• Logo

Allied Publications

Americas
സാമൂഹികാരോഗ്യ മേഖലയിൽ പുതിയ പാതകൾ തുറന്ന് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക്
Share
ന്യൂയോർക്ക് ക്വീൻസിലെ ദിൽബാർ റെസ്റ്റോറന്‍റ് ഇക്കഴിഞ്ഞ ശനിയാഴ്ച ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്കിന്റെ വാർഷിക ജനറൽ ബോഡിയ്ക്കും നാഷണൽ നേഴ്സ് പ്രാക്ടീഷണേഴ്‌സ് വീക്ക് ആഘോഷത്തിനും വേദിയായി.  അതോടൊപ്പം ഇക്കഴിഞ്ഞ വർഷങ്ങൾ കണ്ട  ഏഷ്യൻ വിരുദ്ധ വിദ്വേഷത്തെ നേരിടുന്നതിന് തെളിവിൽ അധിഷ്ഠിതമായ വഴികളും.

കോവിഡ് പകർച്ചവ്യാധിയുടെ പിരിമുറുക്കത്തിൽ അയവു വന്ന 2022ൽ മുൻവർഷത്തെ അവസ്ഥകളെയും അതിന്റെ നീണ്ടു നിന്ന ഭവിഷ്യത്തുകളെയും വിലയിരുത്തി ആസൂത്രണം ചെയ്തതായിരുന്നു ഈ വർഷത്തെ പ്രവർത്തന പദ്ധതികൾ എന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ. അന്നാ ജോർജ് ആമുഖമായി പറഞ്ഞു.

ആരോഗ്യ രംഗത്തു സേവനം ചെയ്യുന്നവർക്കും പകർച്ചവ്യാധി അനുഭവിച്ചവരിലും അവരുടെ ബന്ധുക്കളിലും സമൂഹത്തിനും ഉണ്ടായ മാനസിക സമ്മർദ്ദങ്ങളിൽ അയവു വരുന്നതിന് ഐനാനി മാനസികാരോഗ്യമേഖലയിൽ പ്രത്യേക അവഗാഹം നേടിയവരെ കൊണ്ട് പ്രായോഗിക പരിശീലനം നടത്തിയിരുന്നു.  അതുപോലെ  ന്യൂ യോർക്ക് സംസ്ഥാന സെനറ്റർ കെവിൻ തോമസുമായി ചേർന്ന് സാമ്പത്തിക പിന്നോക്കം നിൽക്കുന്ന പ്രദേശത്തു ഹെൽത്ത് ഫെയറും ബ്ലഡ് ഡ്രൈവും സംഘടിപ്പിക്കുകയുണ്ടായി.  

നഴ്സുമാർക്ക് പ്രൊഫെഷണൽ തുടർവിദ്യഭ്യാസം, നഴ്സിംഗ് വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം, ഉന്നതവിദ്യാഭ്യാസത്തിന് ഗ്രാൻഡ് കന്യോൻ യൂണിവേഴ്സിറ്റിയോടു സഹകരിച്ചു ട്യൂഷൻ ആനുകൂല്യം പാവപ്പെട്ടവർക്ക് ഭക്ഷണശേഖരണം വസ്ത്രശേഖരണം, തുടങ്ങിയ ഇന്ത്യൻ കമ്മ്യൂണിറ്റിക്കും മുഖ്യധാരാ സമൂഹത്തിനും ആഴമായ ഗുണം ഉണ്ടാകത്തക്കവിധം വളരെ സേവനങ്ങൾ ചെയ്യാൻ തങ്ങൾക്കു കഴിഞ്ഞു ഈ വർഷത്തിൽ എന്ന് ഡോ. ജോര്ജും സെക്രട്ടറി ജെസ്സി ജെയിംസും ട്രഷറർ ലൈസി അലക്‌സും അവരുടെ റിപ്പോർട്ടുകളിൽ അഭിമാനത്തോടെ വെളിപ്പെടുത്തി.  

ഐനാനിയുടെ സമൂഹവ്യാപകവും അറിവിൽ ഊന്നിയതും സേവനാധിഷ്ഠിതവുമായ പ്രവർത്തനങ്ങൾ മുഖ്യധാരയിൽ ദ്ര്‌ശ്യമായതിന്റെ തെളിവാണ് ഏഷ്യക്കാർക്കെതിരെയുള്ള വിവേചനസംഭവങ്ങളെ നേരിടുന്നതിനുള്ള പരിശീലനം നൽകുന്നതിന് തങ്ങൾക്കു കിട്ടിയ സബ് ഗ്രാൻറ്  എന്ന് അവർ എടുത്തുപറഞ്ഞു.  

അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ സമൂഹത്തിൽ പരത്തുന്നതിന്  നഴ്സുമാർക്ക് പരിശീലനം നൽകുന്നതിനും വേണ്ടി അമേരിക്കയിലെ ഏറ്റവും പഴക്കമുള്ളതും ഏറ്റവും വലുതും ആയ ആധികാരിക നഴ്സിംഗ് സംഘടനയായ അമേരിക്കൻ നഴ്സസ് അസോസിയേഷന്റെ സബ്  ഗ്രാന്റിനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ് ഡോ. ജോർജ് വെളിപ്പെടുത്തി.

അഡ്വാൻസ്ഡ് പ്രാക്ടീസ് രേജിസ്റെർഡ് നേഴ്സ് കമ്മിറ്റി ചെയർ ഡോ. ജെസ്സി കുര്യൻ നാഷണൽ നഴ്സ് പ്രാക്ടീഷണർ വീക്ക് ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചു.  ന്യൂറോളജി, കാർഡിയോളജി, ഗ്യാസ്‌ട്രോഎന്ററോളജി, സൈക്കയാട്രി, ഇന്‍റർനാഷണൽ മെഡിസിൻ എന്നീ സ്പെഷ്ാലിറ്റികളിൽ ഏറ്റവും ആധുനികമായി ലഭ്യമായ ചികിത്സാക്രമങ്ങൾ നഴ്സിങ്ങിൽ അന്തർലീനമായ അനുകമ്പയോടെ  പ്രയോഗിച്ചു ചികില്സിക്കുന്ന നഴ്സ് പ്രാക്ടീഷണർമാർ വളരെ അഭിമാനത്തോടെയാണ് തങ്ങളെ സ്വയം പരിചയപ്പെടുത്തിയത്.  

ഇന്ത്യൻ നഴ്സുമാർക്കിടയിൽ ഉന്നതവിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം മുൻപെങ്ങും ഉണ്ടായിട്ടില്ലാത്തവിധം വർധിച്ചുകൊണ്ടിരിക്കുകയാണ്.  ഡോക്ടറൽ ഡിഗ്രിയോടെ ചികിത്സാരംഗത്തും കോളേജുകളിലും യൂണിവേഴ്സിറ്റികളിലും വർത്തിക്കുന്ന ഇന്ത്യക്കാരുടെയും എണ്ണം അനിതരസാധാരണമാണ്.   ഫുൾടൈം ജോലിയും വീട്ടമ്മയുടെയോ ഗൃഹനാഥന്റെയോ ഉത്തരവാദിത്വവും ദൈനം ദിന സമയത്തെ എടുക്കുമെങ്കിലും അമേരിക്കയിൽ ലഭ്യമായ അവസരങ്ങളെ മാതൃകാപരമായി ഉപയോഗിച്ചുകൊണ്ട് പ്രഫഷണൽ ഉന്നത വിദ്യാഭ്യാസം നേടുന്ന പ്രവണത ഇപ്പോൾ സാധാരണമാണ്.  

ശാസ്ത്രീയ വിദ്യാഭാസം ഉയർത്തി നഴ്സിംഗ് രംഗത്ത് നിലവാരം വർധിപ്പിക്കുന്നതിനും ആരോഗ്യപരിരക്ഷ മേഖലയിലെ വിടവ് കുറയ്ക്കുന്നതിനും ഈ പ്രവണത അമൂല്യമായ സഹായമാണ് ചെയ്യുന്നത്.  നഴ്സുമാർ കൈവരിച്ചുകൊണ്ടിരിക്കുന്ന ഉന്നതവിദ്യാഭ്യാസം രോഗികളുടെ പരിചരണത്തിൽ ഗുണനിലവാരം ഉയർത്തുന്നതിനോടൊപ്പം  ആരോഗ്യപരിരക്ഷ സംവിധാനത്തിൽ അവർ  വഹിക്കുന്ന പങ്കുകളെ തന്നെ പുനര്ചിന്തനത്തിനു വിഷയമാക്കുകയാണ്.   ഐനാനിയുടെ മുൻ പ്രെസിഡന്റും അഡ്വൈസറി ബോർഡ് മെമ്പറും പ്രമുഖ സാമൂഹ്യപ്രവർത്തകയുമായ  മേരി ഫിലിപ്പ് നഴ്സ് പ്രാക്ടീഷണർമാർക്ക് റോസാപുഷ്പം നൽകി നേഴ്സ് പ്രാക്ടീഷണേഴ്‌സ് വീക്ക് ആശംസിച്ചു.

ഇക്കഴിഞ്ഞ വർഷങ്ങളിൽ ഏഷ്യക്കാർക്കു നേരെ അതിരൂക്ഷമായി വർധിച്ച വിവേചനം സമൂഹത്തിൽ തന്നെ സമൂഹത്തിന്റെ മുഖച്ഛായയ്ക്കു തന്നെ ഭംഗം വരുത്തുന്നതായിരുന്നു.  ഇന്ത്യക്കാരടക്കമുള്ള  ഏഷ്യക്കാർക്കു നേരെയുള്ള വിവേചനവും വിദ്വേഷവും മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധമാണ് വര്ധിച്ചിട്ടുള്ളത്.  

