• Logo

Allied Publications

Americas
ക്‌നാനായം 2022 ഉജ്വല വിജയമായി
Share
ഹൂസ്റ്റണ്‍: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.)യുടെ പോഷകസംഘടനയായ യുവജനവേദിയുടെ ആഭിമുഖ്യത്തില്‍ ക്‌നാനായം 2022 എന്ന പേരില്‍ നടത്തിയ യുവജനവേദി സംഗമം ഉജ്ജ്വലവിജയമായി സമാപിച്ചു. 

ഹൂസ്റ്റണ്‍ യുവജനവേദിയുടെ ആതിഥേയത്വത്തില്‍ നടത്തിയ ക്‌നാനായം 2022 ന് ഹൂസ്റ്റണ്‍ യുവജനവേദി എക്‌സിക്യൂട്ടീവ് അംഗങ്ങളായ  റ്റോം പുളിക്കയില്‍, സോണിയ പാറശ്ശേരി, ജറി പുളിക്കത്തൊട്ടിയില്‍, അമൃത പാലയ്ക്കപ്പറമ്പില്‍, ആല്‍വിന്‍ ചക്കാലയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഒക്‌ടോബര്‍ 28 മുതല്‍ 30 വരെ ഹൂസ്റ്റിന് സമീപമുള്ള കുള്ളന്‍ വൈ.എം.സി.എ. ക്യാമ്പില്‍ വച്ച് നടന്ന ക്‌നാനായം 2022 കെ.സി.സി.എന്‍.എ പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു.

കെ.സി.സി.എന്‍.എ. സെക്രട്ടറി ലിജോ മച്ചാനിക്കല്‍, ജോയിന്‍റ് സെക്രട്ടറി ജിറ്റി പുതുക്കേരില്‍, ആര്‍.വി.പി. സാബു മുളയാനിക്കുന്നേല്‍, എച്ച്.കെ.സി.എസ്. പ്രസിഡന്‍റ് ജോജോ തറയില്‍, മുന്‍ കെ.സി.സി.എന്‍.എ. പ്രസിഡന്റ് അനി മഠത്തില്‍ത്താഴെ, ഫാ. ജോസ് മണപ്പുറം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

വടക്കേ അമേരിക്കയിലെ വിവിധ യുവജനവേദി യൂണിറ്റുകളില്‍നിന്നായി 250 ല്‍പ്പരം യുവജനങ്ങള്‍ പങ്കെടുത്ത ക്‌നാനായം 2022 വിജ്ഞാനപ്രദമായ സെമിനാറുകള്‍കൊണ്ടും, വിവിധങ്ങളായ മത്സരങ്ങള്‍കൊണ്ടും പങ്കെടുത്ത മുഴുവന്‍ യുവജനങ്ങളുടെയും മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. ഇതിനോടനുബന്ധിച്ച നടന്ന ബോളിവുഡ് ഡാന്‍സ് മത്സരത്തില്‍ ഹൂസ്റ്റണ്‍ യൂണിറ്റും, ക്‌നാനായ കപ്പിള്‍ മത്സരത്തില്‍ റ്റാമ്പ യൂണിറ്റ് ജേതാക്കളായി. 

ഹൂസ്റ്റണ്‍ യുവജനവേദിയുടെ നേതൃത്വത്തില്‍ നടത്തിയ ഈ യുവജനസംഗമം വന്‍ വിജയമാക്കുവാന്‍ സഹകരിച്ച യുവജനവേദി ഡയറക്‌ടേഴ്‌സായ സ്‌നേഹ മുകളേല്‍, തോമസ് നീറ്റുകാട്ട് അതുപോലെതന്നെ ഹൂസ്റ്റണിലെ മറ്റ് നാഷണല്‍ കൗണ്‍സില്‍ മെമ്പേഴ്‌സായ വിജയന്‍ നെടുംഞ്ചേരില്‍, ബിന്‍സണ്‍ കിഴക്കേപ്പുറം, ജിമ്മി ചകിരിയാംതടത്തില്‍ എന്നിവരോടും ഈ പരിപാടിയുടെ സ്‌പോണ്‍സേഴ്‌സായി മുന്നോട്ടുവന്ന എല്ലാ ക്‌നാനായ സമുദായസ്‌നേഹികളോടുമുള്ള യുവജനവേദിയുടെ നന്ദിയും കടപ്പാടും ഹൂസ്റ്റണ്‍ യുവജനവേദിക്കുവേണ്ടി യുവജനവേദി പ്രസിഡന്റ്  റ്റോം പുളിക്കന്‍ നന്ദി രേഖപ്പെടുത്തി.

യുവ തുർക്കി പ്രവീൺ തോമസ്‌ ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍.
വാഷിങ്ങ്ടൺ ഡി സി: ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയി ഷിക്കാഗോയിൽ നിന്നുള്ള പ്രവീൺ തോമസിനെ നിയമിച്ചതായി ഫൊക്കാന പ്രസിഡന്‍റ് ഡോ.
നിക്കി ഹേലി,പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു.
സൗത്ത് കരോലിന : ഐക്യരാഷ്ട്രസഭയിലെ മുൻ അംബാസഡർ നിക്കി ഹേലി, ചാൾസ്റ്റണിൽ സംഘടിപ്പിക്കുന്ന പരിപാടിയോടെ രണ്ടാഴ്ചയ്ക്കുള്ളിൽപ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്ര
പമ്പ മലയാളി അസോസിയേഷനു പുതിയ നേതൃത്വം: സുമോദ് നെല്ലിക്കാല പ്രസിഡന്‍റ്.
ഫിലഡല്‍ഫിയ:ഫിലഡല്‍ഫിയായിലെ കലാസാംസ്ക്കാരിക രംഗത്ത് പ്രവര്‍ത്തിച്ച് 25–ാം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്ന പമ്പ മലയാളി അസോസിയേഷന്‍ 2023 ലേക്കുള്ള ഭരവാ
നായ്ക്കളുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം.
ഹൂസ്റ്റൺ : ഹൂസ്റ്റൺ ഏക്കർ ഹോംസ് ഏരിയയിൽ ബുധനാഴ്ച അയൽവാസിയുടെ നായ്ക്കൾ ആക്രമിച്ചതിനെത്തുടർന്നു അറുപത്തിയൊന്പതുകാരന് ദാരുണാന്ധ്യം

അന്‍റോയിൻ ഡ്രൈവിന
ഫിലഡല്‍ഫിയയില്‍ ബിഷപ് മാര്‍ തോമസ് തറയില്‍ നയിക്കുന്ന നോമ്പുകാലധ്യാനം.
ഫിലഡല്‍ഫിയ: വലിയ നോമ്പിനോടനുബന്ധിച്ച് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ നടത്തിവരാറുള്ള വാര്‍ഷികധ്യാനം മാര്‍ച്ച് 10 വെള്ളിയാഴ്ച്ച മുതല്‍ 12