്കർ ടൂർണമെന്റിൽ ഹൂസ്റ്റണ്‍ യുണൈറ്റഡ് ലയണ്‍സ് ടീമിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് കീഴടക്കി മിന്നൽ എഫ്സി ഡാളസ് ടീം കിരീടത്തിൽ മുത്തമിട്ടു.
ടൂർണമെന്റിന്റെ ഉദ്ഘാടനം മാഗ് പ്രസിഡൻറ് അനിൽകുമാർ ആറ·ുള നിർവഹിച്ചു. ആവേശകരമായ മത്സരങ്ങൾ കാണുവാൻ നൂറുകണക്കിന് കാണികളാണ് എത്തിച്ചേർന്നത്. ഡാളസിൽ നിന്നും ഹൂസ്റ്റണിൽ നിന്നും 9 ടീമുകളാണ് ടൂർണമെന്റിൽ അണിനിരന്നത്. മിന്നൽ എഫ്സി ഡാളസ്, ഹൂസ്റ്റണ്‍ യുണൈറ്റഡ് ലയണ്‍സ്, ഹൂസ്റ്റണ്‍ യുണൈറ്റഡ് ടൈഗേഴ്സ്, ഹൂസ്റ്റണ്‍ യുണൈറ്റഡ് ജാഗ്വാർസ്, പെയാർലാണ്ട് ഓൾ സ്റ്റാർസ്, ഹൂസ്റ്റണ്‍ സ്ട്രൈക്കേഴ്സ് എ ടീം, ഹൂസ്റ്റണ്‍ സ്ട്രൈക്കേഴ്സ് ബി ടീം, ഹൂസ്റ്റണ്‍ സണ്‍ഡേ ക്ലബ്, സ്റ്റാർസ് ഓഫ് ഹൂസ്റ്റണ്‍ എന്നീ ടീമുകൾ പങ്കെടുത്തു.
വാശിയേറിയ സെമിഫൈനൽ മത്സരങ്ങളിൽ ഹൂസ്റ്റണ്‍ യുണൈറ്റഡ് ലയണ്‍സ് ടീം പെനൽറ്റി ഷൂട്ടൗട്ടിൽ (53) ഹൂസ്റ്റണ്‍ യുണൈറ്റഡ് ടൈഗേഴ്സ് ടീമിനെയും, രണ്ടാം സെമിയിൽ ഹൂസ്റ്റണ്‍ സ്ട്രൈക്കേഴ്സ് ടീമിനെതിരെ മിന്നുന്ന പ്രകടനം പുറത്തെടുത്ത മിന്നൽ എഫ് സി ഡാളസ് ഒന്നാം സീഡായ ഹൂസ്റ്റണ്‍ സ്ട്രൈക്കേഴ്സിനെ 41ന് തകത്താണ് ഫൈനലിൽ ഇടം നേടിയത്. നൂറുകണക്കിന് ഫുട്ബോൾ പ്രേമികളുടെ സാന്നിധ്യത്തിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ഹൂസ്റ്റണ്‍ യുണൈറ്റഡ് ലയണ്‍സ് ടീമിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് കീഴ്പ്പെടുത്തിയാണ് പ്രഥമ മാഗ് സോക്കർ ടൂർണമെന്റിന്റെ മെഗാ സ്പോണ്സർ ജോയ് ജോണ്‍, അനൂപ് ജോണ്‍ ( ഫ്രണ്ട്ലി സ്റ്റോഴ്സ് ഹൂസ്റ്റണ്‍) സ്പോണ്സർ ചെയ്ത എവർറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും കരസ്ഥമാക്കി. ഹൂസ്റ്റണ്‍ യുണൈറ്റഡ് ലയണ്‍സ് ടീമിന് ഗ്രാൻഡ് സ്പോണ്സർ സുബിൻ കുമാരൻ (കിയാൻ ഇന്റർ നാഷണൽ ലോജിസ്റ്റിക്സ്) ഡയമണ്ട് സ്പോണ്സർ ചാരുവിള മാത്യൂ ഷിബു (വിക്ടേഴ്സ് ഡെലി) എന്നിവർ സ്പോണ്സർ ചെയ്ത എവർറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും ലഭിച്ചു.
