• Logo

Allied Publications

Delhi
സ്ത്രീ ​ജ്വാ​ല​യു​ടെ ഒ​ന്നാ​മ​ത് വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ബ്ല​ഡ് പ്രൊ​വൈ​ഡേ​ഴ്സ് ഡ്രീം (​ബി​പി​ഡി) കേ​ര​ള​യു​ടെ പോ​ഷ​ക സം​ഘ​ട​ന​യാ​യ സ്ത്രീ ​ജ്വാ​ല​യു​ടെ ഒ​ന്നാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷം ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ അ​ര​ങ്ങേ​റി. ക​ണ്‍​വീ​ന​ർ സ​ന്ധ്യ അ​നി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ ഡ​ൽ​ഹി ഫ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ​യ​ൻ​സ​സ് & റി​സേ​ർ​ച്ച് യൂ​ണി​വേ​ഴ്സി​റ്റി അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റും സ്കൂ​ൾ ഓ​ഫ് അ​ലൈ​ഡ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സ് മേ​ധാ​വി​യു​മാ​യ ഡോ. ​ജ​സീ​ല മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ക്ത​ദാ​ന​ത്തി​ലും അ​വ​യ​വ​ദാ​ന​ത്തി​ലും കേ​ശ ദാ​ന​ത്തി​ലും സ്ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്തം ജ​ന​കീ​യ​വും കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യും ചെ​യ്യു​ന്ന സ്ത്രീ ​ജ്വാ​ല​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഡോ. ​ജ​സീ​ല മ​ജീ​ദ് അ​ഭി​ന​ന്ദി​ച്ചു. സ്ത്രീ​ക​ൾ​ക്ക് സാ​ധ്യ​മ​ല്ലാ​ത്ത​താ​യി ലോ​ക​ത്തി​ൽ ഒ​ന്നു​മി​ല്ലെ​ന്നും ഇ​നി​യും ജ​നോ​പ​കാ​ര​പ്ര​ദ​ങ്ങ​ളാ​യ ന​ല്ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​യ്ക്കാ​നു​ള്ള ത്രാ​ണി ജ​ഗ​ദീ​ശ്വ​ര​ൻ സ്ത്രീ ​ജ്വാ​ല​ക്ക് ന​ൽ​ക​ട്ടെ​യെ​ന്നും അ​വ​ർ ആ​ശം​സി​ച്ചു.

സ്ത്രീ ​ജ്വാ​ല കോ​ർ​ഡി​നേ​റ്റ​ർ ഷേ​ർ​ലി രാ​ജ​ൻ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സു​ജാ രാ​ജേ​ന്ദ്ര​ൻ, ര​മ ദേ​വി, മ​ഞ്ജു​ഷ ബി​ജു കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ച്ചു. കേ​ശ​ദാ​നം ചെ​യ്ത കു​ട്ടി​ക​ളെ​യും സ്ത്രീ​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ബി​പി​ഡി​യു​ടെ ഗ്ലോ​ബ​ൽ കോ​ർ​ഡി​നേ​റ്റ​റാ​യി​രു​ന്ന ഡോ. ​ആ​ന്‍റ​ണി തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ടി​കെ അ​നി​ൽ, ഒ. ​ഷാ​ജി കു​മാ​ർ, അ​നി​ലാ ഷാ​ജി, ഷാ​ൽ​ബി​ൻ തു​ട​ങ്ങി​യ​വ​ർ ഡോ. ​ആ​ന്‍റ​ണി തോ​മ​സ് ചെ​യ്ത മാ​ന​വ​സേ​വാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ച്ചു.

അ​ർ​ബു​ദം പോ​ലു​ള്ള രോ​ഗ​ങ്ങ​ളെ ക​ണ്ടെ​ത്തു​ക​യും അ​വ​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നെ​പ്പ​റ്റി​യും ഡോ. ​റു​സ്ന മ​ധു​റും പെ​യി​ൻ & പാ​ലി​യേ​റ്റി​വ് കെ​യ​റി​നെ​ക്കു​റി​ച്ച് കെ.​വി. ഹം​സ​യും അ​വ​യ​വ​ദാ​ന​ത്തെ​ക്കു​റി​ച്ച് റി​ട്ട. കേ​ണ​ൽ സ​ന്ധ്യ​യും ക്ലാ​സു​ക​ളെ​ടു​ത്തു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മി​ഴി​വേ​കി. സ്നേ​ഹ​വി​രു​ന്നോ​ടു​കൂ​ടി​യാ​ണ് പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്.

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.