ന്യൂജേഴ്സി: വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജൺ (യൂണിഫൈഡ്), സൂം വഴിയായി നവംബർ 6 ന് നടത്തിയ കേരളപ്പിറവി അനുസ്മരണ ഉദ്ഘാടനം പ്രശസ്ത കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുഗൻ കാട്ടാക്കട നിർവഹിച്ചു. മലയാളികൾ എവിടയൊക്കെ ഉണ്ടോ, അവിടെയെല്ലാം മലയാള ഭാഷ വളർത്തുവാൻ പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെണ്‍കുട്ടികളെ കച്ചവട ചരക്കുകളായി കണക്കാക്കുന്ന സമൂഹത്തിനെതിരെ താൻ അതിശക്തമായ ഭാഷയിൽ എഴുതിയ ന്ധകനൽപൊട്ട്ന്ധ എന്ന കവിത അതിമനോഹരമായി അദ്ദേഹം പാടിയത് സദസിനെ പുളകം അണിയിച്ചു എന്നു മാത്രമല്ല സ്ത്രീ ധനത്തിനും പീഡനത്തിനും എതിരെ വേൾഡ് മലയാളി കൗണ്‍സിലിന് പ്രവർത്തിക്കുവാനുള്ള ഇച്ഛാശക്തി പകർന്നുകൊടുക്കുകയും ചെയ്തു.
മുൻ ഡിജിപിയും കേരളത്തിൽ തന്നെ സ്ഥിരതാമസം ആക്കുകയും ചെയ്ത ഋഷിരാജ് സിംഗ് ഐപിഎസ്. വിശിഷ്ട്ട അതിഥിയായി പരിപാടിയിൽ പങ്കെടുത്തു പ്രസംഗിച്ചു. കേരളത്തെ സ്നേഹിക്കുകയും സർവിസിൽ ഇരുന്ന വകുപ്പുകളിൽ ക്രിയാത്മകരമായ മാറ്റങ്ങൾ വരുത്തി ശ്രദ്ധ നേടുകയും ചെയ്ത അദ്ദേഹത്തിന്റെ സാന്നിധ്യം സദസിൽ പ്രത്യേകമായ അനുഭമായി മാറി. കേരളത്തിൽ മാലിന്യം സംസ്കരിക്കുവാൻ കഴിയാത്ത ഒരു സാഹചര്യമാണിപ്പോൾ കാണുന്നതെന്നും മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുവാൻ കഴിയേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വേൾഡ് മലയാളി കൗണ്‍സിലിന്റെ പ്രവർത്തനങ്ങളെ അനുമോദിക്കുവാനും ഋഷി രാജ് സിംഗ് മറന്നില്ല.
അമേരിക്ക റീജണ്‍ മുൻ പ്രസിഡന്റ് സുധിർ നന്പ്യാർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു. ചുരുക്കം സമയം കൊണ്ട് വേൾഡ് മലയാളി കൗണ്‍സിൽ റീജണ്‍ ഭാരവാഹികളും അംഗങ്ങളും മറ്റും കേരള പിറവി പരിപാടിയിൽ പങ്കെടുത്തു ധന്യമാക്കിയതിനെ സുധിർ നന്പ്യാർ സന്തോഷ പൂർവം സ്വാഗതം ചെയ്തു. അമേരിക്ക റീജണിന്റെ ഭാവി പ്രവർത്തനങ്ങളെപ്പറ്റി തനിക്കു ദീർഘ വീക്ഷണം ഉണ്ടെന്നും തുടങ്ങിവച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാൻ കഴിയുമെന്ന ആത്മവിശ്വസമുണ്ടെന്നും ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു എന്നും തന്റെ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.
1995 ൽ ന്യൂ ജേഴ്സിയിൽ പിറന്ന വേൾഡ് മലയാളി കൗണ്‍സിൽ വളർന്നു പന്തലിച്ചെങ്കിലും ക്രിയാത്മകമായ വളർച്ചയിലേക്കു വരുവാൻ ഏവരും ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചുവെന്നും ഒരുമയിലൂടെ നമുക്ക് നേട്ടങ്ങൾ കൈവരിക്കുവാൻ കഴിയുകയുളളു എന്നും ഗ്ലോബൽ ചെയർമാൻ ഡോ. രാജ് മോഹൻ പിള്ള പറഞ്ഞു. അതിനായി പ്രവർത്തിക്കുവാൻ ഓരോ മലയാളിക്കും ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം ഉൗന്നി പറഞ്ഞു.
