• Logo

Allied Publications

Americas
നൊസ്റ്റാൾജിക് ഗാനസന്ധ്യ 26 ശനിയാഴ്‌ച ഫ്ലോറൽ പാർക്കിൽ, പ്രവേശനം സൗജന്യം
Share
ന്യൂയോർക്ക്: ഗതകാല സ്മരണകളുണർത്തി നമ്മിൽ നിന്നും വിട്ടുപോയ സംഗീത സംവിധായകർക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് ന്യൂയോർക്ക് ഫ്ലോറൽ പാർക്ക് ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നവംബർ 26 ശനിയാഴ്ച വൈകിട്ട് 5 മുതൽ പഴയകാല ഗാനങ്ങളെ കോർത്തിണക്കി ഗാനസന്ധ്യ അരങ്ങേറുന്നു.

"തിയേറ്റർ ജി ന്യൂയോർക്ക്" എന്ന സംഗീത പ്രേമികളുടെ സംഘടന സെന്റർ ഓഫ് ലിവിങ്, കലാകേന്ദ്രം എന്നിവയുമായി കൈകോർത്തൊരുക്കുന്ന ഗാന സന്ധ്യ പഴയകാല സംഗീത സാഗരത്തിലൂടെ പ്രേക്ഷകരെ ആറാടിക്കും എന്നതിൽ സംശയമില്ല. മലയാള സംഗീതത്തിന് എക്കാലവും മുതൽക്കൂട്ടായിരുന്ന പ്രശസ്ത സംഗീത സംവിധായകർ ജീവൻ നൽകിയ ഒരു പിടി മനോഹര ഗാനങ്ങളുടെ ഒരു സദ്യ തന്നെ സംഗീതാസ്വാദകർക്കായി ഒരുക്കുന്നതിനാണ് സംഘാടകർ ശ്രമിക്കുന്നത്.

മലയാള സംഗീത ലോകത്തെ മുടിചൂടാമന്നന്മാരായിരുന്ന വി. ദക്ഷിണാ മൂർത്തി സ്വാമി, ദേവരാജൻ മാസ്റ്റർ, കെ. രാഘവൻ മാസ്റ്റർ, ബാബുരാജ്, എം. കെ. അർജുനൻ മാസ്റ്റർ, സലിൽ ചൗധരി എ. ടി. ഉമ്മർ, ശ്യാം, കെ. ജെ. ജോയി, കെ. പി. ഉദയഭാനു, ഇളയരാജ, രവീന്ദ്രൻ മാസ്റ്റർ, ജോൺസൻ മാസ്റ്റർ തുടങ്ങിയ സംഗീത സംവിധായകരുടെ മാസ്മരിക ഈണത്തിലൂടെ ജന്മം കൊണ്ട ഒരിക്കലും മരിക്കാത്ത നിത്യഹരിതഗാനങ്ങൾ കേട്ടാസ്വദിക്കാനുള്ള ഒരു മനോഹര സന്ധ്യയാണ് മലയാളികൾക്കായി അണിയിച്ചൊരുക്കുന്നത്.

ന്യൂയോർക്കിലെ അനുഗ്രഹീത യുവ ഗായകരായ ശബരീനാഥ്‌ നായർ, രവി, സുമ, ജിനു, അലക്സ്, സ്നേഹ, വേദ, അപർണ തുടങ്ങിയവർ നിങ്ങൾക്കായി കാഴ്ച വയ്ക്കുന്ന സംഗീത സന്ധ്യ ഗൃഹാതുരത്വം ഉണർത്തുന്ന പഴയകാല സ്മരണകളിലൂടെ യാത്ര ചെയ്യുവാനുള്ള ഒരവസരമാണ്. ഒരിക്കലും മറക്കുവാൻ ആഗ്രഹിക്കാതെ എന്നും നെഞ്ചിലേറ്റി ഒരു ചെറു പുഞ്ചിരിയോടെ മനസ്സിൽ മൂളിപ്പാട്ടുമായി നടക്കുന്ന മലയാളികൾക്കു ഒരിക്കൽ കൂടി ആ പഴയകാല ഗാനങ്ങൾ കേട്ടാസ്വദിക്കാൻ വേദി ഒരുക്കുകയാണ് സംഘാടകർ.

എല്ലാ ഗാനങ്ങൾക്കും ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിനായി (ബിജിഎം) സംഗീത വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്ന പല സംഗീത കലാകാരന്മാരെയും പലർക്കും അറിയില്ല എന്നതാണ് സത്യാവസ്ഥ. പല ബിജിഎംകലാകാരന്മാരും തങ്ങളുടെ ജീവിതത്തിൽ മറ്റുള്ളവരോട് പറയാനാകാത്ത വിധം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.

"Soulful Moments" (സർഗ്ഗാല്മക നിമിഷങ്ങൾ) എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ പരിപാടിയിലൂടെ പ്രേക്ഷക മനസ്സിന് എന്നും കുളിർമ്മ നൽകുന്ന മനോഹര നൊസ്റ്റാൾജിക് മലയാളം സിനിമാ ഗാനങ്ങളിലൂടെയുള്ള മാസ്മരിക യാത്രയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സാദരം ക്ഷണിക്കുന്നു.

"Soulful Moments" ഓർക്കെസ്ട്രാ ടീമിൽ തബല സുബാഷ്‌ കാരിയിൽ, റോണി കുര്യൻ; കീ ബോർഡ് വിജു ജേക്കബ്; വയലിൻ ജോർജ് ദേവസ്സി; ഗിറ്റാർ ഗിവേർട്ട് തങ്കകുട്ടൻ, വിനോയ് ജോൺ. ഗാന സന്ധ്യ ക്രമീകരിച്ചിരിക്കുന്ന സ്കൂൾ ഓഡിറ്റോറിയം അഡ്രസ് : PS 115, 80 51 262nd Street, Glen Oaks, New York 11004 .

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക മധു പിള്ള 9174408995 ; അജിത് എബ്രഹാം 5162252814 ; ഹരിലാൽ നായർ 5167544571.

മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക