• Logo

Allied Publications

Americas
ട്രം​പി​ന്‍റെ മ​ക​ളു​ടെ​യും ബൈ​ഡ​ന്‍റെ കൊ​ച്ചു മ​ക​ളു​ടെ​യും വി​വാ​ഹം ഒ​രേ​ദി​വ​സം
Share
വാ​ഷിം​ഗ്ട​ണ്‍: മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ ഇ​ള​യ മ​ക​ൾ ടി​ഫാ​നി​യു​ടെ​യും യു​എ​സ് പ്ര​സി​ഡ​ൻ​റ് ജോ ​ബൈ​ഡ​ന്‍റെ കൊ​ച്ചു​മ​ക​ൾ (ഹ​ണ്ട​ർ ബൈ​ഡ​ന്‍റെ മ​ക​ൾ) നൊ​വാ​മി​യു​ടെ​യും വി​വാ​ഹം ന​വം​ബ​ർ 12 ശ​നി​യാ​ഴ്ച ഫ്ളോ​റി​ഡാ​യി​ലും വാ​ഷിം​ഗ്ട​ണി​ലു​മാ​യി ന​ട​ന്നു.

ട്രം​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്ളോ​റി​ഡ​യി​ലെ പാം ​ബീ​ച്ചി​ലെ മാ​ർ എ​ലാ​ഗോ​യി​ലാ​യി​രു​ന്നു ടി​ഫാ​നി​യു​ടെ വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​ട​ത്ത​പ്പെ​ട്ട​ത്. യു​എ​സ് കോ​ണ്‍​ഗ്ര​സു​കാ​രി അ​ന്ന പോ​ളി​ന ലൂ​ണ ദ​ന്പ​തി​ക​ൾ​ക്ക് ട്വി​റ്റ​റി​ലൂ​ടെ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സ​ഹോ​ദ​രി ഇ​വാ​ങ്ക​യും ഭ​ർ​ത്താ​വ് ജാ​രെ​ഡ് കു​ഷ്ന​റും മ​ക്ക​ളും ട്രം​പി​ന്‍റെ ഭാ​ര്യ മെ​ലാ​നി​യ​യും മ​ക​ൻ എ​റി​ക്കും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. വി​വാ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​വാ​ങ്ക സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചു. ട്രം​പി​ന്‍റെ നാ​ലാ​മ​ത്തെ കു​ട്ടി​യാ​ണ് ടി​ഫാ​നി. വ്യ​വ​സാ​യി മൈ​ക്ക​ൽ ബൗ​ലോ​സാ​ണ് വ​ര​ൻ..​മ​രി​യ മാ​പ്ൾ​സ് ആ​ണ് അ​മ്മ. 2018 ലാ​ണ് ടി​ഫാ​നി ബൗ​ലോ​സു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ​ത്.

യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ കൊ​ച്ചു​മ​ക​ൾ (ഹ​ണ്ട​ർ ബൈ​ഡ​ൻ​റെ മ​ക​ൾ) നൊ​വാ​മി​യു​ടെ​യും വി​വാ​ഹം ഒൗ​ദ്യോ​ഗി​ക വ​സ​തി​യാ​യ വൈ​റ്റ് ഹൗ​സി​ൽ ശ​നി​യാ​ഴ്ച ന​ട​ന്നു. വൈ​റ്റ് ഹൗ​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ 19ാമ​ത് വി​വാ​ഹ​മാ​യി​രു​ന്നു​വി​ത്. എ​ന്നാ​ൽ, ഒ​രു പ്ര​സി​ഡ​ന്‍റി​ന്‍റെ പേ​ര​ക്കു​ട്ടി​യു​ടെ വി​വാ​ഹം വൈ​റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. ഇ​തു​വ​രെ ന​ട​ന്ന 18 വി​വാ​ഹ​വും പ്ര​സി​ഡ​ന്‍റി​ന്‍റെ മ​ക്ക​ളു​ടെ​താ​യി​രു​ന്നു. ജോ ​ബൈ​ഡ​ന്‍റെ കൊ​ച്ചു​മ​ക​ൾ നൊ​വാ​മി(28)​യു​ടെ വ​ര​ൻ നീ​ൽ (25) ആ​ണ്. അ​ഭി​ഭാ​ഷ​ക​യാ​ണ് നൊ​വാ​മി. പെ​നി​സി​ൽ​വാ​നി​യ ലോ ​സ്കൂ​ളി​ൽ നി​ന്ന് ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യാ​ളാ​ണ് നീ​ൽ. നാ​ല് വ​ർ​ഷ​മാ​യി ഇ​രു​വ​രും ഒ​രു​മി​ച്ച് ക​ഴി​യു​ക​യാ​യി​രു​ന്നു.

വൈ​റ്റ് ഹൗ​സ് റോ​സ് ഗാ​ർ​ഡ​നി​ൽ 2013 ൽ ​ആ​ദ്യ​മാ​യി ന​ട​ന്ന വി​വാ​ഹം വൈ​റ്റ് ഹൗ​സ് പോ​ട്ടോ​ഗ്രാ​ഫ​ർ പെ​റ്റ് സൗ​സാ​യു​ടേ​താ​യി​രു​ന്നു. പാ​റ്റ് ലീ​സാ​യി​രു​ന്നു വ​ധു.

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​