 വേൾഡ് മലയാളി കൗണ്‍സിലിനെ കറപുരളാത്ത വസ്ത്രം പോലെ ധരിക്കുവാൻ നമുക്ക് കഴിയണമെന്നും നമ്മുടെ സൽപ്രവർത്തികൾ കണ്ടിട്ട് മറ്റുള്ളവരും സംഘടനയിലേക്കു ആകര്ഷിക്കപെടുവാനിടയാകണമെന്നും റീജിയൻ ചെയർമാൻ പി.സി. മാത്യു പറഞ്ഞു. പത്തു വീടുകളോളം നാട്ടിൽ ദാനം ചെയ്യുന്ന ഷിക്കാഗോ പ്രോവിൻസിനെയും, ഫിലഡൽഫിയ, ഡാളസ്, ഡിഎഫ്.ഡബ്ല്യൂ പ്രൊവിൻസുകളെയും അഭിനന്ദിച്ചുകൊണ്ടാണ് പി.സി. മാത്യു ഇക്കാര്യം പറഞ്ഞത്.
കേരളത്തിന്റെ ജ·ദിനം അനുസ്മരിക്കുന്പോൾ ലഭിക്കുന്ന കൂട്ടായ്മ മലയാളികളുടെ ഗൃഹാതുരത്വം അകറ്റുന്നതാണെന്നും അമേരിക്ക റീജിയൻ മലയാളിത്വം കാത്തുസൂക്ഷിക്കുവാൻ പ്രതിജ്ഞാബദ്ധം ആണെന്നും പ്രസിഡന്റ് എൽദോ പീറ്റർ പറഞ്ഞു. ഒപ്പം അദ്ദേഹം കേരളപ്പിറവി ആശംസകൾ നേരുകയും ചെയ്തു.
കഴിഞ്ഞ നാപ്പതു വർഷമായി ന്യൂജേഴ്സിയിൽ താമസിക്കുന്ന റീജണൽ ട്രഷറർ ഫിലിപ്പ് മാരേട്ട്, വേൾഡ് മലയാളി കൗണ്‍സിൽ പിറന്നു വീണത് ന്യൂജേഴ്സിയിൽ ആണെന്നും തുടക്കം മുതൽ താൻ അംഗമായിരുന്നു സംഘടനക്കുവേണ്ടി പ്രവർത്തിച്ച ആളാണെന്നും ഫിലഡൽഫിയ കോണ്‍ഫറൻസോടെ അമേരിക്ക റീജണ്‍ ഇരു ഗ്രൂപ്പുകളെയും യോജിപ്പിച്ചു കൊണ്ട് ഫൗണ്ടിങ് ജനറൽ സെക്രട്ടറി അലക്സ് കോശി വിളനിലം ഉൾപ്പടെ ഡയറക്ടർ ബോർഡ് മെന്പർ ആയിട്ടുള്ള രജിസ്ട്രേഷൻ ചെയ്കയും ഇപ്പോഴും അതെ രജിസ്ട്രേഷൻ ഉള്ള അമേരിക്ക റീജിയൻ ആക്റ്റീവ് ആണെന്നും അമേരിക്കയിൽ എവിടെ വേണമെങ്കിലും പ്രവർത്തിക്കുവാൻ കഴിയുമെന്നും പറഞ്ഞു.
