• Logo

Allied Publications

Americas
ഫൊ​ക്കാ​ന ഫ്ളോ​റി​ഡ റീ​ജ​ന​ൽ ക​ണ്‍​വെ​ൻ​ഷ​ൻ ഉ​ജ്വ​ല​മാ​യി
Share
ഫ്ലോ​റി​ഡ: ഫൊ​ക്കാ​നാ ഫ്ലോ​റി​ഡാ റീ​ജ​ന​ൽ ക​ണ്‍​വെ​ൻ​ഷ​ൻ പ്രൗ​ഡ​ഗം​ഭീ​ര​മാ​യി. ന​വം​ബ​ർ 12നു ​വൈ​കി​ട്ട് നാ​ലി​നു ഡേ​വി​യി​ലു​ള്ള ക്നാ​നാ​യ ക​മ്മ്യൂ​ണി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​യി​രു​ന്നു പ​രി​പാ​ടി. ഷി​ക്കാ​ഗോ, ന്യൂ​യോ​ർ​ക്ക്, ഡാ​ള​സ്, ഹൂ​സ്റ്റ​ണ്‍, ന്യൂ​ജ​ഴ്സി, ഫി​ല​ഡ​ൽ​ഫി​യ, ഫ്ളോ​റി​ഡാ, ടാ​ന്പാ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഫൊ​ക്കാ​ന​യു​ടെ ഭാ​ര​വാ​ഹി​ക​ളു​ടെ സാ​ന്നി​ധ്യം ഫ്ളോ​റി​ഡാ റീ​ജ​ന​ൽ ക​ണ്‍​വ​ൻ​ഷ​ന് മാ​റ്റു​കൂ​ട്ടി.

പ്രാ​ർ​ഥ​നാ ഗാ​ന​ത്തോ​ടു​കൂ​ടി ആ​രം​ഭി​ച്ച യോ​ഗ പ​രി​പാ​ടി​യു​ടെ ആ​രം​ഭ​ത്തി​ൽ ഫൊ​ക്കാ​ന കു​ടും​ബ​ത്തി​ൽ നി​ന്ന് മ​ണ്‍​മ​റ​ഞ്ഞു​പോ​യ ഫൊ​ക്കാ​നാ വാ​ഷിം​ഗ്ട​ണ്‍ ഡി​സി റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ്ക്ക​ബ് വ​ർ​ഗീ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ഫൊ​ക്കാ​നാ നാ​ഷ​ന​ൽ ട്ര​ഷ​റ​ർ ഏ​ബ്ര​ഹാം സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ഖ്യാ​തി​ഥി​യും ഫൊ​ക്കാ​ന​യു​ടെ നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റു​മാ​യ രാ​ജ​ൻ പാ​ട​വ​ത്തി​ൽ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു റീ​ജ​ന​ൽ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി​യും പ്ര​ത്യേ​കി​ച്ച് നാ​ളി​തു​വ​രെ ന​ട​ത്തി​യ ചാ​രി​റ്റി പ്ര​വൃ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി​യും വി​ശ​ദീ​ക​രി​ച്ചു. 2023 ജൂ​ലൈ ക്രൂ​സ് ഷി​പ്പി​ൽ വ​ച്ചു ന​ട​ത്താ​ൻ പോ​കു​ന്ന ഫൊ​ക്കാ​നാ ക​ണ്‍​വ​ൻ​ഷ​നി​ലേ​യ്ക്കു എ​ല്ലാ​വ​രേ​യും ക്ഷ​ണി​ച്ചു​കൊ​ണ്ടാ​ണ് ത​ന്‍റെ പ്ര​ഭാ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച​ത്.

ഫൊ​ക്കാ​ന ബി​ഒ​ടി ചെ​യ​ർ​മാ​ൻ വി​നോ​ദ് കേ​യാ​ക്കേ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് കു​രി​യാ​പു​റം എ​ന്നി​വ​ർ ഫൊ​ക്കാ​ന​യി​ൽ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​യ്ക്കു​ന്ന കേ​സ്, കോ​ട​തി വി​ധി​ക​ൾ എ​ന്നി​വ​യെ പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ട് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ശ​ദീ​ക​ര​ണം ന​ൽ​കു​ക​യും റീ​ജ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു വെ​ണ്‍​മ​ണി, വു​മ​ണ്‍​സ്, വു​മ​ണ്‍​സ് ഫോ​റം ചെ​യ​ർ ഷീ​ലാ ചെ​റു എ​ന്നി​വ​ർ ത​ന​താ​യ ശൈ​ലി​ക​ളി​ൽ ന​ർ​മ്മ​ങ്ങ​ൾ ചാ​ലി​ച്ചു കൊ​ണ്ടും അ​വ​സ​രോ​ജി​ത​മാ​യി ന​ട​ത്തി​യ പ്ര​സം​ഗം സ​ദ​സ്യ​ർ​ക്ക് സ്വാ​ഗ​താ​ർ​ഹ​മാ​യി.

