• Logo

Allied Publications

Middle East & Gulf
സാ​ര​ഥീ​യം 2022 പ്രൗ​ഡ​ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: സാ​ര​ഥി കു​വൈ​റ്റി​ന്‍റെ 23ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം, ശി​വ​ഗി​രി തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ന​വ​തി, ബ്ര​ഹ്മ​വി​ദ്യാ​ല​യ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി എ​ന്നി​വ ഒ​രു​മി​ച്ച് ന്ധ​സാ​ര​ഥീ​യം 2022ന്ധ ​എ​ന്ന പേ​രി​ൽ കു​വൈ​റ്റി​ലെ അ​മേ​രി​ക്ക​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​വം​ബ​ർ 18ന് ​വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു.

ശ്രീ​നാ​രാ​യ​ണ ധ​ർ​മ്മ സം​ഘം ട്ര​സ്റ്റി​ന്‍റെ പ്ര​സി​ഡ​ന്‍റ് ബ്ര​ഹ്മ​ശ്രീ സ​ച്ചി​ദാ​ന​ന്ദ സ്വാ​മി​ജി​ക​ൾ സാ​ര​ഥീ​യം 2022 ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ര​ഥി കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി വ​രു​ന്ന വി​ദ്യാ​ഭ്യാ​സ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച സ്വാ​മി​ജി, ജാ​തി​മ​ത വ​ർ​ണ​വ​ർ​ഗ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​രെ​യും ഒ​ന്നാ​യി​ക​ണ്ട ഗു​രു​ദേ​വ​ന്‍റെ വി​ശ്വ​ദ​ർ​ശ​നം ജീ​വി​ത ദ​ർ​ശ​ന​മാ​യി പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്തു.

ശ്രീ​നാ​രാ​യ​ണ​ഗു​രു മ​തം സ്ഥാ​പി​ച്ചി​ല്ലെ​ന്നും ക്രി​സ്തു​വി​ന്‍റെ സ്നേ​ഹ​വും മു​ഹ​മ്മ​ദ് ന​ബി​യു​ടെ സാ​ഹോ​ദ​ര്യ​വും ശ്രീ​ശ​ങ്ക​രാ​ചാ​ര്യ​രു​ടെ ജ്ഞാ​ന​വും ഭാ​ര​തീ​യ ഗു​രു​ക്ക·ാ​രു​ടെ ആ​ധ്യാ​ത്മി​ക​ത​യും സ​മ​ന്വ​യി​ച്ച ഏ​ക​ലോ​ക ദ​ർ​ശ​ന​മാ​ണ് ലോ​ക​ത്തി​ന് ആ​വ​ശ്യ​മെ​ന്ന് ഉ​ണ​ർ​ത്തു​ക​യാ​ണ് ചെ​യ്തെ​ന്ന് സ്വാ​മി​ജി പ​റ​ഞ്ഞു. ഗു​രു​ദ​ർ​ശ​ന​ങ്ങ​ൾ സ്വ​ജീ​വി​ത​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​ലൂ​ടെ ജീ​വി​ത​വി​ജ​യം നേ​ടു​വാ​നും സ്വാ​മി​ജി ആ​ഹ്വാ​നം ചെ​യ്തു.

ശ്രീ​നാ​രാ​യ​ണ ധ​ർ​മ്മ സം​ഘം ട്ര​സ്റ്റി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​മ​ദ് ഋ​തം​ഭ​രാ​ന​ന്ദ സ്വാ​മി​ക​ൾ, മെ​ഡി​മി​ക്സ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​എ.​വി. അ​നൂ​പ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ശി​വ​ഗി​രി​യി​ലെ സ​ന്യാ​സ ശ്രേ​ഷ്ഠ·ാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ഭാ​ഷ​ണ​ങ്ങ​ളും ന​ട​ത്ത​പ്പെ​ട്ടു. സാ​ര​ഥി ഏ​ർ​പ്പെ​ടു​ത്തി​യ 2022 ലെ ​ഡോ. പ​ൽ​പു നേ​തൃ​യോ​ഗ അ​വാ​ർ​ഡ് ബ​ഹ്റി​ൻ എ​ക്സ്ചേ​ഞ്ച് ക​ന്പ​നി​യു​ടെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ മാ​ത്യൂ​സ് വ​ർ​ഗീ​സി​നും മി​ക​ച്ച സം​രം​ഭ​ക​നു​ള്ള സാ​ര​ഥി ഗ്ലോ​ബ​ൽ ബി​സി​ന​സ് ഐ​ക്ക​ണ്‍ അ​വാ​ർ​ഡ് മെ​ഡി​മി​ക്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​എ.​വി. അ​നൂ​പി​നും സ​മ്മാ​നി​ച്ചു. ഈ ​വ​ർ​ഷ​ത്തെ സാ​ര​ഥി ക​ർ​മ്മ​ശ്രേ​ഷ്ഠ അ​വാ​ർ​ഡി​ന് അ​ഡ്വ. ശ​ശി​ധ​ര പ​ണി​ക്ക​ർ അ​ർ​ഹ​നാ​യി.

നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള 50 ല​ക്ഷം രൂ​പ​യു​ടെ വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പും ഭ​വ​ന ര​ഹി​ത​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ സാ​ര​ഥി സ്വ​പ്ന വീ​ട് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള പു​തി​യ വീ​ടി​ന്‍റെ പ്ര​ഖ്യാ​പ​ന​വും സാ​ര​ഥീ​യം 2022 വേ​ദി​യി​ൽ ന​ട​ക്കു​ക​യു​ണ്ടാ​യി. സാ​ര​ഥി ന​ട​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ എ​സ്‌​സി​എ​ഫ്ഇ വ​ഴി​യാ​യി​രി​ക്കും വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പ് ന​ട​പ്പാ​ക്കു​ക.

ലോ​ക​ത്തി​ലാ​ദ്യ​മാ​യി അ​ഞ്ചു ഭാ​ഷ​ക​ളി​ലാ​യി ദൈ​വ​ദ​ശ​കം ആ​ലാ​പ​നം സാ​ര​ഥീ​യം വേ​ദി​യി​ൽ സം​ഘ​ടി​പ്പി​ച്ചു. മ​ല​യാ​ളം, ക​ന്ന​ഡ, ത​മി​ഴ്, അ​റ​ബി​ക്, ഹി​ന്ദി എ​ന്നീ അ​ഞ്ചു ഭാ​ഷ​ക​ളി​ലാ​യി സാ​ര​ഥി ഗു​രു​കു​ലം കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ല​പി​ച്ച​ത്.

60 ന​ർ​ത്ത​ക​രും 50 അ​ഭി​നേ​താ​ക്ക​ളും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച ന്ധ​ഗു​രു​പ്ര​ഭാ​വം​ന്ധ നൃ​ത്ത​സം​ഗീ​ത​നാ​ട​കാ​വി​ഷ്ക്കാ​രം ഏ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

കോ​ർ​ഡി​നേ​റ്റ​ർ അ​ജി കു​ട്ട​പ്പ​ന് ന​ൽ​കി കൊ​ണ്ട് ബ്ര​ഹ്മ്ശ്രീ സ​ച്ചി​ദാ​ന​ന്ദ സ്വാ​മി​ക​ൾ സാ​ര​ഥീ​യം സു​വ​നീ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. 202122 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ പ​ത്ത്, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച കു​ട്ടി​ക​ൾ​ക്ക് ശ്രീ ​ശാ​ര​ദാം​ബാ അ​ക്കാ​ദ​മി​ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ന്നു.

സാ​ര​ഥി സെ​ന്‍റ​ർ ഫോ​ർ എ​ക്സ​ല​ൻ​സ്, എ​സ്‌​സി​എ​ഫ്ഇ , കു​വൈ​റ്റി​ലെ തൊ​ഴി​ൽ തേ​ടു​ന്ന​വ​ർ​ക്കും മ​റ്റു​മാ​യി തു​ട​ങ്ങു​ന്ന പു​തി​യ കോ​ഴ്സു​ക​ളാ​യ ക​മ്മ്യൂ​ണി​ക്കേ​റ്റി​വ് ഇം​ഗ്ലീ​ഷ്, സൈ​ബ​ർ സെ​ക്യൂ​രി​റ്റി കോ​ഴ്സു​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും വേ​ദി​യി​ൽ ന​ട​ന്നു.

ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വാ​യ ന​ഞ്ചി​യ​മ്മ, സി​ദാ​ർ​ത്ഥ് മേ​നോ​ൻ, ആ​ൻ ആ​മി എ​ന്നീ പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ​മാ​ർ ന​യി​ച്ച ന്ധ​സം​ഗീ​ത​നി​ശ​ന്ധ പ​രി​പാ​ടി​യു​ടെ മു​ഖ്യാ​ക​ർ​ഷ​ണ​മാ​യി മാ​റി.

സാ​ര​ഥി പ്ര​സി​ഡ​ന്‍റ് സ​ജീ​വ് നാ​രാ​യ​ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്രോ​ഗ്രാം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സി​ജു സ​ദാ​ശി​വ​ൻ സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു. സി.​വി, സാ​ര​ഥി ര​ക്ഷാ​ധി​കാ​രി സു​രേ​ഷ് കൊ​ച്ച​ത്ത്, ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ജ​യ​കു​മാ​ർ എ​ൻ.​എ​സ്, വ​നി​താ വേ​ദി ചെ​യ​ർ​പേ​ഴ​സ​ണ്‍ പ്രീ​താ സ​തീ​ഷ്, ബി​ല്ല​വ സം​ഘ കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് സു​ഷ​മ മ​നോ​ജ്, ഗു​രു​കു​ലം പ്ര​സി​ഡ​ന്‍റ് അ​ഗ്നി​വേ​ശ് ഷാ​ജ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​രു​ക​യും, ട്ര​ഷ​റ​ർ അ​നി​ത്കു​മാ​ർ ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത