• Logo

Allied Publications

Americas
യു​എ​സ് യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ര​ണം: കൊ​ല​യാ​ളി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല; ജ​നം രോ​ഷാ​കു​ല​രാ​യി
Share
ഐ​ഡ​ഹോ: യു​എ​സി​ൽ ഐ​ഡ​ഹോ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ സ​മീ​പ​ത്തു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ക​ഴി​ഞ്ഞ ദി​വ​സം ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കൊ​ല​പാ​ത​കി​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്നു. പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​നെ​തി​രെ ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു നി​ന്നു വ​ൻ രോ​ഷം ഉ​യ​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഉൗ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ജ​നം ശാ​ന്ത​രാ​ക​ണ​മെ​ന്നും പോ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചു.

ന്ധ​ന്ധ​നി​ങ്ങ​ളു​ടെ വേ​ദ​ന ഞ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്നു. ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ല’’. പോ​ലീ​സ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ഉ​റ​പ്പു ന​ൽ​കി. അ​തേ സ​മ​യം പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. കോ​ള​ജ് ക്യാ​ന്പ​സി​നു സ​മീ​പ​മു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നാ​ലു​പേ​രും കൊ​ല്ല​പ്പെ​ട്ട​തു മൂ​ർ​ച്ച​യേ​റി​യ ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണെ​ന്നും കൊ​ല​പാ​ത​കം ന​ട​ന്ന മു​റി​യി​ൽ ത​ളം​കെ​ട്ടി നി​ന്നി​രു​ന്ന ര​ക്തം ചു​മ​രി​ലൂ​ടെ താ​ഴേ​ക്ക് ഇ​റ​ങ്ങി​വ​ന്നി​രു​ന്ന ദൃ​ശ്യം ഹൃ​ദ​യ​ഭേ​ദ​ക​മാ​ണെ​ന്നും സ​ഹ​വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.

മ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ യൂ​ണി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടു. ഈ​ത​ൻ ചാ​പി​ൻ(20) വാ​ഷിം​ഗ്ട​ണ്‍, സെ​ന കെ​ർ​നോ​ഡി​ൽ(20) അ​രി​സോ​ണ, മാ​ഡി​സ​ണ്‍ മൊ​ഗ​ൻ(21) ഐ​ഡ​ഹോ, കെ​യ്ലി ഗോ​ണ്‍​കാ​ൽ​വ്ഡ(21) ഐ​ഡ​ഹോ. നാ​ലു​പേ​രും സ​മ​ർ​ഥ​രാ​യ വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു​വെ​ന്നു അ​ധ്യാ​പ​ക​രും സ​ഹ​പാ​ഠി​ക​ളും ഒ​രേ പോ​ലെ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​ഭ​വ​ത്തെ കു​റി​ച്ചു വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 2088822677 ന​ന്പ​റി​ൽ വി​ളി​ച്ച് അ​റി​യി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.