• Logo

Allied Publications

Americas
താ​ന്പാ​യി​ൽ ഇ​രു​പ​ത്തി​മൂ​ന്നാ​മ​ത് അ​ന്ത​ർ​ദേ​ശീ​യ 56 ചീ​ട്ടു ക​ളി മാ​മാ​ങ്ക​ത്തി​ന് അ​ര​ങ്ങൊ​രു​ങ്ങു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: ഇ​രു​പ​ത്തി​മൂ​ന്നാ​മ​ത് അ​ന്ത​ർ​ദേ​ശീ​യ 56 ചീ​ട്ടു​ക​ളി മ​ത്സ​ര മ​ഹോ​ത്സ​വ​ത്തി​ന് താ​ന്പാ ( ഫ്ളോ​റി​ഡ)​യി​ലു​ള്ള ക്നാ​നാ​യ സെ​ന്‍റ​റി​ൽ (Knanaya Center, 2620 Washington Rd, Valrico,FL 33594) ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റേ​ഴ്സ് അ​റി​യി​ക്കു​ന്നു. 2022 ഡി​സം​ബ​ർ 2 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ര​ജി​സ്ട്രേ​ഷ​നോ​ടെ ടൂ​ർ​ണ​മെ​ന്‍റി​ന് ഒൗ​ദ്യോ​ഗി​ക​മാ​യി തി​രി തെ​ളി​യും. ഡി​സം​ബ​ർ 4 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​യു​ന്ന​ത് വ​രെ ഈ ​ബൗ​ദ്ധി​ക മ​ത്സ​ര​വ്യാ​യാ​മം ചി​ട്ട​യോ​ടെ തു​ട​രും. മ​ത്സ​ര​ശേ​ഷം വി​ജ​യി​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​താ​ണ്.

ഒ​ന്നാം സ​മ്മാ​നം ര​ണ്ടാ​യി​ര​ത്തി അ​ഞ്ഞൂ​റ് ഡോ​ള​ർ (ഈ ​തു​ക സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് ജോ​യ് മു​ണ്ട​പ്ലാ​ക്ക​ൽ), ര​ണ്ടാം സ​മ്മാ​നം ആ​യി​ര​ത്തി അ​ഞ്ഞൂ​റ് ഡോ​ള​ർ (സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് അ​ആ​ഋ വൈ​ൻ & സ്പി​രി​റ്റ്), മൂ​ന്നാം സ​മ്മാ​നം 1200 ഡോ​ള​ർ (സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് ദി​ലീ​പ് വ​ർ​ഗീ​സ്), നാ​ലാം സ​മ്മാ​നം 1000 ഡോ​ള​ർ (സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് തോ​മ​സ് ത​ട​ത്തി​ൽ), കൂ​ടാ​തെ, മോ​സ്റ്റ് വാ​ല്യൂ​വ​ബി​ൾ പ്ലെ​യ​റി​നു​ള്ള ട്രോ​ഫി​യും 100 ഡോ​ള​ർ ക്യാ​ഷ് അ​വാ​ർ​ഡും സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് ജോ​സ് മു​ല്ല​പ്പി​ള്ളി എ​ന്നി​വ​രാ​ണ്..

ഡി​സം​ബ​ർ 1 വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം എ​ത്തു​ന്ന​വ​ർ​ക്ക് വേ​ണ്ടി ഒ​രു സൗ​ഹൃ​ദ​മ​ത്സ​ര​വും ബാ​ർ​ബി​ക്യു പാ​ർ​ട്ടി​യും ക്നാ​നാ​യ സെ​ന്‍റ​റി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ടൂ​ർ​ണ​മെ​ന്‍റി​നു വേ​ണ്ടി താ​ന്പാ എ​യ​പോ​ർ​ട്ടി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. അ​തി​നു ടൂ​ർ​ണ​മെ​ന്‍റ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ സാ​ജ​ൻ കോ​ര​യു​മാ​യി +1 (813) 9921216 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

