• Logo

Allied Publications

Americas
മാഗ് 2023ലെ പ്രസിഡന്‍റായി ജോജി ജോസഫിനെ എതിരില്ലാതെ തെരഞ്ഞെടുത്തു
Share
ഹൂസ്റ്റൺ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മാഗ് (മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ) 2023ലെ പ്രസിഡന്‍റായി ഹ്യൂസ്റ്റൺ മലയാളികൾക്ക് സുപരിചിതനായ ജോജി ജോസഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ബിസിനസ് സംരംഭകനും കലാകായിക രംഗങ്ങളിൽ സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ചിട്ടു മുള്ള ജോജി ജോസഫ് 2020ലെ ജോയിൻ സെക്രട്ടറിയായും 2021ലെ സെക്രട്ടറിയായും മാഗിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐ സി സി ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി , വേൾഡ് മലയാളി കൌൺസിൽ ഹൂസ്റ്റൺ പ്രൊവിൻസ് വൈസ് പ്രസിഡണ്ട്, ഐ എ പി സി ഹൂസ്റ്റന്‍റെ ആദ്യ ട്രെഷറർ, സ്റ്റാഫ്‌ഫോർഡ് ഏരിയ മലയാളി അസോസിയേഷൻ (സാമ) സെക്രട്ടറി, സെന്‍റ് ജോസഫ് സിറോ മലബാർ മുൻ പാരിഷ് കൌൺസിൽ അംഗം എന്നീ നിലകളിലും ജോജി ജോസഫ് പ്രവർത്തിച്ചിട്ടുണ്ട്.

ബോർഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഡിസംബർ 3 ശനിയാഴ്ച കേരള ഹൗസിൽ വച്ച് നടത്തപ്പെടും. പ്രസിഡന്‍റായി ജോജി ജോസഫിനോപ്പം ബോർഡ് ഓഫ് ട്രസ്റ്റിസായി ജിമ്മി കുന്നശ്ശേരിയും അനിൽ ആറന്മുളയും വനിതാ പ്രതിനിധികളായി വർഷ മാർട്ടിനും പൊടിയമ്മ പിള്ളയും യൂത്ത് റെപ്രസന്‍റേറ്റീവായി മെർലിൻ സാജനും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ബോർഡ് അംഗങ്ങളായി സുബിൻ കുമാരൻ, ബാബു തോമസ്, അജു ജോൺ, ഡോ. ഷൈജു, മാത്യു തോട്ടം, ആന്‍റണി ചെറു, ബിജു ചാലക്കൽ, ജോമോൻ, ജോർജ് ജോസഫ്, സുനിൽ എബ്രഹാം, മെവിൻ എബ്രഹാം എന്നിവരാണ് ജോജി ജോസഫിന്‍റെ പാനലിൽ നിന്നു കൊണ്ട് ജനവിധി തേടുന്നത്.

തെരഞ്ഞെടുപ്പുകളുടെ ചുക്കാൻ പിടിച്ചുകൊണ്ട് ഇലക്ഷൻ കമ്മീഷണർമാരായി ഏബ് ജേക്കബ്, എബ്രഹാം ഈപ്പൻ, അജയ് ചിറയിൽ എന്നിവരാണ് സേവനമനുഷ്ഠിക്കുന്നത്.
ഡിസംബർ 3 ശനിയാഴ്ച രാവിലെ എട്ടര മുതൽ വൈകുന്നേരം നാലുവരെ അംഗങ്ങൾക്ക് വോട്ട് രേഖപ്പെടുത്തുവാൻ അവസരമുണ്ടെന്ന് ഇലക്ഷൻ കമ്മീഷണർമാർ അറിയിച്ചു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യു​ണൈ​റ്റ​ഡി​ന്‍റെ ആ​നു​വ​ൽ ബാ​ങ്ക്വ​റ്റ് വി​ജ​യ​മാ​യി; പോ​ലീ​സ് സേ​ന​യി​ലും മ​ല​യാ​ളി തി​ള​ക്കം.
ന്യൂ​യോ​ർ​ക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​ൻ പോ​ലീ​സ് സേ​ന​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി സം​ഘ​ട​നാ കൂ​ട്ടാ​യ്മ​യാ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫ
വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ധ​ന​കാ​ര്യ മ​ന്ത്രി ആ​ർ. ബാ​ല​ഗോ​പാ​ൽ പ്ര​ശം​സി​ച്ചു.
ന്യൂ​യോ​ർ​ക്ക്: വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ പേ​രി​ൽ കൊ​ല്ല​ത്തെ ക​നി​വ് എ​ന്ന സം​ഘ​ട​ന​ക്ക് വേ​ണ്ടി 50,000 രൂ​പ​യു​ടെ സ​ഹാ​യം
ജെയ്സൺ ജോണിന്‍റെ തിരോധാനം: നടപടികൾ ആവശ്യപ്പെട്ട് ഫോമാ.
ഓസ്റ്റിൻ: കഴിഞ്ഞ ദിവസം ഓസ്റ്റിൻ, ടെക്സസിൽ കാണാതായ ന്യൂയോർക്ക് സ്വദേശി ജെയ്സൺ ജോണിന്‍റെ തിരോധാനത്തിൽ ലോക്കൽ പോലീസിന്‍റെ ഭാഗത്തു നിന്ന് ത്വരിത നടപടികൾ
കൊ​ള​റാ​ഡോ​യി​ൽ വെ​ടി​വ​യ്പ്പ്: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ കൊ​ള​റാ​ഡോ​യി​ലെ ഫാ​ൽ​ക്ക​ൺ മേ​ഖ​ല​യി​ൽ ന​ട​ന്ന വെ​ടി​വെ‌​യ്പ്പി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും നാ​ല് പേ​ർ​ക്ക് പ​രി​ക
മ​രി​ച്ചെ​ന്ന് ക​രു​തി​യ രോ​ഗി ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ, ര​ണ്ടു​ദി​വ​സ​ത്തി​നു​ശേ​ഷം മ​ര​ണം; ഹോം ​കെ​യ​റി​ന് പി​ഴ.
അ​യോ​വ: ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്നു മ​രി​ച്ചെ​ന്ന് ക​രു​തി​യ രോഗിയായ വയോധിയെ ​ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ ക​ണ്ടെ​ത്തി.