• Logo

Allied Publications

Americas
ഒ​ക്ല​ഹോ​മ യു​ണൈ​റ്റ​ഡ് ക്ല​ബി​ന് ഓ​വ​ർ 35 ഡി​വി​ഷ​ൻ ട്രോ​ഫി
Share
ഡാ​ള​സ്: ടെ​ക്സാ​സ് ക​പ്പ് ഓ​വ​ർ 35 ഡി​വി​ഷ​ൻ ടൂ​ർ​ണ​മെ​ന്‍റി​ൽ ഒ​ക്ല​ഹോ​മ യു​ണൈ​റ്റ​ഡ് സോ​ക്ക​ർ ക്ല​ബ് ജേ​താ​ക്കാ​ളാ​യി. ഡാ​ള​സി​ലെ മ​ല​യാ​ളി സോ​ക്ക​ർ ക്ല​ബാ​യ ഫു​ട​ബോ​ൾ ക്ല​ബ് ഓ​ഫ് ക​രോ​ൾ​ട്ട​ൻ (എ​ഫ്സി​സി) ആ​ണ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച​ത്. എ​ഫ്സി​സി​യെ​യാ​ണ് ഒ​ക്ല​ഹോ​മ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ടീം ​കോ​ച്ചും, കോ​ർ​ഡി​നേ​റ്റ​റു​മാ​യ കു​ര്യ​ൻ സ​ഖ​റി​യ (സാ​ബു ത​ല​പ്പാ​ല), അ​ജി ജോ​ണ്‍ (ക്യാ​പ്റ്റ​ൻ) എ​ന്നി​വ​ർ ചേ​ർ​ന്ന് ചാ​ന്പ്യ​ർ​ക്കു​ള്ള ട്രോ​ഫി ഏ​റ്റു​വാ​ങ്ങി. ഒ​ക്ല​ഹോ​മ സി​റ്റി​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി സോ​ക്ക​ർ ടീ​മാ​ണ് ഒ​ക്ല​ഹോ​മ യു​ണൈ​റ്റ​ഡ് സോ​ക്ക​ർ ക്ല​ബ്.

ക​ഴി​ഞ്ഞ 34 വ​ർ​ഷ​ക്കാ​ലം ഒ​ക്ല​ഹോ​മ ടീ​മി​നു വേ​ണ്ടി ജേ​ഴ്സി​യ​ണി​ഞ്ഞി​ട്ടു​ള്ള കു​ര്യ​ൻ സ​ഖ​റി​യ ടീ​മം​ഗ​ങ്ങ​ളു​ടെ​യും സം​ഘാ​ട​ക​രു​ടെ​യും പ്ര​ത്യേ​ക പ്ര​ശം​സ നേ​ടി. അ​മേ​രി​ക്ക​യി​ലെ​ത്തു​ന്ന​തി​നു മു​ൻ​പ് ക​ല്ലി​ശേ​രി അ​ഡി​ഡാ​സ് ഫു​ട്ബോ​ൾ ക്ല​ബി​ന്‍റെ ക്യാ​പ്പ്റ്റ​നാ​യി​രു​ന്നു. കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​ക്കു വേ​ണ്ടി ര​ണ്ടു വ​ർ​ഷം ക​ളി​ച്ചി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ലു​ടെ​നീ​ളം നി​ര​വ​ധി മ​ല​യാ​ളി സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്തു മ​ല​യാ​ളി സോ​ക്ക​ർ പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ സു​പ​രി​ച​ത​നു​മാ​ണ് സാ​ബു എ​ന്ന​റി​യ​പ്പെ​ടു​ന്ന കു​ര്യ​ൻ സ​ഖ​റി​യ. ഒ​ക്ല​ഹോ​മ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക​മ്മ​റ്റി​യി​ലും സ്പോ​ർ​ട്സ് ഭാ​ര​വാ​ഹി​യാ​യും നി​ര​വ​ധി ത​വ​ണ അ​ദ്ദേ​ഹം സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