• Logo

Allied Publications

Middle East & Gulf
ചി​ല്ല​യി​ൽ റി​യാ​ദി​ൽ നി​ന്നു​ള്ള എ​ഴു​ത്തു​ക​ൾ
Share
റി​യാ​ദ് : റി​യാ​ദി​ലെ എ​ട്ട് മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ കൃ​തി​ക​ളു​ടെ വാ​യ​നാ​നു​ഭ​വ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​വും ച​ർ​ച്ച​യും ചി​ല്ല ന​വം​ബ​ർ വാ​യ​ന​യു​ടെ ഭാ​ഗ​മാ​യി മ​ല​സി​ലെ മ​ല​സ് റ​സ്റ്റ​റ​ന്‍റ് ഹാ​ളി​ൽ ന​ട​ന്നു. മ​ല​യാ​ള​ത്തി​ലെ മു​ഖ്യ​ധാ​ര ആ​നു​കാ​ലി​ക​ങ്ങ​ളി​ൽ എ​ഴു​തു​ന്ന​വ​രും തു​ട​ക്ക​ക്കാ​രു​മാ​യ എ​ഴു​ത്തു​കാ​രു​ടെ ഓ​രോ കൃ​തി​യാ​ണ് അ​വ​ത​ര​ണ​ങ്ങ​ൾ​ക്ക് പ​രി​ഗ​ണി​ച്ച​ത്.

അ​വ​ത​ര​ണ​ങ്ങ​ൾ​ക്ക് ആ​മു​ഖ​മാ​യി സ​ജി​ത്ത് കെ.​പി സം​സാ​രി​ച്ചു. റി​യാ​ദി​ൽ നി​ന്ന് എ​ഴു​തു​ന്ന മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ കൃ​തി​ക​ളെ തു​റ​ന്ന ച​ർ​ച്ച​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക എ​ന്ന​താ​ണ് ചി​ല്ല​യു​ടെ എ​ന്‍റെ വാ​യ​ന​യു​ടെ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി​യു​ടെ ’ചെ​ന്പ​ക​ക്കൊ​ന്പി​ലെ പ്യു​പ്പ’ എ​ന്ന നോ​വ​ലി​ന്‍റെ വാ​യ​നാ​നു​ഭ​വം പ​ങ്കു​വ​ച്ചു​കൊ​ണ്ട് സു​ധീ​ർ അ​ഹ​മ്മ​ദ് അ​വ​ത​ര​ണ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. ബീ​ന​യു​ടെ ’തീ​രെ ചെ​റി​യ ചി​ല​ർ ജീ​വി​ച്ച​തി​ന്‍റെ മു​ദ്ര​ക​ൾ’ എ​ന്ന കൃ​തി​യു​ടെ വാ​യ​നാ​നു​ഭ​വം വി​പി​ൻ​കു​മാ​ർ പ​ങ്കു​വ​ച്ചു. സ​ബീ​ന എം.​സാ​ലി ര​ചി​ച്ച ’ലേ​ഡി ലാ​വ​ൻ​ഡ​ർ’ എ​ന്ന നോ​വ​ൽ മൂ​സ കൊ​ന്പ​ൻ അ​വ​ത​രി​പ്പി​ച്ചു. എം.​ഫൈ​സ​ൽ എ​ഴു​തി​യ ’സ​ങ്ക​ട് മോ​ച​ൻ’ എ​ന്ന ക​ഥാ​സ​മാ​ഹാ​ര​ത്തി​ലെ ക​ഥ​ക​ളെ കു​റി​ച്ച് ടി.​ആ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ സം​സാ​രി​ച്ചു. ന്ധ​ഗ്രി​ഗ​ർ സാം​സ​യു​ടെ കാ​മു​കി’ എ​ന്ന ജോ​സ​ഫ് അ​തി​രു​ങ്ക​ലി​ന്‍റെ ക​ഥാ​സ​മാ​ഹാ​ര​ത്തി​ന്‍റെ വാ​യ​നാ​നു​ഭ​വ​മാ​ണ് പ്ര​ശോ​ഭ് കെ.​ജി സ​ദ​സു​മാ​യി പ​ങ്കു​വ​ച്ച​ത്. ഖ​മ​ർ​ബാ​നു വ​ലി​യ​ക​ത്ത് എ​ഴു​തി​യ ’ഗു​ൽ​മോ​ഹ​റി​ത​ളു​ക​ൾ’ എ​ന്ന ക​വി​താ​സ​മാ​ഹാ​ര​ത്തി​ന്‍റെ വാ​യ​നാ​നു​ഭ​വം സ​ജ്ന മ​ട​പ്പ​ള്ളി അ​വ​ത​രി​പ്പി​ച്ചു. ന​ജീം കൊ​ച്ചു​ക​ലു​ങ്കി​ന്‍റെ ഓ​ർ​മ​ക​ളു​ടെ സ​മാ​ഹാ​ര​മാ​യ ’ക​ന​ൽ​മ​നു​ഷ്യ​ൻ’ സ​ഫ​റു​ദ്ദീ​ൻ താ​ഴേ​ക്കോ​ട് പ​ങ്കു​വ​ച്ചു. നി​ഖി​ല സ​മീ​ർ എ​ഴു​തി​യ ’അ​മേ​യ’ എ​ന്ന ക​വി​താ​സ​മാ​ഹ​ര​ത്തി​ന്‍റെ വാ​യ​നാ​നു​ഭ​വം ബ​ഷീ​ർ കാ​ഞ്ഞി​ര​പ്പു​ഴ അ​വ​ത​രി​പ്പി​ച്ചു.

