ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സുറിയാനിസഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ, അുത്തവർഷം ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസ് നടത്താൻ പദ്ധതിയിടുന്നു.
നവംബർ 27 ഞായറാഴ്ച ന്യൂയോർക്കിലെ സഫേണ്‍ സെന്റ് മേരീസ് ഓർത്തോക്സ് ചർച്ചിൽ നടന്ന ആദ്യ ആസൂത്രണ യോഗത്തിൽ അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് മെത്രാപോലീത്ത് 2023 ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിനു നേതൃത്വം നൽകുന്ന കോർ കമ്മിറ്റിയെ അവതരിപ്പിച്ചു. കോർ കമ്മിറ്റിയിൽ ഫാ. സണ്ണി ജോസഫ്(കോണ്‍ഫറൻസ് ഡയറക്ടർ), ചെറിയാൻ പെരുമാൾ(ജനറൽ സെക്രട്ടറി), മാത്യു കെ.ജോഷ്വ(ജനറൽ ട്രഷറർ), സൂസൻ ഡേവിഡ്(സുവനീർ എഡിറ്റർ), സജി പോത്തൻ(ഫിനാൻസ് മാനേജർ) എന്നിവരടങ്ങുന്നു.
സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന കൗണ്‍സിൽ അംഗങ്ങൾ, നിരവധി വൈദികർ, വിവിധ ഇടവകകളിൽ നിന്നുള്ള അൽമായർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഫാ. സണ്ണി ജോസഫും ചെറിയാൻ പെരുമാളും സമ്മേളനത്തിന്റെ പ്രാഥമിക പദ്ധതികളെക്കുറിച്ച് സന്നിഹിതരോട് വിശദീകരിച്ചു. 2023 ജൂലൈ 12 മുതൽ 15 വരെ നടത്തുന്ന കോണ്‍ഫറൻസ് വേദിക്കായി നിലവിൽ ഒന്നിലധികം സ്ഥലങ്ങൾ പരിഗണനയിലാണ്. യുവാക്കൾക്കും മുതിർന്നവർക്കും വിവിധ പ്രായത്തിലുള്ളവർക്കുമായി ആത്മീയതവും വിദ്യാഭ്യാസപരവും സാമൂഹികവുമായ വിവിധ പരിപാടികൾ ഉണ്ടായിരിക്കും. സമ്മേളനത്തിന്റെ സ്മരണാർഥം ഒരു സുവനീർ പ്രസദ്ധീകരിക്കുന്നതാണ്.
കോണ്‍ഫറൻസ് സ്ഥലം, വിശിഷ്ടാതിഥികൾ, പാഠ്യപദ്ധതി, വിശദ്ധമായ കാര്യപരിപാടികൾ എന്നിവ പിന്നീട് പ്രഖ്യാപിക്കും. രജിസ്ട്രേഷൻ, കരിക്കുലം, സ്പോർട്സ് ആൻഡ് ഗെയിംസ്, സ്വീകരണവും താമസവും, സുവനീർ, ഭക്ഷണം, പബ്ലിസിറ്റി, സെക്യൂരിറ്റി തുടങ്ങിയവയ്ക്കായുള്ള സബ് കമ്മിറ്റികൾ അടുത്ത ദിവസങ്ങൾക്കുള്ളിൽ രൂപീകരിക്കും. സമ്മേളനത്തിന്റെ സുഗമമായി ഏകോപനത്തിനായി ഈ കമ്മിറ്റികൾ കോർ കമ്മിറ്റിയുമായും ഭദ്രാസന കൗണ്‍സിലുമായും സഹകരിച്ചു പ്രവർത്തിക്കും. സമ്മേളനത്തിന്റെ വിജയത്തിനായി ഭദ്രാസനത്തിലെ വൈദികരുടെയും അൽമായരുടെയും സഹകരണം സംഘാടകർ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. സണ്ണി ജോസഫ് 718 608 5583, ചെറിയാൻ പെരുമാൾ 516 439 9087
|