• Logo

Allied Publications

Americas
ഡാ​ള​സി​ൽ സം​യു​ക്ത ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷം ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5ന്
Share
ഡാ​ള​സ്: കേ​ര​ള എ​ക്ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ള​സി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന നാ​ൽ​പ​ത്തി നാ​ലാ​മ​ത് സം​യു​ക്ത ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ ഡി​സം​ബ​ർ 3 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5ന് ​മാ​ർ​ത്തോ​മ ഇ​വ​ന്‍റ് സെ​ന്‍റ​ർ ഡാ​ള​സ്, ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് (11500 Luna Road, Dallas, Texas 75234) ന​ട​ത്ത​പ്പെ​ടും.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ സൗ​ത്ത് വെ​സ്റ്റ് ഡ​യോ​സി​സ് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ അ​ധി​പ​നാ​യി പു​തി​യ​താ​യി ചു​മ​ത​ല​യേ​റ്റെ​ടു​ത്ത അ​ഭി​വ​ന്ദ്യ ഡോ. ​തോ​മ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ ക്രി​സ്മ​സ് പു​തു​വ​ത്സ​ര സ​ന്ദേ​ശം ന​ൽ​കും. ഡാ​ള​സി​ലെ വി​വി​ധ സ​ഭ​ക​ളി​ൽ​പ്പെ​ട്ട അ​നേ​ക ഇ​ട​വ​ക​ളി​ലെ ഗാ​യ​ക​സം​ഘ​ങ്ങ​ളു​ടെ ഗാ​ന​ശു​ശ്രു​ഷ ഉ​ണ്ടാ​യി​രി​ക്കും.

ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത് പ്ലാ​നോ സെ​ന്‍റ് പോ​ൾ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യാ​ണ്. വി​വി​ധ സ​ഭാ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഇ​രു​പ​ത്തി ഒ​ന്ന് ഇ​ട​വ​ക​ളി​ലെ വൈ​ദീ​ക​രും, വി​ശ്വാ​സി​ക​ളും ഒ​ന്നി​ച്ചു ചേ​രു​ന്ന ഒ​രു മ​ഹാ​സം​ഗ​മ​മാ​ണ് ക​ഴി​ഞ്ഞ 43 വ​ർ​ഷ​മാ​യി ഡാ​ള​സി​ൽ ന​ട​ത്തി​വ​രു​ന്ന ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം. ഇ​ന്ത്യ​ക്ക് പു​റ​ത്തു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള എ​ക്യൂ​മെ​നി​ക്ക​ൽ കൂ​ട്ടാ​യ്മ്മ എ​ന്ന പ്ര​ശ​സ്തി​യും ഡാ​ള​സി​ലെ കെ​ഇ​സി​എ​ഫി​നാ​ണ്.

ഈ ​വ​ർ​ഷ​ത്ത ആ​ഘോ​ഷ​ങ്ങ​ൾ ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ് ഫോം ​ആ​യ ഫേ​സ്ബു​ക്, www.keral.tv, www.kecfdallas.org തു​ട​ങ്ങി​യ വെ​ബ് സൈ​റ്റി​ലൂ​ടെ ത​ത്സ​മ​യം ദ​ർ​ശി​ക്കാ​വു​ന്ന​തും, പ്ര​വാ​സി ചാ​ന​ൽ പ്രോ​ഗ്രാം സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​താ​ണെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വൈ​ദി​ക​ർ ഉ​ൾ​പ്പ​ടെ 24 അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ഒ​രു എ​ക്സി​ക്യു​ട്ടീ​വ് ക​മ്മ​റ്റി​യാ​ണ് കെ​ഇ​സി​എ​ഫി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

എ​ല്ലാ വി​ശ്വാ​സ സ​മൂ​ഹ​ത്തെ​യും ഡി​സം​ബ​ർ 3 ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ടു​ന്ന ക്രി​സ്മ​സ് ന്യു​ഇ​യ​ർ ആ​ഘോ​ഷ​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി റ​വ. രാ​ജൂ ഡാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ (പ്ര​സി​ഡ​ന്‍റ്), റ​വ. ജി​ജോ എ​ബ്ര​ഹാം (വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ബി​ജോ​യ് ഉ​മ്മ​ൻ (ട്ര​ഷ​റ​ർ), ജോ​ണ്‍ തോ​മ​സ് (ക്വ​യ​ർ കോ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​ർ അ​റി​യി​ച്ചു.

യുവ തുർക്കി പ്രവീൺ തോമസ്‌ ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍.
വാഷിങ്ങ്ടൺ ഡി സി: ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയി ഷിക്കാഗോയിൽ നിന്നുള്ള പ്രവീൺ തോമസിനെ നിയമിച്ചതായി ഫൊക്കാന പ്രസിഡന്‍റ് ഡോ.
നിക്കി ഹേലി,പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു.
സൗത്ത് കരോലിന : ഐക്യരാഷ്ട്രസഭയിലെ മുൻ അംബാസഡർ നിക്കി ഹേലി, ചാൾസ്റ്റണിൽ സംഘടിപ്പിക്കുന്ന പരിപാടിയോടെ രണ്ടാഴ്ചയ്ക്കുള്ളിൽപ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്ര
പമ്പ മലയാളി അസോസിയേഷനു പുതിയ നേതൃത്വം: സുമോദ് നെല്ലിക്കാല പ്രസിഡന്‍റ്.
ഫിലഡല്‍ഫിയ:ഫിലഡല്‍ഫിയായിലെ കലാസാംസ്ക്കാരിക രംഗത്ത് പ്രവര്‍ത്തിച്ച് 25–ാം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്ന പമ്പ മലയാളി അസോസിയേഷന്‍ 2023 ലേക്കുള്ള ഭരവാ
നായ്ക്കളുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം.
ഹൂസ്റ്റൺ : ഹൂസ്റ്റൺ ഏക്കർ ഹോംസ് ഏരിയയിൽ ബുധനാഴ്ച അയൽവാസിയുടെ നായ്ക്കൾ ആക്രമിച്ചതിനെത്തുടർന്നു അറുപത്തിയൊന്പതുകാരന് ദാരുണാന്ധ്യം

അന്‍റോയിൻ ഡ്രൈവിന
ഫിലഡല്‍ഫിയയില്‍ ബിഷപ് മാര്‍ തോമസ് തറയില്‍ നയിക്കുന്ന നോമ്പുകാലധ്യാനം.
ഫിലഡല്‍ഫിയ: വലിയ നോമ്പിനോടനുബന്ധിച്ച് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ നടത്തിവരാറുള്ള വാര്‍ഷികധ്യാനം മാര്‍ച്ച് 10 വെള്ളിയാഴ്ച്ച മുതല്‍ 12