• Logo

Allied Publications

Americas
മ​സോ​യു​ടെ "സി​ന​ർ​ജി 2022 ' ​ടൊ​റ​ന്‍റോ​യി​ൽ ന​ട​ന്നു
Share
ടൊ​റ​ന്‍റോ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സ് ഇ​ൻ ഒ​ന്‍റാ​റി​യോ (മാ​സോ) യാ​ണ് "സി​ന​ർ​ജി 2022' സം​ഘ​ടി​പ്പി​ച്ച​ത്. ന​വം​ബ​ർ 12ന് ​മി​സി​സാ​ഗ ജോ​ണ്‍ പോ​ൾ 2 പോ​ളി​ഷ് ക​ൾ​ച​റ​ൽ സെ​ന്‍റ​റി​ൽ വ​ച്ചാ​യി​രു​ന്നു പ​രി​പാ​ടി.

ഒ​ന്‍റാ​റി​യോ ഭ​വ​ന​വൈ​വി​ദ്ധ്യ സാം​സ്കാ​രി​ക മ​ന്ത്രി അ​ഹ്മ​ദ് ഹു​സൈ​ൻ, എം​പി​പി​മാ​രാ​യ ദീ​പ​ക് ആ​ന​ന്ദ്, ഡോ​ളി ബീ​ഗം, വി​ജ​യ് ത​നി​ക​സാ​ലം, പാ​ട്രി​സ് ബാ​ർ​നെ​സ് എ​ന്നി​വ​രും, യോ​ർ​ക്ക് റീ​ജ​ണ്‍ ചി​ൽ​ഡ്ര​ൻ​സ് എ​യ്ഡ് സൊ​സൈ​റ്റി സി​ഇ​ഒ ജി​നേ​ൽ സ്കേ​രി​ട് എ​ന്നി​വ​രും, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ വി​ദ​ഗ്ധ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. മാ​സോ​യു​ടെ പ്ര​സി​ഡ​ന്‍റ് ജോ​ജി എം. ​ജോ​ണ്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ൻ ത​യ്യി​ൽ, സെ​ക്ര​ട്ട​റി കു​സു​മം ജോ​ണ്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​രു​ണ്‍ ബാ​ല​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ ചാ​ൾ​സ് തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സി​നെ​ർ​ജി 2022 സം​ഘ​ടി​പ്പി​ച്ച​ത്.

മ​ല​യാ​ളി സോ​ഷ്യ​ൽ വ​ർ​ക്ക​ർ​മാ​ർ​ക്കാ​യു​ള്ള നെ​റ്റ്വ​ർ​ക്കിം​ഗ് സെ​ഷ​നും തു​ട​ർ​ന്ന് മാ​സോ അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ച ക​ലാ സ​ന്ധ്യ​യും അ​ര​ങ്ങേ​റി. ടൊ​റ​ന്‍റോയി​ലെ പ്ര​മു​ഖ റീ​യ​ൽ​റ്റ​റാ​യ മ​നോ​ജ് ക​രാ​ത്ത ആ​യി​രു​ന്നു ഈ ​കു​ടും​ബ സം​ഗ​മ​ത്തി​ന്‍റെ മെ​ഗാ സ്പോ​ണ്‍​സ​ർ.

കാ​ന​ഡ​യി​ലെ ഒ​ന്‍റാ​റി​യോ പ്രാ​വി​ശ്യ​യി​ലേ​ക്ക് കു​ടി​യേ​റി​യ മ​ല​യാ​ളി​ക​ളാ​യ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​ണ് മാ​സോ.

