• Logo

Allied Publications

Middle East & Gulf
സലാം പാപ്പിനിശേരിയുടെ "കാലം പറഞ്ഞ വില്ലൻ' പ്രകാശനം ചെയ്തു
Share
ഷാ​ർ​ജ: കോ​വി​ഡ് കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ സ​ലാം പാ​പ്പി​നി​ശേ​രി ര​ചി​ച്ച "കാ​ലം പ​റ​ഞ്ഞ വി​ല്ല​ൻ' എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. 41ാമ​ത് ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ഷ​ൻ
പാ​ണ​ക്കാ​ട് ബ​ഷീ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് ന​ൽ​കി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

സ​ലാ​മി​ന്‍റെ കൃ​തി മ​ഹാ​മാ​രി​ക്കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ളു​ടെ​യും സേ​വ​ന മു​ഖ​ത്തി​ന്‍റെ​യും അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന പു​സ്ത​ക​മാ​ണെ​ന്നും ഇ​ത്ത​രം സ്നേ​ഹ ഹൃ​ദ​യ​ങ്ങ​ളെ നാം ​തി​രി​ച്ച​റി​യ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

കോ​വി​ഡ് കാ​ല​ത്ത് വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ല​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ സാ​ധി​ക്കാ​തെ പ്ര​യാ​സ​പ്പെ​ട്ട നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് നാ​ട​ണ​യു​ന്ന​തി​നാ​യി ചാ​ർ​ട്ട​ർ ഫ്ലൈ​റ്റ് എ​ന്ന ആ​ശ​യം കൊ​ണ്ടു​വ​ന്ന​തി​ന്‍റെ​യും സൗ​ജ​ന്യ ടി​ക്ക​റ്റു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള സ​ഹാ​യ​ങ്ങ​ൾ ഒ​രു​ക്കി​യ​തി​ന്‍റെ​യും നീ​റ്റ്, ജെ​ഇ​ഇ പ​രീ​ക്ഷാ സെ​ന്‍റ​റു​ക​ൾ യു​എ​ഇ​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് സു​പ്രീം​കോ​ട​തി​യി​ൽ ന​ട​ത്തി​യ നി​യ​മ പോ​രാ​ട്ട​ങ്ങ​ളു​ടെ​യും നേ​ർ​ക്കാ​ഴ്ച​ക​ൾ പു​സ്ത​ക​ത്തി​ൽ വി​ശ​ദ​മാ​ക്കു​ന്നു​ണ്ട്. വ​ച​നം ബു​ക്ക്‌​സാ​ണ് പു​സ്ത​ക​ത്തി​ന്‍റെ പ്ര​സാ​ധ​ക​ർ.

ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ: വൈ.​എ.​റ​ഹീം ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​പ്രിം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ, ഫി​റോ​സ് കു​ന്നും​പ​റ​മ്പി​ൽ , ഡോ. ​ഇ.​പി. ജോ​ൺ​സ​ൺ, വി.​ടി. സ​ലിം, ബ​ഷീ​ർ തി​ക്കോ​ടി, പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി, ഇ​ബ്രാ​ഹിം എ​ളേ​റ്റി​ൽ, മ​ച്ചി​ങ്ങ​ൽ രാ​ധാ​കൃ​ഷ്ണ​ൻ, ഷ​നി​ൽ പ​ള്ളി​യി​ൽ, ശ്രീ​ധ​ര​ൻ പ്ര​സാ​ദ്, താ​ലി​ബ് കു​ഞ്ഞു​മോ​ൻ, സി​ദ്ദീ​ഖ് കു​റ്റി​ക്കാ​ട്ടൂ​ർ (വ​ച​നം ബു​ക്സ്), ഫൈ​സ​ൽ മാ​ങ്ങാ​ട്, മു​ന്ദി​ർ ക​ൽ​പ​ക​ഞ്ചേ​രി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത