• Logo

Allied Publications

Middle East & Gulf
കേരളത്തിലെ വൈജ്ഞാനിക മുന്നേറ്റം മാതൃകാപരം :ഷെയ്ഖ് അലി അൽഹാഷ്മി
Share
അബൂദാബി: കേരളത്തിലെ വൈജ്ഞാനിക പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് യുഎഇ പ്രസിഡന്‍റിന്‍റെ മുൻ മതകാര്യ ഉപദേഷ്ടാവും പ്രമുഖ പണ്ഡിതനുമായ ഷെയ്ഖ് അലി അൽഹാഷ്മി അഭിപ്രായപ്പെട്ടു.

പറപ്പൂർ സബീലുൽ ഹിദായ ഇസ്ലാമിക് കോളേജ് യുഎഇ കമ്മിറ്റി സംഘടിപ്പിച്ച അൽമുൽതഖ സ്നേഹസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളവും യുഎഇയും തമ്മിൽ പതിറ്റാണ്ടുകൾ നീണ്ട ബന്ധമാണുള്ളത്. പാണക്കാട് സയ്യിദ് കുടുംബം ആ ബന്ധത്തിന്‍റെ സ്ഥാനപതിമാരാണെന്നും അദ്ദേഹം പറഞ്ഞു.

സബീലുൽ ഹിദായ പ്രസിഡന്‍റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സ്ഥാപനത്തിൽ നിന്നും പുറത്തിറങ്ങുന്ന അന്താരാഷ്ട്ര അറബിക് പ്രസിദ്ധീകരണമായ അന്നഹ്ദ അറബിക് മാഗസിന്‍റെ യുഎഇ പ്രത്യേക പതിപ്പ് അലി അൽഹാഷ്മി ഇറം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമദിന് നൽകി പ്രകാശനം ചെയ്തു. സബീലുൽ ഹിദായ പൂർവവിദ്യാർഥിയും ന്യൂയോർക്ക് യൂണിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സിലെ ഗവേഷകനുമായ സി.എച്ച്. സ്വാലിഹ് ഹുദവി പറപ്പൂരിനുള്ള ഉപഹാര സമർപണവും ചടങ്ങിൽ നടന്നു. സ്ഥാപനത്തിലെ ഡിപാർട്ട്മെന്‍റ് ഓഫ് സിവിലൈസേഷണൽ സ്റ്റഡീസിന്‍റെ ലോഗോ പ്രകാശനം സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ബോണ്‍ഫുഡ് മാനേജിംഗ് ഡയറക്ടർ അബൂബകർ ഒറ്റപ്പാലത്തിന് നൽകി നിർവഹിച്ചു.

മുസ്തഫ ഹുദവി ആക്കോട്, യുഎഇ കെ.എംസിസി ദേശീയ പ്രസിഡന്‍റ് ഡോ. പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി അൻവർ നഹ, വർക്കിംഗ് പ്രസിഡന്‍റ് അബ്ദുല്ല ഫാറൂഖി, ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ ജനറൽ സെക്രട്ടറി ടി.കെ അബ്ദുസലാം, അബൂദാബി സുന്നി സെന്‍റർ പ്രസിഡന്‍റ് അബ്ദു റഉൗഫ് അഹ്സനി, യു.എ. നസീർ ന്യൂയോർക്ക്, സബീലുൽ ഹിദായ സെക്രട്ടറി ടി. അബ്ദുൽ ഹഖ്, ടി. മുഹമ്മദ് ഹിദായത്തുള്ള, അബുഹാജി കളപ്പാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.