• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ ര​ണ്ടാം പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന​പ​ദ്ധ​തി​യു​ടെ രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Share
പ്രെ​സ്റ്റ​ണ്‍: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ര​ണ്ടാം പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന പ​ദ്ധ​തി​യു​ടെ ഉ​ത്ഘാ​ട​നം പ്രെ​സ്റ്റ​ണ്‍ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ നി​ർ​വ​ഹി​ച്ചു . ആ​രാ​ധ​ന​ക്ര​മ​വും ഭ​ക്താ​ഭ്യാ​സ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം വേ​ണ്ട രീ​തി​യി​ൽ മ​ന​സി​ലാ​ക്കി ആ​രാ​ധ​ന​ക്ര​മ​ത്തെ ഹൃ​ദ​യ​പൂ​ർ​വം ആ​ശ്ലേ​ഷി​ക്കു​ന്ന ഒ​രു സ​മൂ​ഹ​മാ​യി മാ​റു​വാ​ൻ വി​ശ്വാ​സ​സ​മൂ​ഹം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് മാ​ർ സ്രാ​ന്പി​ക്ക​ൽ വ​ച​ന​സ​ന്ദേ​ശ​ത്തി​ൽ വി​ശ്വാ​സി​ക​ളെ ഉ​ദ്ബോ​ധി​പ്പി​ച്ചു.

ആ​രാ​ധ​ന​ക്ര​മം ദൈ​വ​ത്തി​ന്‍റെ പ്ര​വ​ർ​ത്തി​യാ​ണ്; ഭ​ക്ത​കൃ​ത്യ​ങ്ങ​ളാ​ക​ട്ടെ മ​നു​ഷ്യ​രു​ടെ പ്ര​വ​ർ​ത്തി​യും. ദൈ​വ​ത്തി​ന്‍റെ പ്ര​വ​ർ​ത്തി​ക​ൾ ന​മ്മി​ൽ പൂ​ർ​ണ​മാ​കു​ന്ന​തി​നാ​ണ് ന​മ്മ​ൾ ഏ​റെ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ആ​കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ങ്ങ​ൾ പൗ​ര​സ്ത്യ സു​റി​യാ​നി സ​ഭ​യു​ടെ ആ​രാ​ധ​ന​ക്ര​മം, ദൈ​വ​ശാ​സ്ത്രം, ആ​ധ്യാ​ത്മി​ക​ത, ശി​ക്ഷ​ണ ക്ര​മം, സം​സ്കാ​രം എ​ന്നീ കാ​ര്യ​ങ്ങ​ളെ മു​ൻ നി​ർ​ത്തി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള അ​ജ​പാ​ല​ന പ​ദ്ധ​തി​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​വും രൂ​പ​ത മു​ൻ​പോ​ട്ടു നീ​ങ്ങു​ക .

ഈ ​വ​ർ​ഷം ന​വം​ബ​ർ 27 മു​ത​ൽ അ​ടു​ത്ത വ​ർ​ഷം ഡി​സം​ബ​ർ 2 വ​രെ​യു​ള്ള ആ​ദ്യ ഘ​ട്ട​ത്തി​ൽ വി​ശ്വാ​സ സ​മൂ​ഹ​ത്തെ ആ​രാ​ധ​ന ക്ര​മ​ത്തി​ന്‍റെ അ​ന്ത​സ​ത്ത​യി​ലേ​ക്ക് ന​യി​ക്കാ​ൻ ഉ​ത​കു​ന്ന വി​വി​ധ പ​രി​ശീ​ല​ന പ​ദ്ധ​തി​ക​ളും വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടും മ​റ്റു കൂ​ദാ​ശ​ക​ളോ​ടും ആ​ഭി​മു​ഖ്യ​മു​ള്ള ഒ​രു സ​മൂ​ഹ​മാ​യി നി​ല​നി​ർ​ത്തു​ന്ന​തി​നും പ​ര്യാ​പ്ത​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ആ​വി​ഷ്ക്ക​രി​ച്ചി​രി​ക്കു​ന്ന​ത് . പു​തി​യ ആ​രാ​ധ​ന​ക്ര​മ വ​ത്സ​ര ക​ല​ണ്ട​ർ ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ.​ഡോ. ബാ​ബു പു​ത്ത​ൻ​പു​ര​യ്ക്ക​ലി​ന് ന​ൽ​കി​ക്കൊ​ണ്ട് അ​ഭി​വ​ന്ദ പി​താ​വ് പ്ര​കാ​ശ​നം ചെ​യ്തു. റ​വ. ഫാ ​മാ​ത്യു പാ​ല​ര​ക്ക​രോ​ട്ട്, റ​വ.​ഫാ. മാ​ത്യൂ​സ് കു​രി​ശും​മൂ​ട്ടി​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷം വിയന്നയില്‍.
വിയന്ന: ഓസ്ട്രയായിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്‍റെ നേതൃത്വത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ 2023 ഫെബ്രുവരി 1
ജെ.കെ.മേനോനെ യൂകെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ലണ്ടൻ: നോര്‍ക്ക ഡയറക്ടറും, എബിഎൻ കോർപ്പറേഷന്‍ ചെയർമാനുമായ ജെകെ മേനോനെ യൂ.കെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ജര്‍മനി നാടുകടത്തുന്നു.
ബര്‍ലിന്‍: ജര്‍മനിയില്‍ കുടിയേറിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാജ്യത്തുനിന്ന് ഒഴിവാക്കണമമെന്നും ഇത്തരക്കാരെ നടുകടത്തണമെന്നും ഉള്ള ആവശ്യം ശക്തമായിക്കെ
മാസ്കില്ലാതെ ജര്‍മനി.
ബര്‍ലിന്‍:കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി പൊതുഗതാഗതത്തിനുള്ള നിര്‍ബന്ധിത മാസ്കുകള്‍ ജര്‍മ്മനി അവസാനിപ്പിച്ചു.
ലോകത്തിലെ പ്രായംകൂടിയ സ്ത്രീ കുരങ്ങ് ചത്തു.
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാര്‍ഗരിറ്റ് എന്നു പേരായ സ്ത്രീ മനുഷ്യകുരങ്ങ് ചത്തു. 70 ാം വയസിലാണ് ജീവന്‍ വെടിഞ്ഞത്.