• Logo

Allied Publications

Middle East & Gulf
ഒ​ഐ​സി​സി കു​വൈ​റ്റ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി നെ​ഹ്റു അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ്: ഇ​ന്ത്യ​യു​ടെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ ശി​ൽ​പി​യു​മാ​യ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ 133മ​ത് ജന്മവാ​ർ​ഷി​ക ദി​ന​ത്തി​ൽ ഒ​ഐ​സി​സി കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ബാ​സി​യ, ഒ​ഐ​സി​സി ഓ​ഫീ​സി​ൽ വ​ച്ച് പു​ഷ്പാ​ർ​ച്ച​ന​യും നെ​ഹ്റു അ​നു​സ്മ​ര​ണ​വും ന​ട​ത്തി.

ഒ​ഐ​സി​സി കു​വൈ​റ്റ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ധു കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് എ​ബി വാ​രി​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്വ​ത​ന്ത്ര ഭാ​ര​തം ക​ണ്ട ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള, സാ​ധാ​ര​ണ​ക്കാ​രു​ടെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ച്ച ക​രു​ത്ത​നാ​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നു​വെ​ന്ന് എ​ബി വാ​രി​കാ​ട് അ​നു​സ്മ​രി​ച്ചു.

നാ​ഷ​ണ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ​സ്. പി​ള്ള അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നാ​ഷ​ണ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ മ​നോ​ജ് ച​ണ്ണ​പ്പേ​ട്ട, നി​സാം എം ​എ, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ജോ​സ്, വി​വി​ധ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ വി​പി​ൻ മ​ങ്ങാ​ട്ട്, അ​ക്ബ​ർ വ​യ​നാ​ട്, ഇ​ല്ലി​യാ​സ് പു​തു​വാ​ച്ചേ​രി, ജ​ലീ​ൽ തൃ​പ്ര​യാ​ർ, റ​സാ​ഖ് ചെ​റു​തു​രു​ത്തി, സൂ​ര​ജ് ക​ണ്ണ​ൻ, ബ​ത്താ​ർ വൈ​ക്കം, ഇ​സ്മാ​യി​ൽ കൂ​ന​ത്തി​ൽ, ഷ​ബീ​ർ കൊ​യി​ലാ​ണ്ടി,ചി​ന്നു റോ​യ്, ഈ​പ്പ​ൻ ജോ​ർ​ജ്, ന​വാ​സ്, അ​രു​ണ്‍ ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു. ഒ​ഐ​സി​സി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശി​വ​ൻ കു​ട്ടി സ്വാ​ഗ​ത​വും അ​നി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത