• Logo

Allied Publications

Americas
ഫൊക്കാന പ്രവർത്തനോദ്ഘാടനം ഡിസംബർ മൂന്നിനു റോയൽ ആൽബർട്ട്സ് പാലസിൽ
Share
ന്യൂയോർക്ക്‌ : ഫൊക്കാനയുടെ പ്രവർത്തനോദ്ഘാടനം 2022 ഡിസംബർ മുന്ന് ശനിയാഴ്ച വൈകുന്നരം അഞ്ചിനു ന്യൂ ജേഴ്സിയിലെ റോയൽ ആൽബർട്ട്സ് പാലസിൽ വച്ച് ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫൻ നിർവഹിക്കും. സഹകരണവകുപ്പ് മന്ത്രി വി എൻ. വാസവൻ മുഖ്യ പ്രഭാഷണം നടത്തും.

റോക്‌ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ , ഫൊക്കാനയുടെ കേരളാ കൺവെൻഷന് നേതൃത്വം നൽകുന്ന കേരളീയം സെക്രട്ടറിയും ചാരിറ്റി പ്രവർത്തകനുമായ എൻ. ആർ . ഹരികുമാർ , പ്രമുഖ മാധ്യമ പ്രവർത്തകനും , സാമൂഹ്യപ്രവർത്തകനുമായ ലാലു ജോസഫ് തുടങ്ങി അമേരിക്കയിൽ നിന്നും കേരളത്തിൽ നിന്നും നിരവധി പ്രമുഖർ പങ്കെടുക്കും.

ചരിത്രത്തിലാദ്യമായി 90 ദിവസത്തെപ്രവർത്തന നേട്ടം പുറത്തുവിട്ടുകൊണ്ടാണ് ഫൊക്കാനയുടെ പുതിയ ഭരണ സമിതി അധികാരം ഏറ്റെടുത്തത്. ഫൊക്കാനയുടെ മുഖച്ഛായ മാറ്റുന്ന പ്രവർത്തനങ്ങൾക്കാണ് പുതിയ ഭരണസമിതിയുടെ ലക്ഷ്യം. ഈ രണ്ട് വർഷംകൊണ്ട് വൻതോതിലുള്ള പ്രവർത്തനങ്ങളും നേട്ടങ്ങളും കൈവരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പുതിയ കമ്മിറ്റി.അതിനനുസരിച്ചുള്ള പ്രവർത്തങ്ങളുമായിട്ടാണ് ഈ കമ്മിറ്റി മുന്നോട്ടു പോകുന്നത് .

ഡോ . ബാബു സ്റ്റീഫന്‍റെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റി തികഞ്ഞ ദിശാബോധത്തോട് കൂടിയുള്ള പ്രവർത്തനവുമായാണ് മുന്നോട്ട് പോകുന്നത് .എന്ന് സെക്രട്ടറി ഡോ . കല ഷഹി അറിയിച്ചു.

ഫൊക്കാനയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനോടൊപ്പം അതിന്റെ രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ എങ്ങനെയൊക്കെ ആയിരിക്കണം , കേരളാ കൺവെൻഷൻ , ചാരിറ്റി പ്രവർത്തങ്ങൾ , അംഗ സംഘടനകളുടെ പ്രവർത്തനങ്ങൾ, പുതിയ സംഘടനകളെ എങ്ങനെ ഫൊക്കാനയുടെ ഭാഗമാക്കാം തുടങ്ങി നിരവധി കാര്യങ്ങൾ ചർച്ച ചെയ്യപ്പെടും.

ഒരു സിറ്റ് ഡൗൺ ഡിന്നറോഡ് കൂടിയാണ് പ്രവർത്തന ഉൽഘാടനം ചിട്ടപ്പെടുത്തിയിട്ടുള്ളത്, അതോടൊപ്പം ഫൊക്കാനയുടെ സ്വന്തം ശബരി നാഥ് ആൻഡ് ടീം നടത്തുന്ന മ്യൂസിക്കൽ നെറ്റും,മറ്റ് വളരെ അധികം നല്ല കലാപരിപടികളും ഉൾപ്പെടുത്തി ഒരു എന്‍റർടൈൻമെന്‍റ് സെക്ഷൻ ആയിട്ടാണ് നടത്തുന്നത്.

ഫൊക്കാനയുടെ പ്രവർത്തനോദ്ഘാടനത്തിലേക്ക് സ്വാഗതം ചെയുന്നതായി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ , സെക്രട്ടറി ഡോ. കല ഷഹി , ട്രഷർ ബിജു ജോൺ ,എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ , വൈസ് പ്രസിഡന്റ് ചക്കോകുര്യൻ , ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാൻ , അഡിഷണൽ ജോയിന്‍റ് സെക്രട്ടറി സോണി അമ്പൂക്കൻ , ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്‌, ജോയിന്‍റ്അഡീഷണൽ ട്രഷർ ജോർജ് പണിക്കർ , വിമെൻസ് ഫോറം ചെയർ ഡോ . ബ്രിജിറ്റ് ജോർജ് എന്നിവർ അറിയിച്ചു.

ഡാളസ് പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നയാളുടെ വധശിക്ഷ നടപ്പാക്കി.
ഹണ്ട്‌സ്‌വില്ലെ: 16 വർഷം മുമ്പ് ഡാളസ് പോലീസ് ഉദ്യോഗസ്ഥനെ മാരകമായി വെടിവച്ചുകൊന്ന കുറ്റവാളിയെ ഫെബ്രുവരി ഒന്നിനു ബുധനാഴ്ച ടെക്സസിൽ വധശിക്ഷയ്ക്ക് വിധേയ
ഇൽഹാൻ ഒമറിനെ ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്യാൻ നടപടി തുടങ്ങി.
വാഷിങ്ടൻ: ഇസ്രയേലിനെക്കുറിച്ചുള്ള മുൻ വിവാദ പരാമർശങ്ങളുടെ പേരിൽ പ്രതിനിധി ഇൽഹാൻ ഒമറിനെ ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്യാൻ ഹൗസ് വ്
ഷിക്കാഗോ മലയാളി അസോസിയേഷൻ കലാമേള ഏപ്രിൽ 29ന്.
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ കലാമേള ഏപ്രിൽ 29, ശനിയാഴ്ച സിറോ മലബാർ കത്തീഡ്രലിലെ വിവിധ ഹാളുകളിലായി നടത്തുന്നതാണ്.
സിദ്ദിഖ് കാപ്പനു അഭിവാദ്യം അർപ്പിച്ചു ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സസ്.
ഡാളസ് :2020 ഒക്‌ടോബറിൽ അകാരണമായി അറസ്റ്റ് ചെയ്ത് രണ്ടു വർഷത്തോളം ജയിലിലടച്ച കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായതിൽ ഇന്
സാലികുട്ടി വർഗീസ് ന്യൂയോർക്കിൽ അന്തരിച്ചു.
ന്യൂയോർക്ക്: സാലികുട്ടി വർഗീസ് (63 ) ഫെബ്രുവരി ഒന്നിനു ന്യൂയോർക്കിൽ അന്തരിച്ചു..കോട്ടയം കങ്ങഴ ഇളവം കുന്നേൽ പരേതനായ രാജു വർഗീസിന്‍റെ ഭാര്യയാണ്.