അബുദാബി: യുവ സ്വദേശികൾക്ക് ഉൗർജ സംരക്ഷണ പരിലീനവുമായി ജർമൻ ഗൾഫ് എഞ്ചിനീയറിംഗ് കണ്‍സൾട്ടന്റ്സ് രംഗത്ത്. ’എനർജി വോയ്സസ് 2023’ എന്ന പ്രോഗ്രാമിലൂടെയാണിത് സാധ്യമാക്കിയിരിക്കുന്നത്.
യുഎഇ യൂണിവേഴ്സിറ്റി സഹകരണത്തിൽ സേവ് എനർജി കാന്പയിനോടനുബന്ധിച്ചാണ് സ്വദേശി യൂണിവേഴ്സിറ്റി വിദ്യാർഥിികൾക്കായി എനർജി മാനജ്മെന്റ്, ഓഡിറ്റ് ഇന്‍േറണ്‍ഷിപ്, സുസ്ഥിരമായ നാളേക്കായുള്ള പരിശീലനം എന്നിവ ലക്ഷ്യമാക്കി ഇത് സംഘടിപ്പിച്ചിരിക്കുന്നത്. യുഎഇ ഭരണകൂടത്തിന്റെ എനർജി സ്ട്രാറ്റജിയായ Net Zero by 2050, 2023se 'COP28ന്റെ ആതിഥ്യം എന്നിവയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ പ്രോഗ്രാമിന് പ്രത്യേക പ്രാധാന്യമാണുള്ളത്. ഇതേസമയത്ത് തന്നെ, എനർജി വോയ്സസ് 2023 ഭാഗമായി റീഫിൽ ചെയ്ത വാട്ടർ ബോട്ടിലുകളുടെ ഉപയോഗം പ്രോൽസാഹിപ്പിക്കാനുള്ള മറ്റൊരു കാന്പയിനും നടക്കും.
കാർബണ്‍ ന്യൂട്രൽ ഭാവിക്കായി യുവ സ്വദേശി സമൂഹത്തിൽ സുസ്ഥിരതയുടെ ഉത്തരവാദിത്തം സംബന്ധിച്ച ബോധവത്കരണത്തിനാണിത്. അബുദാബിയിലെ 5 യൂണിവേഴ്സിറ്റികളിലെ വിദ്യാർഥികൾക്ക് വീണ്ടുംനിറച്ച് ഉപയോഗിക്കാനാകുന്ന വാട്ടർ ബോട്ടിലുകൾ നൽകും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് നിരോധിക്കാനുള്ള പരിശ്രമങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമായി ഇത് മാറും.
2023ൽ COP28 എന്ന ആഗോള കാലാവസ്ഥാ ഉച്ചകോടി യുഎഇയിൽ നടത്താനുള്ള അവകാശം നേടിയത് തന്ത്രപരമായ ലക്ഷ്യത്തിലേക്ക് മറ്റൊരു ക്രിയാത്മക കാര്യത്തെ ചേർക്കുന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ രാജ്യത്തെ യുവജന പങ്കാളിത്തം, ഉൗർജ സംരക്ഷണ നടപടികൾ, പുനരുപയോഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവയുമായി ഈ പ്രോഗ്രാം തികച്ചും യോജിക്കുന്നു’’ എനർജി വോയ്സ് 2023നെ കുറിച്ച് വിശദീകരിക്കവേ, യുഎഇ യൂണിവേഴ്സിറ്റിയിലെ ബന്ധപ്പെട്ട അധികൃതർ പറഞ്ഞു.
പ്രോഗ്രാമിന് കീഴിൽ അഞ്ച് സർവകലാശാലകളിൽ നിന്നുള്ള തെരഞ്ഞെടുത്ത സ്വദേശികളായ 50 വിദ്യാർഥിവിദ്യാർഥിനികൾക്ക് പെയ്ഡ് ഇന്‍േറണ്‍ഷിപ്പും ഉണ്ടായിരിക്കുന്നതാണ്. പരിപാടിയിൽ പങ്കെടുത്തവർക്ക് സമാപനത്തിൽ അച്ചീവ്മെന്റ്സ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.
