• Logo

Allied Publications

Americas
ശ്രീകുമാർ ഉണ്ണിത്താൻ വീണ്ടും ഫൊക്കാന പിആർഒ
Share
വാഷിങ്ങ്ടൺ ഡി സി: മാധ്യമപ്രവർത്തകനും അമേരിക്കയിലെ സാമുഖ്യ സംസ്കരിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച ശ്രീകുമാർ ഉണ്ണിത്താനെ ഫൊക്കാനയുടെ പി. ആർ.ഒ ആയി നിയമിച്ചതായി പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. .

2016 2020 കാലഘട്ടങ്ങളിൽ ഫൊക്കാനയുടെ പിആർ ഒ ആയി പ്രവർത്തിച്ചിരുന്ന ഉണ്ണിത്താൻ ഫൊക്കാനയുടെ ന്യൂസുകൾ സമയ സമയങ്ങളിൽ മാധ്യമങ്ങളിൽ എത്തിക്കുകായും എല്ലാ മാധ്യമപ്രവർത്തകരുമായി നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്.

ഫൊക്കയുടെ ഓഡിറ്റർ , നാഷണൽ കമ്മിറ്റി മെംബർ ,റീജിയണൽ വൈസ് പ്രസിഡന്റ് , എക്സി. വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ശ്രീകുമാർ എന്നും ഫൊക്കാനയെ സ്വന്തം കുടുംബത്തെ പോലെ കാണുന്ന വ്യക്തിയാണ്.

ശ്രീകുമാർ ഉണ്ണിത്താൻ കലാലയ രാഷ്ട്രീയത്തിലൂടെ ആണ്പൊതുപ്രവർത്തനം ആരംഭിക്കുന്നത് , കേരളാ സ്റ്റുഡന്‍റ്സ് യൂണിയന്റെ ഭാരവാഹിയായും യൂത്ത് കോൺഗ്രസ് മണ്ഡലം, ബ്ലോക്ക് ഭാരവാഹിയായും സേവനം അനുഷ്‌ടിച്ചിട്ടുള്ള ശ്രീകുമാർ അമേരിക്കയിൽ സ്ഥിരതാമസം ആയതിന് ശേഷം അമേരിക്കൻ മലയാളി സമൂഹത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്.

വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍റെ കമ്മിറ്റി മെംബർ,വൈസ് പ്രസിഡന്‍റ് ,സെക്രട്ടറിആയും , രണ്ടു തവണ പ്രസിഡന്റ് ആയും പ്രവർത്തിച്ചു.അസോസിഷൻ പ്രസിഡന്റ് ആയിരുന്ന സമയത്തു മികച്ച പദ്ധതികളിലൂടെ അസോസിഷന്‍റെ പ്രവർത്തനം ഏറ്റവും നല്ല രീതിയിൽ നടത്തുവാനും കഴിഞ്ഞു . കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിയയുടെ ജോയിന്‍റ് ട്രഷർ ആയും , ട്രസ്റ്റി ബോർഡ് മെംബേർ ആയും പ്രവർത്തിച്ചിരുന്നു. ഓവർസീസ് കോൺഗ്രസിന്റെ ട്രഷർ, ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ് എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട് .

വെസ്റ്റ്ചെസ്റ്റർ കൗണ്ടി ഡിസ്ട്രിക്‌ട് അറ്റോണിസ് ഓഫീസിൽ എച്ച്ആർ പേഴ്സൺ ആയി ജോലി നോക്കുന്നു. ന്യൂ യോർക്കിലെ വൈറ്റ് പ്ലെയിൻസിലാണ് താമസം.

മുൻപും ഫൊക്കാനയുടെ പി.ആർ .ഒ എന്ന നിലയിൽ സംഘടയുടെ എല്ലാ വാർത്തകളും തൽസമയം നൽകി മാധ്യമ മുഖമായിരുന്ന ഉണ്ണിത്താനെ വീണ്ടും പി.ആർ .ഒ ആയി നിയമിക്കുന്നതിൽ വളരെ സന്തോഷം ഉണ്ടെന്നും സംഘടനെയെ വളരെ അധികം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിൽ ഉണ്ണിത്താന്റെ സേവനം ഫൊക്കാനയുടെ പ്രവർത്തങ്ങൾക്ക് ആവിശ്യമാണെന്നും ഡോ. ബാബു സ്റ്റീഫൻ അഭിപ്രായപ്പെട്ടു.

