• Logo

Allied Publications

Europe
അന്തരിച്ച മാഞ്ചസ്റ്റർ മലയാളി ജോർജ് പോളിന്‍റെ സംസ്കാരം നടത്തി
Share
മാഞ്ചസ്റ്റർ മാഞ്ചസ്റ്ററിൽ കഴിഞ്ഞ ദിവസം അന്തരിച്ച ജോർജ് പോളിനു യാത്രാമൊഴി.നാടിന്‍റെ നാനാ ഭാഗങ്ങളിൽ നിന്നായി ഒത്തുചേർന്ന ബന്ധു ജനങ്ങളും,സുഹൃത്തുക്കളും,നാട്ടുകാരുമെല്ലാം ചേർന്ന് വികാരനിർഭരമായ യാത്രാമൊഴിയാണ് അദ്ദേഹത്തിന് നൽകിയത്.
രാവിലെ 9.30 യോടെ വീട്ടിൽ എത്തിച്ച മൃതദേഹത്തിൽ കുടുംബാംഗങ്ങൾ അന്ത്യോപചാരം അർപ്പിച്ചു.ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ വീട്ടിലെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

തുടർന്ന് വിലാപയാത്രയായി ഇടവക ദേവാലയമായ സെൻറ് ആന്‍റണീസ് ദേവാലയത്തിൽ എത്തിച്ചപ്പോൾ ഫാ.ജോസ് അഞ്ചാനിക്കൽ ദേവാലയ കവാടത്തിൽ പ്രാർത്ഥനകളോടെ മൃതദേഹം സ്വീകരിച്ചു.

തുടന്ന് കുടുംബാംഗങ്ങൾ ചേർന്ന് സെന്‍റ് ആന്‍റണീസ്‌ ദേവാലയത്തിൽ അൾത്താരക്ക് മുന്നിൽ തയാറാക്കിയ പീഠത്തിൽ മൃതദേഹം പ്രതിഷ്ഠിച്ചതോടെ നടന്ന ദിവ്യബലിയിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ.ജോസഫ് ശ്രാമ്പിക്കൽ മുഖ്യകാർമ്മികൻ ആയപ്പോൾ, രൂപതാ വികാരി ജനറൽ ഫാ. സജി മലയിൽപുത്തെൻപുര,ഫാ.ജോസ് അഞ്ചാനിക്കൽ,ഫാ.ജോൺ പുളിന്താനം,ഫാ.മാത്യു കുരിശുംമൂട്ടിൽ തുടങ്ങിയവർ സഹ കാർമ്മികരായി.

സഭയുടെ കാഴ്ചപ്പാടിൽ ഓരോ വ്യക്തിയും ഭൂമിയിൽ നിന്നും കടന്നുപോകുന്ന ദിവസമാണ് അയാൾ സ്വർഗത്തിലേക്ക് ജനിക്കുന്നത് എന്ന് ദിവ്യബലി മദ്ധ്യേ നൽകിയ അനുശോചന സന്ദേശത്തിൽ മാർ.ജോസഫ് ശ്രാമ്പിക്കൽ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു.

ദിവ്യബലിയെത്തുടർന്നു മകൾ ജെഫി പിതാവിനെ അനുസ്മരിച്ചു സംസാരിച്ചത് ഏവരുടെയും കണ്ണുകളെ ഈറനണിയിപ്പിച്ചു.നാട്ടിൽ നിന്നും എത്തിയ സഹോദരനും,കൈക്കാരൻ അലക്സ് വർഗീസ്,സിബി പാളിയിൽ,ഫാ.എൽദോ തുടങ്ങിയവരും അനുസ്മരിച്ചു.

ഭാര്യ ഗ്രെസി,മക്കളായ ജിത്തുവും,ജെഫിയെയും എല്ലാം ആശ്വസിപ്പിക്കുവാൻ ബന്ധുക്കൾ നന്നേ പാടുപെട്ടു.നാട്ടിലുള്ള സഹോദരങ്ങളെല്ലാവരും തന്നെ മൃതസംസ്ക്കാരച്ചടങ്ങുകളിൽ പങ്കെടുക്കുവാൻ എത്തിച്ചേർന്നിരുന്നു.

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷം വിയന്നയില്‍.
വിയന്ന: ഓസ്ട്രയായിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്‍റെ നേതൃത്വത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ 2023 ഫെബ്രുവരി 1
ജെ.കെ.മേനോനെ യൂകെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ലണ്ടൻ: നോര്‍ക്ക ഡയറക്ടറും, എബിഎൻ കോർപ്പറേഷന്‍ ചെയർമാനുമായ ജെകെ മേനോനെ യൂ.കെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ജര്‍മനി നാടുകടത്തുന്നു.
ബര്‍ലിന്‍: ജര്‍മനിയില്‍ കുടിയേറിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാജ്യത്തുനിന്ന് ഒഴിവാക്കണമമെന്നും ഇത്തരക്കാരെ നടുകടത്തണമെന്നും ഉള്ള ആവശ്യം ശക്തമായിക്കെ
മാസ്കില്ലാതെ ജര്‍മനി.
ബര്‍ലിന്‍:കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി പൊതുഗതാഗതത്തിനുള്ള നിര്‍ബന്ധിത മാസ്കുകള്‍ ജര്‍മ്മനി അവസാനിപ്പിച്ചു.
ലോകത്തിലെ പ്രായംകൂടിയ സ്ത്രീ കുരങ്ങ് ചത്തു.
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാര്‍ഗരിറ്റ് എന്നു പേരായ സ്ത്രീ മനുഷ്യകുരങ്ങ് ചത്തു. 70 ാം വയസിലാണ് ജീവന്‍ വെടിഞ്ഞത്.