സമാപന ചടങ്ങിലും സമ്മാനദാന ചടങ്ങിലും വിശിഷ്ടാതിഥി ഫോർട്ട് ബെന്റ് കൗണ്ടി ജഡ്ജ് ജൂലി മാത്യൂ, മാഗ് പ്രസിഡന്റ് അനിൽ കുമാർ ആറ·ുള, മാഗ് ബോർഡ് ഓഫ് ഡയറക്ടർ·ാർ, സ്പോണ്സർ·ാർ എന്നിവർ പങ്കെടുത്തു.
മാഗ് ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനുള്ള ജിബിൻ കുളങ്ങര സംഭാവന ചെയ്ത എംവിപി ട്രോഫിക്ക് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടോം വാഴക്കാട്ട് (മിന്നൽ എഫ്സി ഡാളസ്) അർഹനായി. റൈസിംഗ് സ്റ്റാർ പ്ലയറായി ഐസയാ ജോണ്‍ (ഹൂസ്റ്റണ്‍ യുണൈറ്റഡ് ലയണ്‍സ്), ബെസ്റ്റ് സ്ട്രൈക്കർ ആയി മൈക്കി വർഗീസ് (ഹൂസ്റ്റണ്‍ യുണൈറ്റഡ് ലയണ്‍സ്) ബെസ്റ്റ് ഡിഫൻഡറായി ജിജോ ജോണ്സണ് (മിന്നൽ എഫ്സി ഡാളസ്), ബെസ്റ്റ് ഗോളിയായി അഖിൽ ഭാസ്കർ (ഹൂസ്റ്റണ്‍ യുണൈറ്റഡ് ലയണ്‍സ്) എന്നിവർ അർഹരായി. ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ച പ്രിൻസ് ബാബുവിന് മാഗ് പ്രസിഡന്റ് അനിൽ കുമാർ ആറ·ുള മെമെന്േറാ നൽകി ആദരിച്ചു.
മെഗാ സ്പോണ്സർ ജോയ് ജോണ്‍, അനൂപ് ജോണ്‍ (ഫ്രണ്ട്ലി സ്റ്റോഴ്സ് ഹൂസ്റ്റണ്‍), ഗ്രാൻഡ് സ്പോണ്സർ സുബിൻ കുമാരൻ (കിയാൻ ഇൻറർനാഷണൽ ലോജിസ്റ്റിക്സ് & എൽഎൽ സി ലിമിറ്റഡ്) ഡയമൻഡ്് സ്പോണ്സർ ചാരുവിളാ മാത്യൂ ഷിബു (എംഐഎച്ച് റിയൽറ്റി & വിക്ടേഴ്സ് ഡെലി റസ്റ്റോറൻറ്) പ്ലാറ്റിനം സ്പോണ്സർ ജൂബിൻ കുളങ്ങര, ഗോൾഡ് സ്പോണ്സർ ജഡ്ജ് ജൂലി മാത്യൂ, സിൽവർ സ്പോണ്സർ അലാമോ ട്രാവൽസ് എന്നിവരായിരുന്നു ടൂർണമെന്റിന്റെ സ്പോണ്‍സർമാർ.
മാഗ് സ്പോർട്സ് കോഡിനേറ്റർ വിനോദ് ചെറിയാൻ റാന്നി ടൂർണമെൻറ് പങ്കെടുത്ത എല്ലാ ടീമുകൾക്കും, സ്പോണ്‍സർമാർക്കും, വിശിഷ്ടാതിഥികൾക്കും, മാഗ് ഭാരവാഹികൾക്കും, ടൂർണമെന്റിൽ വന്നു പങ്കെടുത്ത എല്ലാ ഫുട്ബോൾ പ്രേമികൾക്കും നന്ദി അറിയിച്ചു. ടൂർണമെൻറ് വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ചത് വിനോദ് ചെറിയാൻ, പ്രിൻസ് ബാബു, റെജി കോട്ടയം, ജോജി ജോസഫ്, സൂര്യജിത്ത് സുഭാഷിതൻ എന്നിവരടങ്ങുന്ന ടൂർണ്ണമെൻറ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു.
|