ഇ​രു​പ​ത്തി​മൂ​ന്ന് വ​ർ​ഷം മു​ന്പ് ഡി​ട്രോ​യി​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് ചി​ല സ​ഹൃ​ദ​യ​രാ​യ പ്ര​വാ​സി​ക​ൾ ചെ​റി​യ രീ​തി​യി​ൽ ആ​രം​ഭി​ച്ച 56 ചീ​ട്ടു​ക​ളി​യെ​ന്ന ഈ ​ബൗ​ദ്ധി​ക വ്യാ​യാ​മം ഇ​ന്ന് ലോ​ക​മെ​ന്പാ​ടു​മു​ള്ള ചീ​ട്ടു​ക​ളി പ്രേ​മി​ക​ളു​ടെ ഒ​രു വ​ലി​യ സാം​സ്കാ​രി​ക സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യി വ​ള​ർ​ന്നി​രി​ക്കു​ക​യാ​ണ്. കാ​ന​ഡ, അ​മേ​രി​ക്ക, ദു​ബാ​യ്, കു​വൈ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 80ൽ ​പ​രം ടീ​മു​ക​ൾ ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്തു ക​ഴി​ഞ്ഞു.

ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ബ​ന്ധ​പെ​ടു​ക:

മാ​ത്യു ചെ​രു​വി​ൽ (586) 2066164
സാ​ബു സ്ക​റി​യ 267 980 7923
ജോ​സ​ഫ് മു​ല്ല​പ്പി​ള്ളി (773) 9088296
രാ​ജ​ൻ മാ​ത്യു (469) 8552733
സാം ​മാ​ത്യു (416) 8935862
ബി​നോ​യ് ശ​ങ്ക​ര​ത്ത് +1 (703) 9811268
സാ​ജ​ൻ കോ​ര +1 (813) 9921216

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യു​ണൈ​റ്റ​ഡി​ന്‍റെ ആ​നു​വ​ൽ ബാ​ങ്ക്വ​റ്റ് വി​ജ​യ​മാ​യി; പോ​ലീ​സ് സേ​ന​യി​ലും മ​ല​യാ​ളി തി​ള​ക്കം.
ന്യൂ​യോ​ർ​ക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​ൻ പോ​ലീ​സ് സേ​ന​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി സം​ഘ​ട​നാ കൂ​ട്ടാ​യ്മ​യാ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫ
വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ധ​ന​കാ​ര്യ മ​ന്ത്രി ആ​ർ. ബാ​ല​ഗോ​പാ​ൽ പ്ര​ശം​സി​ച്ചു.
ന്യൂ​യോ​ർ​ക്ക്: വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ പേ​രി​ൽ കൊ​ല്ല​ത്തെ ക​നി​വ് എ​ന്ന സം​ഘ​ട​ന​ക്ക് വേ​ണ്ടി 50,000 രൂ​പ​യു​ടെ സ​ഹാ​യം
ജെയ്സൺ ജോണിന്‍റെ തിരോധാനം: നടപടികൾ ആവശ്യപ്പെട്ട് ഫോമാ.
ഓസ്റ്റിൻ: കഴിഞ്ഞ ദിവസം ഓസ്റ്റിൻ, ടെക്സസിൽ കാണാതായ ന്യൂയോർക്ക് സ്വദേശി ജെയ്സൺ ജോണിന്‍റെ തിരോധാനത്തിൽ ലോക്കൽ പോലീസിന്‍റെ ഭാഗത്തു നിന്ന് ത്വരിത നടപടികൾ
കൊ​ള​റാ​ഡോ​യി​ൽ വെ​ടി​വ​യ്പ്പ്: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ കൊ​ള​റാ​ഡോ​യി​ലെ ഫാ​ൽ​ക്ക​ൺ മേ​ഖ​ല​യി​ൽ ന​ട​ന്ന വെ​ടി​വെ‌​യ്പ്പി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും നാ​ല് പേ​ർ​ക്ക് പ​രി​ക
മ​രി​ച്ചെ​ന്ന് ക​രു​തി​യ രോ​ഗി ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ, ര​ണ്ടു​ദി​വ​സ​ത്തി​നു​ശേ​ഷം മ​ര​ണം; ഹോം ​കെ​യ​റി​ന് പി​ഴ.
അ​യോ​വ: ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്നു മ​രി​ച്ചെ​ന്ന് ക​രു​തി​യ രോഗിയായ വയോധിയെ ​ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ ക​ണ്ടെ​ത്തി.