• Logo

Allied Publications

Americas
സാന്‍ഹൊസെ സെന്‍റ് മേരീസ് ദേവാലയത്തില്‍ ജൂബിലി സമാപന സമ്മേളനം നടത്തി
Share
സാന്‍ഹൊസെ: സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തില്‍ അഭിമാനപൂര്‍വവും, തനിമയില്‍, ഐക്യം എന്ന മുദ്രാവാക്യത്തില്‍ ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍ ഭദ്രദീപം കൊളുത്തി ആരംഭിച്ച പത്താമത് വര്‍ഷത്തിന്റെ ജൂബിലി സമാപന സമ്മേളനം നവംബര്‍ 19,20 തീയതികളില്‍ നടത്തി.

നവംബര്‍ 19 ശനിയാഴ്ച വൈകുന്നേരം 4.30നു കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശേരില്‍, സാൻഹൊസെ രൂപതാ ബിഷപ്പ് മാര്‍ ഓസ്‌കാന്‍ കാന്‍തു, ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍, സാന്‍ഹൊസെ പ്രഥമ വികാരി ഫാ. സ്റ്റാനി ഇടത്തിപറമ്പില്‍, ഇടവക വികാരി ഫാ. സണി പിണര്‍കയില്‍ എന്നിവരുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കുവേണ്ടി ഇംഗ്ലീഷ് കുര്‍ബാനയും, തുടര്‍ന്ന് യുവജനങ്ങള്‍ക്കായി യോഗവും കലാപരിപാടികളും നടത്തി.

നവംബര്‍ 20 ഞായറാഴ്ച രാവിലെ പത്തിന് ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടത്തി. തുടര്‍ന്ന് നടന്ന സമാപന സമ്മേളനം പിതാവ് ഉദ്ഘാടനം ചെയ്തു. മോണ്‍ തോമസ് മുളവനാല്‍, ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍, ഫിനാന്‍സ് ചെയര്‍ രാജു ചെമ്മേച്ചേരില്‍, കെ.സി.സി.എന്‍.സി പ്രസിഡന്‍റ് ഷീബ പുറയംപള്ളില്‍, മിനിസ്ട്രീസ് റെപ്രസന്റേറ്റീവുമാരായി മിഷന്‍ ലീഗ് പ്രസിഡന്റ്, ആശിഷ് മാവേലില്‍, ട്രസ്റ്റി ജോബിന്‍ കുന്നശേരില്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.




കഴിഞ്ഞ വര്‍ഷം ദേവാലയ ട്രസ്റ്റിമാരായി പ്രവര്‍ത്തിച്ച കൈക്കാരന്മാരേയും, അക്കൗണ്ടന്റുമാരേയും, ഫിനാന്‍സ് ചെയര്‍മാനേയും ക്‌നാനായക്കാര്‍ക്ക് എഴുപത്തിരണ്ടര രാജപദവികളില്‍ ഒന്നായ തലപ്പാവ് നല്‍കി ആദരിച്ചു.

ഫാ. സജി പിണര്‍കയില്‍ സ്വാഗതവും, ജൂബിലി കണ്‍വീനര്‍ ജാക്‌സണ്‍ പുറയംപള്ളില്‍ നന്ദിയും വിവിന്‍ ഓണശേരില്‍ എംസിയുമായി പ്രവര്‍ത്തിച്ച സമാപന സമ്മേളനത്തിനും കൈക്കാരന്മാരായ ജോസ് വല്യപറമ്പില്‍, ജോയി തട്ടായത്ത്, മാത്യു തുരുത്തേല്‍പീടികയില്‍, മറ്റ് ജൂബിലി കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