ദുബായ് എക്സ്പോ സിറ്റിയിൽ യുഎഇ ആതിഥേയത്വം വഹിക്കുന്ന അടുത്ത യുഎൻ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറൻസ് 2023ന്റെ പശ്ചാത്തലവുമായി COP28 യോജിക്കുന്നു. എനർജി വോയ്സ് 2023നെ അബുദാബി യൂണിവേഴ്സിറ്റി, സായിദ് യൂണിവേഴ്സിറ്റി, അഡ്നോക് തുടങ്ങിയവ പ്രധാന പ്രായോജകരായി പിന്തുണക്കുന്നു.
പരിശീലനത്തിനെത്തുന്നവരും സംഘാടക പങ്കാളികളും എനർജി വോയ്സസുമായി ബന്ധപ്പെട്ടവരും റീഫില്ലബ്ൾ വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കാനും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ളാസ്റ്റിക് ഇല്ലായ്മ ചെയ്യാനും പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് ജർമൻ ഗൾഫ് എഞ്ചിനീയറിംഗ് കണ്‍സൾട്ടന്റ്സ് മാനേജിംഗ് ഡയറക്ടർ സുനിലൻ മേനോത്തുപറന്പിൽ പറഞ്ഞു. പരിശീലന, കാലാവസ്ഥാ വ്യതിയാന ബോധവത്കരണ കാന്പയിനിലെ മുഴുവൻ പങ്കാളികൾക്കും റീഫില്ലബ്ൾ വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
വീട്ടിൽ ഉൗർജം ലാഭിക്കൽ, നടത്തം, ബൈക് റൈഡിംഗ്/പൊതുഗതാഗത ഉപയോഗം, ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്തൽ, ഭക്ഷണം പാഴാക്കുന്നത് തടയൽ, വസ്തുക്കളുടെ പുനരുപയോഗം എന്നിങ്ങനെയുള്ള തീമുകളിലുടനീളം ഉൗർജം ലാഭിക്കാനുള്ള 10 പോയിന്റസ് പ്രവർത്തനം പ്രോത്സാഹിപ്പിക്കലും ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിപ്പയർ & റീസൈക്ളിംഗ്, പാരന്പര്യ ഉൗർജത്തിൽ നിന്ന് പുനരുപയോഗ ഉൗർജത്തിലേക്ക് മാറൽ, പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളെ പിന്തുണക്കൽ മുതലായ കാര്യങ്ങൾ നല്ല ആരോഗ്യവും ക്ഷേമവും മുൻനിർത്തിയുള്ള യുഎൻ എസ്ഡിജി3യെ പ്രോത്സാഹിപ്പിക്കുമെന്നും 2050ലെ യുഎഇയുടെ നെറ്റ് സീറോ ലക്ഷ്യത്തിലേക്ക് വഴി നടത്തുമെന്നും അഭിപ്രയാപ്പെട്ട അദ്ദേഹം, സമൂഹത്തിന് തിരികെ നൽകുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള സിഎസ്ആർ സംരംഭം കൂടിയാണിതെന്നും കൂട്ടിച്ചേർത്തു. പരിശീലനത്തിന്റെ ഉൗന്നൽ ഫലപ്രദമായ ഉൗർജ ഓഡിറ്റ്, റിയൽ എസ്റ്റേറ്റ് മേഖലയിലെ ഉൗർജ മാനേജ്മെന്റ് രീതികൾ, കെട്ടിടങ്ങളിലെ ഉൗർജ സംരക്ഷണം, ഉൗർജ കാര്യക്ഷമതാ ഉപകരണങ്ങൾ, സാങ്കേതിക വിദ്യകൾ എന്നിവയിലായിരിക്കും. വിദ്യാർത്ഥികൾക്ക് പുറമെ, മറ്റുള്ളവർക്കും പ്രോഗ്രാമിൽ എന്േറാൾ ചെയ്യാം.
അബുദാബിയിലെ ഉൗർജ കാര്യക്ഷമതയുടെ ലക്ഷ്യത്തെ ചുറ്റിപ്പറ്റിയുള്ള നിരവധി പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ പ്രവർത്തനങ്ങളിൽ വെബിനാറുകൾ, ഉപന്യാസ മത്സരങ്ങൾ, കുട്ടികൾക്കുള്ള പെയിന്റിംഗ്, ഷോർട്ട് ഫിലിം മത്സരം, ഗ്രീനത്തോണ്‍ സൈക്കിൾ മാരത്തണ്‍ എന്നിവ ഉൾപ്പെടുന്നു.
|