2020 മാർച്ച് മുതൽ 2022 മാർച്ച് വരെ 11500ൽ അധികം പലതരത്തിലുള്ള കുറ്റസംഭവങ്ങൾ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.  ജോലിസ്ഥലത്തും മറ്റു പരിസരങ്ങളിലും അനുഭവിക്കുന്ന അനാഥരാവും  പക്ഷപാത പെരുമാറ്റവും  മുതൽ ശാരീരികാക്രമണങ്ങളും കൊലപാതകങ്ങൾ വരെ ഇവയിൽ പെടും. കൊയാലിഷൻ ഫോർ ഏഷ്യൻ അമേരിക്കൻ ചിൽഡ്രൻ ആൻഡ് ഫാമിലീസ് എന്ന സംഘടനയുടെ സബ് ഗ്രാന്റോടെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് ഈ ക്ഷുദ്രാവസ്ഥയെ നേരിടാൻ സമൂഹ കൂട്ടായ്മകൾക്ക് പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നു. മനുഷ്യാവകാശ ലംഘനത്തിനു വിധേയമാകുന്നവർക്കു കാഴ്ച്ചക്കാർ എന്ന നിലയ്ക്ക് സ്വന്തം സുരക്ഷയ്ക്ക് ഭംഗം വരാതെ സഹായ ഹസ്തം നീട്ടുക എന്നതാണ് പരിശീലനത്തിന്‍റെ ഉദ്ദേശ്യം.  

ഡിസ്ട്രാക്ട്, ഡെലിഗേറ്റ്, ഡോക്യുമെന്‍റ്, ഡിലേ,  ഡിറക്ട് എന്നീ അഞ്ചു രീതികളാണ് പരിശീലനത്തിന് ഉപയോഗിക്കുന്നത്.  ന്യൂയോർക്ക് സിറ്റി ഹെൽത് ആൻഡ് ഹോസ്പിറ്റൽസ് കോർപറേഷനിലെ ഒക്കുപ്പേഷണൽ ഹെൽത്ത് സെർവിസ്സ് ഡയറക്റ്ററും ഐനാനി വൈസ് പ്രെസിഡന്റുമായ ഡോ. സോളിമോൾ കുരുവിളയും ഐനാനി ഗവേർണിംഗ് ബോർഡ് അംഗം പോൾ ഡി പനയ്ക്കലും ചേർന്ന് "ബൈസ്റ്റാൻഡർ ഇന്‍റർവെൻഷൻ" എന്ന തലക്കെട്ടിൽ മേൽപ്പറഞ്ഞ രീതികൾ അവതരിപ്പിച്ചു.  

ഐനാനി അംഗങ്ങളുടെ വാർഷിക ഒത്തുചേരൽ കൂടി ആയിരുന്നു ഇത്.  അംഗങ്ങൾ തമ്മിൽ വ്യക്തിപരമായി പരിചയപ്പെടുന്നതിനും പ്രഫഷണൽ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനും നെറ്റ് വർക്കിംഗിനും അവസാനഭാഗമായ ഭക്ഷണസമയം പ്രയോജകമായി.

ഡാളസ് പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നയാളുടെ വധശിക്ഷ നടപ്പാക്കി.
ഹണ്ട്‌സ്‌വില്ലെ: 16 വർഷം മുമ്പ് ഡാളസ് പോലീസ് ഉദ്യോഗസ്ഥനെ മാരകമായി വെടിവച്ചുകൊന്ന കുറ്റവാളിയെ ഫെബ്രുവരി ഒന്നിനു ബുധനാഴ്ച ടെക്സസിൽ വധശിക്ഷയ്ക്ക് വിധേയ
ഇൽഹാൻ ഒമറിനെ ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്യാൻ നടപടി തുടങ്ങി.
വാഷിങ്ടൻ: ഇസ്രയേലിനെക്കുറിച്ചുള്ള മുൻ വിവാദ പരാമർശങ്ങളുടെ പേരിൽ പ്രതിനിധി ഇൽഹാൻ ഒമറിനെ ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്യാൻ ഹൗസ് വ്
ഷിക്കാഗോ മലയാളി അസോസിയേഷൻ കലാമേള ഏപ്രിൽ 29ന്.
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ കലാമേള ഏപ്രിൽ 29, ശനിയാഴ്ച സിറോ മലബാർ കത്തീഡ്രലിലെ വിവിധ ഹാളുകളിലായി നടത്തുന്നതാണ്.
സിദ്ദിഖ് കാപ്പനു അഭിവാദ്യം അർപ്പിച്ചു ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സസ്.
ഡാളസ് :2020 ഒക്‌ടോബറിൽ അകാരണമായി അറസ്റ്റ് ചെയ്ത് രണ്ടു വർഷത്തോളം ജയിലിലടച്ച കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായതിൽ ഇന്
സാലികുട്ടി വർഗീസ് ന്യൂയോർക്കിൽ അന്തരിച്ചു.
ന്യൂയോർക്ക്: സാലികുട്ടി വർഗീസ് (63 ) ഫെബ്രുവരി ഒന്നിനു ന്യൂയോർക്കിൽ അന്തരിച്ചു..കോട്ടയം കങ്ങഴ ഇളവം കുന്നേൽ പരേതനായ രാജു വർഗീസിന്‍റെ ഭാര്യയാണ്.