സമൂഹത്തിന്‌ നന്മകള്‍ ചെയ്യുമ്പോഴാണ്‌ നാം ആയാലും സംഘടനായാലും ജനസമ്മതരാകുന്നത്‌. സംഘടന ചെയ്യുന്ന നല്ല പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്നത് ഒരു വലിയ കാര്യമാണ് , എല്ലവേരയും ഒത്തു ഒരുമിച്ചു സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിച്ച്‌ കൊണ്ടുപോകുവാൻ ഉണ്ണിത്താന് കഴിയുമെന്ന് ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേഴ്സ് ആയ ട്രഷർ ബിജു ജോൺ ,എക്സ്. വൈസ് പ്രസിഡന്‍റ് ഷാജി വർഗീസ് , ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ , വൈസ് പ്രസിഡന്‍റ് ചക്കോകുര്യൻ , ജോയിന്‍റ് സെക്രട്ടറി ജോയി ചക്കപ്പാൻ , അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ , ജോയിന്‍റ് ട്രഷർ ഡോ . മാത്യു വർഗീസ്‌, ജോയിന്‍റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ , വിമെൻസ് ഫോറം ചെയർ ഡോ . ബ്രിജിറ്റ് ജോർജ് എന്നിവർ അഭിപ്രയപെട്ടു.

മാ​ഗ് തെ​ര​ഞ്ഞെ​ടു​പ്പ് സം​വാ​ദം ഇ​ന്ന് വെെ​കു​ന്നേ​രം.
ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണി​ന്‍റെ(​മാ​ഗ്) 2024ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​
സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന് ക​രു​ത്തു​റ്റ നേ​തൃ​ത്വം.
ഹൂ​സ്റ്റ​ൺ: സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ (എ​സ്ഐ​യു​സി​സി) 2024ലേ​ക്കു​ള്ള പു​തി​യ സാ​ര​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
കു​ണ്ട​റ അ​സോ​സി​യേ​ഷ​ൻ താ​ങ്ക്സ് ഗി​വിം​ഗ് ആ​ഘോ​ഷി​ച്ചു.
ഹൂ​സ്റ്റ​ൺ: കു​ണ്ട​റ അ​സോ​സി​യേ​ഷ​നി​ലെ കു​ടും​ബാം​ഗ​ങ്ങ​ൾ പെ​യ​ർ​ലാ​ന്‍റി​ലു​ള്ള മാ​ത്യു ജോ​ർ​ജു​കു​ട്ടി​യു​ടെ ഭ​വ​ന​ത്തി​ൽ കൂ​ടി താ​ങ്ക്സ് ഗി​വി​ങ്
ക്രൗ​ലി അ​പ​ക​ടം; മ​രി​ച്ച​ത് നാ​വി​ക​രാ​യ ന​വ​ദ​മ്പ​തി​ക​ൾ.
ക്രൗ​ലി: ചി​ഷോം ട്ര​യ​ൽ പാ​ർ​ക്ക്‌​വേ​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞു.
പണപ്പെരുപ്പം മറികടക്കാൻ അമേരിക്കൻ കുടുംബങ്ങൾ പ്രതിവർഷം 11,434 ഡോളർ കൂടി സന്പാദിക്കണമെന്ന് പഠനം.
ന്യൂ​യോ​ർ​ക്ക്: 2021 ജ​നു​വ​രി​യി​ലതിന് സ​മാ​ന​മാ​യ ജീ​വി​ത നി​ല​വാ​രം നി​ല​നി​ർ​ത്താ​ൻ സാ​ധാ​ര​ണ കു​ടും​ബം പ്ര​തി​വ​ർ​ഷം 11,434 ഡോളർ അ​ധി​ക​മാ​യി ചെ​