2019ൽ ​ന​ൽ​പ്പ​തോ​ളം സോ​ഷ്യ​ൽ വ​ർ​ക്ക​ർ​മാ​ർ ചേ​ർ​ന്ന് ആ​രം​ഭി​ച്ച മാ​സോ ഇ​ന്ന് നാ​നൂ​റി​ല​ധി​കം മ​ല​യാ​ളി സോ​ഷ്യ​ൽ വ​ർ​ക്ക​ർ​മാ​ർ അം​ഗ​ങ്ങ​ൾ ആ​യി​ട്ടു​ള്ള ഒ​രു ഒൗ​ദ്യോ​ഗി​ക സം​ഘ​ട​ന​യാ​ണ്. ഒ​ന്‍റാ​രി​യോ​യി​ൽ, സോ​ഷ്യ​ൽ വ​ർ​ക്ക് ജോ​ലി എ​ന്ന സ്വ​പ്ന​വു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക് തൊ​ഴി​ൽ പ​ര​മാ​യ ക​ഴി​വു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ജോ​ലി സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക,

സോ​ഷ്യ​ൽ വ​ർ​ക്ക് പ​ഠ​ന​ത്തി​നാ​യി എ​ത്തു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റു​ഡ​ന്‍റ​സി​നും പു​തി​യ​താ​യി എ​ത്തു​ന്ന മ​ല​യാ​ളി സോ​ഷ്യ​ൽ വ​ർ​ക്ക​ർ മാ​ർ​ക്കും ക​നേ​ഡി​യ​ൻ സോ​ഷ്യ​ൽ വ​ർ​ക്ക് എ​ന്തെ​ന്ന് മ​ന​സി​ലാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് മാ​സോ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കൂ​ടാ​തെ ഒ​ന്‍റാ​റി​യോ​യി​ലെ മ​ല​യാ​ളി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​ന്ന മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ, ഗാ​ർ​ഹി​ക പീ​ഡ​നം, കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള മേ​ഖ​ല​ക​ളി​ലും മാ​സോ ക്രി​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി വ​രു​ന്നു. കോ​വി​ഡ് കാ​ല​ത്ത് മാ​സോ ന​ട​ത്തി​യ സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളും പൊ​തു സ​മൂ​ഹ​ത്തി​നു ന​ൽ​കി​യ പി​ന്തു​ണ​യും വ​ള​രെ​യ​ധി​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

യുവ തുർക്കി പ്രവീൺ തോമസ്‌ ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍.
വാഷിങ്ങ്ടൺ ഡി സി: ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയി ഷിക്കാഗോയിൽ നിന്നുള്ള പ്രവീൺ തോമസിനെ നിയമിച്ചതായി ഫൊക്കാന പ്രസിഡന്‍റ് ഡോ.
നിക്കി ഹേലി,പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു.
സൗത്ത് കരോലിന : ഐക്യരാഷ്ട്രസഭയിലെ മുൻ അംബാസഡർ നിക്കി ഹേലി, ചാൾസ്റ്റണിൽ സംഘടിപ്പിക്കുന്ന പരിപാടിയോടെ രണ്ടാഴ്ചയ്ക്കുള്ളിൽപ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്ര
പമ്പ മലയാളി അസോസിയേഷനു പുതിയ നേതൃത്വം: സുമോദ് നെല്ലിക്കാല പ്രസിഡന്‍റ്.
ഫിലഡല്‍ഫിയ:ഫിലഡല്‍ഫിയായിലെ കലാസാംസ്ക്കാരിക രംഗത്ത് പ്രവര്‍ത്തിച്ച് 25–ാം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്ന പമ്പ മലയാളി അസോസിയേഷന്‍ 2023 ലേക്കുള്ള ഭരവാ
നായ്ക്കളുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം.
ഹൂസ്റ്റൺ : ഹൂസ്റ്റൺ ഏക്കർ ഹോംസ് ഏരിയയിൽ ബുധനാഴ്ച അയൽവാസിയുടെ നായ്ക്കൾ ആക്രമിച്ചതിനെത്തുടർന്നു അറുപത്തിയൊന്പതുകാരന് ദാരുണാന്ധ്യം

അന്‍റോയിൻ ഡ്രൈവിന
ഫിലഡല്‍ഫിയയില്‍ ബിഷപ് മാര്‍ തോമസ് തറയില്‍ നയിക്കുന്ന നോമ്പുകാലധ്യാനം.
ഫിലഡല്‍ഫിയ: വലിയ നോമ്പിനോടനുബന്ധിച്ച് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ നടത്തിവരാറുള്ള വാര്‍ഷികധ്യാനം മാര്‍ച്ച് 10 വെള്ളിയാഴ്ച്ച മുതല്‍ 12