ജ​നി​മോ​ൾ മ​റ്റം പു​റ​ത്തി​ൽ ഗാ​നം ആ​ല​പി​ച്ചു. കേ​ര​ള സ​മാ​ജം മു​ൻ പ്ര​സി​ഡ​ന്‍റ്, സം​ഘ മി​ത്രാ തീ​യേ​റ്റേ​ഴ്സി​ന്‍റെ മാ​നേ​ജ​രും ക​ലാ​സാ​മൂ​ഹ്യ സാം​സ്കാ​രി​ക വേ​ദി​ക​ളി​ൽ തി​ള​ങ്ങി നി​ൽ​ക്കു​ന്ന ജോ​യി കു​റ്റി​യാ​നി, കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​രം​ഭ​കാ​ല പ്ര​വ​ർ​ത്ത​ക​യും ആ​ദ്യ വ​നി​ത​യും കേ​ര​ളാ ഹി​ന്ദൂ​സ് ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡാ​യു​ടെ ട്രെ​സ്റ്റി ബോ​ർ​ഡ് ചെ​യ​റു​മാ​യ ലീ​ലാ നാ​യ​ർ, ക്നാ​നാ​യ കാ​ത്തൊ​ലി​യ്ക്കാ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി​ബി ചാ​ണാ​ശേ​രി​ൽ തു​ട​ങ്ങി​യ​വ​ർ ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ടും അ​നു​മോ​ദി​ച്ചു​കൊ​ണ്ടും ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ഫൊ​ക്കാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ബേ​ബി​ച്ച​ൻ ചാ​ലി​ൽ, ക്ര​സ് തോ​പ്പി​ൽ, ഷാ​ജി സാ​മു​വ​ൽ, വേ​ണു​ഗോ​പാ​ൽ, ബി​നു പോ​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് സം​സാ​രി​ച്ചു. മ​യാ​മി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​മോ​ൻ കൂ​വ​പ്ലാ​ക്ക​ൽ, ഫ്ളോ​റി​ഡാ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ബി തോ​മ​സ്, ജി​എം​എ പ്ര​സി​ഡ​ന്‍റ് ജോ​യി​സ് ലൂ​ക്കോ​സ്, എം​എ​എ​സ്എ​ഫ് പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം ഫി​ലി​പ്പ്, മു​ൻ കെ​സി​സി​എ​ൻ​എ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് നെ​ല്ലാ​മ​റ്റം എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യം ക​ണ്‍​വെ​ൻ​ഷ​നെ ധ​ന്യ​മാ​ക്കി.

ഫൊ​ക്കാ​നാ ഫ്ളോ​റി​ഡാ റീ​ജ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ന്‍റെ മാ​സ്റ്റ​ർ ഓ​ഫ് സെ​റി​മ​ണി​യാ​യി പ്ര​വ​ർ​ത്തി​ച്ച സു​രേ​ഷ് നാ​യ​ർ ത​ന്‍റെ സ്വ​യ സി​ദ്ധ​മാ​യ ഭാ​ഷാ​ശൈ​ലി​യി​ലും വാ​ക്ക് ചാ​തു​ര്യ​ത്തി​ലും അ​നാ​യാ​സം വേ​ദി​യേ​യും സ​ദ​സി​നേ​യും ഒ​രു പോ​ലെ ക​യ്യി​ലെ​ടു​ത്തു​കൊ​ണ്ടാ​ണ് ആ​ദ്യാ അ​വ​സാ​നം വ​രെ പ്ര​വ​ർ​ത്തി​ച്ച​ത്. ഫൊ​ക്കാ​നാ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ലൂ​ക്കോ​സ് മാ​ളി​ക​യു​ടെ ന​ന്ദി പ്ര​കാ​ശ​ന​ത്തോ​ടു​കൂ​ടി കാ​ര്യ​പ​രി​പാ​ടി​ക​ൾ​ക്ക് തി​ര​ശീ​ല വീ​ണു.

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.