ഒട്ടാവ: കാനഡയിലെ ക്നാനായ കത്തോലിക്കരുടെ പ്രതിനിധി സംഘടനയായ കെസിഎസിയുടെ പ്രസിഡന്റായി ഫിലിപ്സ് കൂറ്റത്താംപറന്പിൽ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി സിബു താളിവേലിൽ, സെക്രട്ടറിയായി സോജിൻ കണ്ണാലിൽ, ജോയിന്റ് സെക്രട്ടറിയായി സിജു മുളയിങ്കൽ, ട്രഷററായി മജീഷ് കീഴേടത്തു മലയിൽ എന്നിവരും സ്ഥാനമേറ്റു.
ലൈജു ചേന്നങ്ങാട്ട്, ബിജു കിഴക്കേപ്പുറത്തു, റിജോ മങ്ങാട്ടിൽ, ജിസ്മി കൂറ്റത്താംപറന്പിൽ, ജിത്തു തോട്ടപ്പള്ളിൽ, ജിജോ ഈന്തുംകാട്ടിൽ, ഡിനു പെരുമാനൂർ എന്നിവരാണ് നാഷണൽ കൗണ്സിൽ മെന്പേഴ്സ്. സിബിൽ നീരാറ്റുപാറയാണ് പുതിയ എക്സ് ഒഫിഷ്യോ.
അതേസമയം കെസിഡബ്യുഎഫ്സിടീമിനെ പ്രസിഡന്റ് സിമി മരങ്ങാട്ടിൽ, വൈസ്പ്രസിഡന്റ് സൗമ്യ തേക്കിലക്കാട്ടിൽ, സെക്രട്ടറി ജെസ് പുത്തൻപുരയിൽ, ജോയിന്റ് സെക്രട്ടറി ആൻ മൂത്തരയശേരിൽ, ട്രഷറർ ആൻ മഠത്തിപ്പറന്പിൽ എന്നിവർ നയിക്കും. കെസിവൈഎൽ ടീമിനെ അലീന കുടിയിരിപ്പിൽ, ജോവാന ഇലക്കാട്ട്, ആൽബിൻ പുളിക്കൽ, ലൂക്കാസ് ചേന്നങ്ങാട്ട്, ജേക്കബ് ചന്ദ്രപ്പള്ളിൽ എന്നിവരും നയിക്കും.
ട്രസ്റ്റായി ജയ്മോൻ കൈതക്കുഴിയിൽ, വിപിൻ ചാമക്കാല, ഷെല്ലി പുത്തൻപുരയിൽ എന്നിവരും, ഓഡിറ്ററായിയി ജയ്സ് ചിലന്പത്തു എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
മുൻകാലങ്ങളെ അപേക്ഷിച്ചു ഈ വർഷത്തെ പൊതുയോഗത്തിലുണ്ടായ അംഗങ്ങളുടെ പങ്കാളിത്തം വളരെയേറെ പ്രശംസിക്കപ്പെടേണ്ടതാണെന്നും, തുടർന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങൾ അഭിപ്രായപ്പെട്ടു. ബഹുഭൂരിപക്ഷം അംഗങ്ങളും ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, സഹൃദമത്സരം നടന്ന ചില സ്ഥാനങ്ങളിൽ എല്ലാ സീറ്റുകളിലേക്കും ഒരേ ടീമിലെ അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടത് കെസിഎസിയെ ശക്തിപ്പെടുത്താനും ഒറ്റക്കെട്ടായി നില നിർത്താനും ഉപകരിക്കുമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
|