പു​സ്ത​ക​വാ​ത​ര​ണ​ത്തി​നു​ശേ​ഷം ന​ട​ന്ന ച​ർ​ച്ച​യി​ൽ വി​ന​യ​ൻ, സു​രേ​ഷ് ബാ​ബു, അ​ബ്ദു​ൽ റ​സാ​ഖ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കൃ​തി​ക​ളു​ടെ ആ​സ്വാ​ദ​ന​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യ വാ​യ​ന​യാ​ണ് അ​വ​താ​ര​ക​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​രും ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് എ​ല്ലാ എ​ഴു​ത്തു​കാ​രും അ​വ​രു​ടെ എ​ഴു​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​വും അ​നു​ഭ​വ​വും പ​ങ്കു​വ​ച്ചു. പ്ര​വാ​സ​ലോ​ക​ത്തു നി​ന്ന് എ​ഴു​തി​ത്തു​ട​ങ്ങു​ന്ന​വ​ർ ചി​ല പ്ര​സാ​ധ​ക​രു​ടെ പ്ര​ലോ​ഭ​ന​ങ്ങ​ളി​ലും ച​തി​യി​ലും വീ​ഴാ​തി​രി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പ് ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു​വ​ന്നു. എ​ഴു​ത്തി​ന്‍റെ ഗു​ണ​വും മി​ക​വു​മാ​ണ് ഒ​രു കൃ​തി​യു​ടെ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​കേ​ണ്ട​തെ​ന്ന് എ​ല്ലാ​വ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ഴു​ത്ത് സ​ർ​ഗാ​ത്മ​ക​പ്ര​വൃ​ത്തി​യാ​കു​ന്ന​ത് സൗ​ന്ദ​ര്യാ​ത്മ​ക​വും സാ​മൂ​ഹ്യ​വു​മാ​യ സാ​ധ്യ​ത​ക​ൾ തു​റ​ന്നി​ടു​ന്പോ​ഴാ​ണെ​ന്ന വ​സ്തു​ത മ​ല​യാ​ള​ത്തി​ലെ ചി​ല മി​ക​ച്ച കൃ​തി​ക​ളി​ൽ നി​ന്നു​ള്ള ഉ​ദ്ധ​ര​ണി​ക​ൾ കൊ​ണ്ട് അ​വ​താ​ര​ക​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചു. സു​രേ​ഷ് ലാ​ൽ പ​രി​പാ​ടി​യു​ടെ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത