• Logo

Allied Publications

Americas
സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​വു​മാ​യി ട്രം​പ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ൽ
Share
ഫ്ളോ​റി​ഡ: രാ​ഷ്ടീ​യ അ​നി​ശ്ചി​ത​ത്വ​ത്തി​നും അ​ഭ്യു​യ​ങ്ങ​ൾ​ക്കും നീ​ണ്ട കാ​ത്തി​രി​പ്പി​നും വി​രാ​മ​മി​ട്ടു 2024ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ക​ച്ച​മു​റു​ക്കി ട്രം​പ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ൽ സ​ജീ​വ​മാ​കു​ന്നു.

മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ് ചൊ​വാ​ഴ്ച രാ​ത്രി ഒ​ൻ​പ​തി​ന് ഇ​ക്കാ​ര്യം ഒൗ​പ​ചാ​രി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഫെ​ഡ​റ​ൽ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നു മു​ൻ​പാ​കെ മ​ത്സ​രി​ക്കാ​നു​ള്ള രേ​ഖ​ക​ൾ പ്ര​ഖ്യാ​പ​ന​ത്തി​നു മു​ൻ​പ് അ​ദ്ദേ​ഹം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കു പ്ര​തീ​ക്ഷി​ച്ച വി​ജ​യം ല​ഭി​ക്കാ​തെ പോ​യ​ത് ട്രം​പി​ന്‍റെ തീ​വ്ര നി​ല​പാ​ടു​ക​ൾ മൂ​ല​മാ​ണെ​ന്ന ആ​രോ​പ​ണം ട്രം​പ് പാ​ടെ നി​ഷേ​ധി​ച്ചു . ഇ​തു മാ​ധ്യ​മ​ങ്ങ​ൾ വ്യാ​ജ​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്ന​താ​ണെ​ന്നും, താ​ൻ പി​ന്തു​ണ​ച്ച 232 സ്ഥാ​നാ​ർ​ഥി​ക​ളി​ൽ 22 പേ​ര് മാ​ത്ര​മാ​ണ് പ​രാ​ജ​യ​പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ത​ന്‍റെ നാ​ലു വ​ർ​ഷ​ത്തെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യും ബൈ​ഡ​ന്‍റെ ഭ​ര​ണം അ​മേ​രി​ക്ക​യെ ദു​രി​ത​ത്തി​ലാ​ഴ്ത്തി​യെ​ന്നു ആ​രോ​പി​ക്ക​യും ചെ​യ്തു.

ഫ്ളോ​റി​ഡ പാം ​ബീ​ച്ചി​ലു​ള്ള മാ​ർ​ആ​ലാ​ഗോ വ​സ​തി​യി​ലെ നി​റ​പ്പ​കി​ട്ടാ​ർ​ന്ന ബോ​ൾ റൂ​മി​ൽ നൂ​റു ക​ണ​ക്കി​നു അ​നു​യാ​യി​ക​ളു​ടെ മു​ൻ​പി​ൽ വ​ച്ചാ​യി​രു​ന്നു ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​നം. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ൽ നി​ന്ന് ഇ​തു വ​രെ മ​റ്റാ​രും 2024 ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നു രം​ഗ​പ്ര​വേ​ശം ചെ​യ്തി​ട്ടി​ല്ല.

ഫ്ളോ​റി​ഡ ഗ​വ​ർ​ണ​ർ ഡോ​ണ്‍ ഡി​സ​ന്‍റി​സ് ഇ​ത്ത​വ​ണ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ൽ നി​ന്നും ട്രം​പി​ന് വ​ലി​യൊ​രു വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2020 ൽ ​ന​ട​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ ​ബൈ​ഡ​ൻ ത​ട്ടി​പ്പു ന​ട​ത്തി എ​ന്നാ​രോ​പി​ക്കു​ന്ന ട്രം​പി​ന് ബൈ​ഡ​നെ വീ​ണ്ടും എ​തി​ർ​ത്തു തോ​ൽ​പി​ച്ചു പ​ക വീ​ട്ടു​ക എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ധാ​ന ല​ക്ഷ്യം.

ജ​നു​വ​രി 6ന് ​ന​ട​ന്ന കാ​പി​റ്റോ​ൾ ക​ലാ​പ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി എ​ന്ന​തു​ൾ​പ്പെ​ടെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന ട്രം​പി​ന് ഇ​ല​ക്ഷ​നി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന് നി​യ​മ​കു​രു​ക്കു​ക​ൾ ഏ​റെ​യാ​ണ്. അ​തി​നെ മ​റി​ക​ട​ക്കു​ന്ന​തി​നും അ​ന്വേ​ഷ​ണ​ങ്ങ​ളും നി​യ​മ ന​ട​പ​ടി​ക​ളും രാ​ഷ്ട്രീ​യ​മാ​ണെ​ന്നു സ്ഥാ​പി​ക്കാ​നു​മാ​ണ് അ​ദ്ദേ​ഹം ശ്ര​മി​ക്കു​ന്ന​ത്. നേ​ര​ത്തെ ആ​രം​ഭി​ക്കു​ന്ന പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഒ​രു ല​ക്ഷ്യ​വും അ​തു​ത​ന്നെ​യാ​ണ് .

ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ നേ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ൽ രം​ഗ​ത്തു​നി​ന്നും മാ​റി നി​ൽ​ക്കു​മെ​ന്ന് ക​രു​തി​യ രാ​ഷ്ടീ​യ എ​തി​രാ​ളി​ക​ൾ, ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​നം ഉ​ൾ​കി​ടി​ല​ത്തോ​ടെ​യാ​ണ് ശ്ര​വി​ച്ച​ത്.

ട്രം​പി​നെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി അം​ഗീ​ക​രി​ക്കു​മോ, പ്രൈ​മ​റി തെ​രഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ലും അ​മേ​രി​ക്ക​ൻ വോ​ട്ട​ർ​മാ​ർ ട്രം​പി​നെ അം​ഗീ​ക​രി​ക്കു​മോ എ​ന്ന് കാ​ത്തി​രു​ന്നു കാ​ണേ​ണ്ടി​വ​രും.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യു​ണൈ​റ്റ​ഡി​ന്‍റെ ആ​നു​വ​ൽ ബാ​ങ്ക്വ​റ്റ് വി​ജ​യ​മാ​യി; പോ​ലീ​സ് സേ​ന​യി​ലും മ​ല​യാ​ളി തി​ള​ക്കം.
ന്യൂ​യോ​ർ​ക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​ൻ പോ​ലീ​സ് സേ​ന​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി സം​ഘ​ട​നാ കൂ​ട്ടാ​യ്മ​യാ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫ
വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ധ​ന​കാ​ര്യ മ​ന്ത്രി ആ​ർ. ബാ​ല​ഗോ​പാ​ൽ പ്ര​ശം​സി​ച്ചു.
ന്യൂ​യോ​ർ​ക്ക്: വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ പേ​രി​ൽ കൊ​ല്ല​ത്തെ ക​നി​വ് എ​ന്ന സം​ഘ​ട​ന​ക്ക് വേ​ണ്ടി 50,000 രൂ​പ​യു​ടെ സ​ഹാ​യം
ജെയ്സൺ ജോണിന്‍റെ തിരോധാനം: നടപടികൾ ആവശ്യപ്പെട്ട് ഫോമാ.
ഓസ്റ്റിൻ: കഴിഞ്ഞ ദിവസം ഓസ്റ്റിൻ, ടെക്സസിൽ കാണാതായ ന്യൂയോർക്ക് സ്വദേശി ജെയ്സൺ ജോണിന്‍റെ തിരോധാനത്തിൽ ലോക്കൽ പോലീസിന്‍റെ ഭാഗത്തു നിന്ന് ത്വരിത നടപടികൾ
കൊ​ള​റാ​ഡോ​യി​ൽ വെ​ടി​വ​യ്പ്പ്: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ കൊ​ള​റാ​ഡോ​യി​ലെ ഫാ​ൽ​ക്ക​ൺ മേ​ഖ​ല​യി​ൽ ന​ട​ന്ന വെ​ടി​വെ‌​യ്പ്പി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും നാ​ല് പേ​ർ​ക്ക് പ​രി​ക
മ​രി​ച്ചെ​ന്ന് ക​രു​തി​യ രോ​ഗി ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ, ര​ണ്ടു​ദി​വ​സ​ത്തി​നു​ശേ​ഷം മ​ര​ണം; ഹോം ​കെ​യ​റി​ന് പി​ഴ.
അ​യോ​വ: ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്നു മ​രി​ച്ചെ​ന്ന് ക​രു​തി​യ രോഗിയായ വയോധിയെ ​ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ ക​ണ്ടെ​ത്തി.