ചടങ്ങിൽ സമർപ്പണ ബോധത്തോടെ താൻ ചെയ്ത സേവനത്തിന് ഫ്ളോറൻസ് നൈറ്റിംഗേൽ അവാർഡ് നേടിയ അമേരിക്ക റീജിയൻ വൈസ് ചെയർ പേഴ്സണ്‍ ശോശാമ്മ ആൻഡ്രൂസിനെ ആദരിച്ചു. റീജിയൻ വൈസ് പ്രസിഡന്റ് ഉഷാ ജോർജ് ശോശാമ്മ ആൻഡ്രൂസിന് ആശംസ നേരുകയും സദസിനെ പരിചയ പെടുത്തുകയും ചെയ്തു. കൂടാതെ കേരള പിറവി ആശംസകളും നേർന്നു. മറുപടിയായി ശോശാമ്മ ആൻഡ്രൂസ് തന്നെ ആദരിച്ചതിനായി നന്ദി അറിയിച്ചു.
റീജിയൻ വൈസ് ചെയർമാൻ മാത്യു വന്ദനത്തു വയലിൽ, അസോസിയേറ്റ് സെക്രട്ടറി അലക്സ് യോഹന്നാൻ, കൾച്ചറൽ ഫോറം ചെയർ എലിസബത്ത് റെഡിയാർ, ശരത് എടത്തിൽ, ബിജു കൂടത്തിൽ, ജോസ് കുരിയൻ, എലിസബത്ത് ഷാജി,ഡോക്ടർ താരാ സാജൻ, പ്രൊഫസർ ജോയ് പല്ലാട്ടുമഠം, പ്രൊഫസർ ദര്‍ശന മനയത്ത് , മാത്തുക്കുട്ടി ആലുംപറന്പിൽ, വര്‍ഗീസ് കയ്യാലക്കകം, അഡ്വ. ജോർജ് വര്‍ഗീസ്, ജെയിംസ് എബ്രഹാം, സാബു കുരിയൻ, മോൻസി ടോറോണ്ടോ, മുതലായവർ പങ്കെടുത്തു പരിപാടികൾ വിജയിപ്പിച്ചു.
ഒപ്പം ഗ്ലോബൽ നേതാക്കളായ ഡോ. പി. വി. ചെറിയാൻ, പ്രഫ. കെ. പി മാത്യു, അഡ്വ. സൂസൻ മാത്യു, ഡോക്ടർ മിലിൻഡ് തോമസ്, ഡോക്ടർ ഡെയ്സി ക്രിസ്റ്റഫർ, സുപ്രീം കോർട് അഡ്വ. ജോസ് എബ്രഹാം, അഡ്വ. ജോർജ് വര്‍ഗീസ്, എന്നിവർ ഉൾപ്പെടെ ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള നേതാക്കൾ പങ്കെടുത്തു. ബഹറിനിൽ നിന്നും മുൻ പ്രൊവിൻസ് ചെയർമാൻ ബാബു കുഞ്ഞിരാമൻ പങ്കെടുത്തു ആശംസകൾ നേർന്നു.
ഒക്കലഹോമ, ഡിഎഫ്. ഡബ്ല്യൂ, ഫ്ളോറിഡ, ടൊറാന്‍േറാ, ഷിക്കാഗോ, ന്യൂയോർക്ക്, ഫിലഡൽഫിയ, ഹൂസ്റ്റണ്‍, ന്യൂ ജേഴ്സി യിലുള്ള പ്രൊവിൻസുകൾ എന്നിവരോടൊപ്പം ബ്രിട്ടീഷ് കൊളംബിയ, മെട്രോ ബോസ്റ്റണ്‍, നോർത്ത് ജേഴ്സി മുതലായ പ്രൊവിൻസുകളിൽ നിന്നും പ്രതിനികൾ പങ്കെടുത്തു പ്രസംഗിച്ചു. മധുരകരമായ മലയാള ഗാനങ്ങളും, നൃത്ത നൃത്യങ്ങളും, മറ്റു കലാ പരിപാടികളും പരിപാടിയെ മനോഹരമാക്കി. അലക്സ് പാപ്പച്ചൻ, അരുണ്‍ പോൾ, ചാർലി വരാണത് മുതലായവരുടെ ഗാനങ്ങളും ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് അവതരിപ്പിച്ച തിരുവാതിരയും ദിവ്യ നായരുടെ നേതൃത്വത്തിൽ നടത്തിയ നൃത്തവും ആനന്ദകരമായ.അനുഭവമായി.
|