• Logo

Allied Publications

Delhi
സ്ത്രീ ​സു​ര​ക്ഷ: ഗു​രു​ദ്രോ​ണാ​ചാ​ര്യ ബാ​ല​ഗോ​കു​ലം ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Share
ഗു​രു​ഗ്രാം: ഗു​രു​ദ്രോ​ണാ​ചാ​ര്യ ബാ​ല​ഗോ​കു​ലം സം​ഘ​ടി​പ്പി​ച്ച ഭ​ഗി​നി ശി​ൽ​പ്പ​ശാ​ല​യി​ൽ സ്ത്രീ ​സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സ് ന​ട​ത്തി. കേ​ര​ള​ത്തി​ലെ പ്ര​ഥ​മ വ​നി​താ ഐ​പി​എ​സും ഡി​ജി​പി റാ​ങ്കി​ൽ വി​ര​മി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യ ആ​ർ. ശ്രീ​ലേ​ഖ ഐ​പി​എ​സ്. മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി​എ​ൻ.​സി.​ആ​ർ. സം​സ്ഥാ​ന ഉ​പാ​ദ്ധ്യ​ക്ഷ സു​നീ​ത സ​തീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം പ്ര​ശ​സ്ത സി​നി​മാ താ​രം പൊ​ന്ന​ന്പി​ളി അ​ര​വി​ന്ദ് ശ്രീ​നി​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗൂ​ഗി​ൾ മീ​റ്റി​ലൂ​ടെ അ​ര​ങ്ങേ​റി​യ പ​രി​പാ​ടി​യി​ൽ പ​രി​പാ​ടി​യി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന സ​മ​കാ​ലി​ക പ്ര​തി​സ​ന്ധി​ക​ൾ​ക്ക് പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട പ്ര​ഭാ​ഷ​ണ​വും തു​ട​ർ​ന്നു ന​ട​ന്ന ചോ​ദ്യോ​ത്ത​ര വേ​ള​യി​ലും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും, വി​ദേ​ശ​ത്തു നി​ന്നു​മാ​യി ധാ​രാ​ളം സ്ത്രീ ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

ഭ​ഗി​നി പ്ര​മു​ഖ് ബി​ജി മ​നോ​ജ്, സ​ഹ​ഭ​ഗി​നി​പ്ര​മു​ഖ് ത​ങ്ക​മ​ണി കൃ​ഷ്ണ​ൻ, അ​ധ്യ​ക്ഷ​ൻ പി.​കെ.​സു​രേ​ഷ്, പൊ​തു​കാ​ര്യ​ദ​ർ​ശി എ​സ്. ഇ​ന്ദു​ശേ​ഖ​ര​ൻ, ഭ​ഗ​വ​ദ്ഗീ​താ വി​ശാ​ര​ദ ര​മ പ്ര​വീ​ണ്‍, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ വ​ര​ത്ര ശ്രീ​കു​മാ​ർ, ബി​നോ​യ് ശ്രീ​ധ​ർ, ഹ​രി​കു​മാ​ർ, സു​രേ​ഷ് പ്ര​ഭാ​ക​ർ, ഗു​രു​ഗ്രാം ബാ​ല​ഗോ​കു​ലം അ​ദ്ധ്യ​ക്ഷ​ൻ പി.​ടി. രാ​ധാ​കൃ​ഷ്ണ​ൻ, ര​ക്ഷാ​ധി​കാ​രി മു​ക്ത വാ​ര്യ​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. തു​ട​ർ​ന്ന് വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

ഉ​പാ​ധ്യ​ക്ഷ​ൻ സ​ന്തോ​ഷ് പി​ള്ള, മു​ഖ്യ​സം​യോ​ജ​ക​ൻ മ​ധു പ​ള്ളി​പ്പാ​ട്, ഭ​ഗി​നി പ്ര​മു​ഖ് പ്രീ​ത മ​ധു, സ​ഹ​ഭ​ഗി​നി​പ്ര​മു​ഖ് ധ​ന്യ രാ​ജേ​ഷ്, സ​ഹ​ര​ക്ഷാ​ധി​കാ​രി​ക​ളാ​യ സം​ഗീ​ത സ​ന്തോ​ഷ്, പ്രീ​ത സു​ജി​ത്ത്, കാ​ര്യ​ദ​ർ​ശി അ​ജി​ത് നാ​യ​ർ, ബാ​ല​മി​ത്രം ശ​ര​ത്, ഖ​ജാ​ൻ​ജി സു​ജി​ത്, സ​ഹ​കാ​ര്യ​ദ​ർ​ശി ഗി​രീ​ഷ്, സ​ഹ​ബാ​ല​മി​ത്രം ര​ശ്മി ശ​ര​ത്, മ​ല​യാ​ളം മി​ഷ​ൻ സം​യോ​ജ​ക​ൻ ദി​നു നാ​യ​ർ, അ​ധ്യാ​പി​ക​മാ​രാ​യ കാ​ർ​ത്തി​ക ദി​നു, ധ​ന്യ ഗി​രീ​ഷ്, നി​മി​ഷ റി​ജേ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സിസ്റ്റർ ക്രിസ്റ്റ വെമ്പിള്ളി അന്തരിച്ചു.
ഗാസിയാബാദ്: ശാന്തിധാം പ്രോവിൻസ് അംഗം സിസ്റ്റർ ക്രിസ്റ്റ വെമ്പിള്ളി (75 ) വ്യാഴാഴ്ച അന്തരിച്ചു. മാർ.
ഗു​ഡ്ഗാ​വ്​ഡ​ൽ​ഹി രൂ​പ​ത മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ രൂ​പ​താ അ​സം​ബ്ലി അ​വ​സാ​നി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഗു​ഡ്ഗാ​വ്​ഡ​ൽ​ഹി രൂ​പ​ത മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ രൂ​പ​താ 202324 അ​സം​ബ്ലി ജ​നു​വ​രി 28, 29 തീ​യ​തി​ക​ളി​ൽ അ​ഭി.
ഡി​എം​എ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു.
ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