• Logo

Allied Publications

Americas
കെസിസി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ് അമേരിക്കയിൽ
Share
ഹൂസ്റ്റൺ: കേരളത്തിലെ സഭകളുടെ ഐക്യ വേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ് അമേരിക്കയിൽ സന്ദർശനത്തിനെത്തി.

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ, യാക്കോബായ സുറിയാനി സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ, ക്നാനായ സഭ, കൽദായ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ, ബിലീവേഴ്സ് ഈസ്റ്റേൺ സഭ, സൽവേഷൻ ആർമി മുതലായ 16 സഭകളുടെയും വൈ.എം.സി.എ, വൈ.ഡബ്ല്യൂ.സിഎ, ബൈബിൾ സൊസൈറ്റി തുടങ്ങി 21 ക്രൈസ്തവ സംഘടനകളുടെയും ഐക്യ വേദിയാണ് കേരളാ കൗൺസിൽ ഓഫ് ചർച്ചസ്.

1940 മുതൽ കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്ന കെസിസിയുടെ സോണുകൾ അമേരിക്കയിൽ രൂപീകരിക്കുന്നതിനും കെസിസിയുടെ പ്രവർത്തനങ്ങൾ അംഗ സഭകളിലെ ജനങ്ങളിൽ എത്തിക്കുന്നതിനും ആണ് ഈ സന്ദർശനം. കെസിസി. ജനറൽ സെക്രട്ടറി ആയതിനു ശേഷമുള്ള പ്രകാശിന്‍റെ ആദ്യ അമേരിക്കൻ സന്ദർശനമാണിത്.

മാർത്തോമ്മ സഭയുടെ മുൻ സഭാ ട്രസ്റ്റിയായ പ്രകാശ് പി.തോമസ്‌ കമ്മ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ ദേശീയ സെക്രട്ടറി ആയും നാഷണൽ കൗൺസിൽ ഫോർ കമ്മ്യൂണൽ ഹാർമണിയുടെ ദേശീയ പ്രസിഡന്‍റായും പ്രവർത്തിക്കുന്നു. ഡിസംബർ അവസാനം വരെ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും.

പ്രകാശുമായി 91 94474 72725 (വാട്സ്ആപ്) നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​