• Logo

Allied Publications

Americas
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിസ് മാധ്യമ സെമിനാർ വിജ്ഞാനപ്രദമായി
Share
ഡാളസ്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് സംഘടിപ്പിച്ച മാധ്യമ സെമിനാർ വിജ്ഞാനപ്രദമായി. നവംബർ 12 ശനിയാഴ്ച രാവിലെ 9 മണിക്ക് സൂം വഴിയായി സംഘടിപ്പിച്ച സെമിനാറിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കാ മുൻ പ്രസിഡന്റും ആഴ്ചവട്ടം ചീഫ് എഡിറ്ററുമായ ഡോ. ജോർജ് കാക്കനാട്. "അമേരിക്കൻ മലയാളി രണ്ടാം തലമുറയുടെ സാംസ്കാരിക വ്യതിയാനം" എന്ന ആനുകാലിക വിഷയത്തെ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിച്ചു.

അമേരിക്കൻ മലയാളികളുടെ രണ്ടാം തലമുറ മാനസീക പിരിമുറുക്കവും സമ്മർദങ്ങളും ഉൾപ്പെടെയുള്ള പ്രത്യേക സാഹചര്യത്തിൽ വളർന്നുവരുമ്പോൾ ഇവിടെ നിലനിൽക്കുന്ന അമേരിക്കൻ സംസ്കാരവും മലയാളികളുടെ തനതായ സംസ്കാരവും സമന്വയിപ്പിച്ചു ശരിയായ നേതൃത്വം നൽകുന്നതിൽ തിരക്കു പിടിച്ച ജീവിത ചര്യകൾക്കിടയിൽ മുതിർന്ന തലമുറ പരാജയപെട്ടു എന്നത് നിരാശാജനകമാണെണ് കാക്കനാട് അഭിപ്രായപ്പെട്ടു. ഇതിൽ നിന്നും അവരെ കൈപിടിച്ചുയർത്തി ശരിയായ സംസ്കാര പന്ഥാവിലൂടെ ആനയിക്കുവാൻ നമ്മുക്ക് കഴിയണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്‍റ് സിജു വി. ജോർജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ സണ്ണി മാളിയേക്കൽ പ്രസംഗിച്ചു.



24 ചാനൽ അസി :എക്സിക്യൂട്ടീവ് എഡിറ്റർ അരവിന്ദ് വി മുഖ്യാഥിതിയായിരുന്നു.ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രശസ്തരായ നിരവധി മാധ്യമപ്രവർത്തകർ യോഗത്തിൽ സംബന്ധികുകയും ചർച്ചയിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു

ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് സ്ഥാപക പ്രസിഡന്റ് ജിൻസ്മോൻ സക്കറിയാ, മലയാളം ഡെയ്‌ലി ന്യൂസ് പത്രാധിപർ മൊയ്‌തീൻ പുത്തൻചിറ ജോയിച്ചൻ പുതുകുളം എന്നിവർ പാനലിസ്റ്റുകളായിരുന്നു. ദർശന മനയത്ത് ശശി,കേരളം അസോസിയേഷൻ പ്രസിഡണ്ട് ഹരിദാസ് തങ്കപ്പൻ,എ സി ജോർജ്,പി സി മാത്യു,സി വി ജോർജ്,സന്തോഷ് പിള്ള,രാജു തരകൻ , ഷൈജു ലോനപ്പന്,തോമസ് ചിറമേൽ, രാജേഷ് ,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രശസ്തർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു

സെക്രട്ടറി സാം മാത്യു എം സി അതിഥികളെ പരിചയപ്പെടുത്തുകയും സ്വാഗതം ചെയുകയും ചെയ്തു.പി . പി ചെറിയാൻ നന്ദി പ്രകാശനം നിർവഹിച്ചു

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റ് സിജു വി ജോർജ് , വൈസ് പ്രസിഡൻറ് അഞ്ചു ബിജിലി , സെക്രട്ടറി സാം മാത്യു,, ട്രഷറാർ ബെന്നി ജോൺ , ജോയിന്റ് ട്രഷറാർ പ്രസാദ് തിയോടിക്കൽ മീനു എലിസബേത് , എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും ബിജിലി ജോർജ് , സണ്ണി മാളിയേക്കൽ , പി പി ചെറിയാൻ, ടി സി ചാക്കോ എന്നിവർ ഉൾപ്പെടുന്ന അഡ്വൈസറി ബോർഡും ഈ സെമിനാറിന്‍റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചു.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.