• Logo

Allied Publications

Americas
ഭ​വ​ന​ര​ഹി​ത​ർ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഡാ​ള​സ് സെ​ൻ​റ് പോ​ൾ​സ് മാ​ർ​ത്തോ​മ സ​ണ്‍​ഡേ​സ്കൂ​ൾ
Share
മ​സ്ക​റ്റ്: ഡാ​ള​സ് സെ​ൻ​റ് പോ​ൾ​സ് മാ​ർ​ത്തോ​മാ ച​ർ​ച്ച് ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന ക​മ്മ്യൂ​ണി​റ്റി പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി സ​ണ്‍​ഡേ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഭ​വ​ന​ര​ഹി​ത​ർ​ക്ക് ഭ​ക്ഷ​ണ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു

സാ​ക്സി ന​ഗ​ര​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഫൈ​വ് ലോ​വ്സ് ഫു​ഡ് പാ​ൻ​ട്രി​യി​ൽ ന​വം​ബ​ർ 12 ശ​നി​യാ​ഴ്ച രാ​വി​ലെ കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യെ​യും ക​ടു​ത്ത ത​ണു​പ്പി​നെ​യും അ​വ​ഗ​ണി​ച്ചു നാ​ൽ​പ​തോ​ളം സ​ണ്‍​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന വോ​ള​ണ്ടി​യ​ർ​മാ​ർ നേ​ര​ത്തെ ത​യ്യാ​റാ​ക്കി​യ ഭ​ക്ഷ​ണം പാ​ക്ക​റ്റു​ക​ളു​മാ​യി എ​ത്തി​ച്ചേ​ർ​ന്നു. തു​ട​ർ​ന്ന് ഭ​ക്ഷ​ണം പാ​ക്ക​റ്റു​ക​ൾ അ​വി​ടെ എ​ത്തി​ച്ചേ​ർ​ന്ന ഭ​വ​ന​ര​ഹി​ത​ർ​ക്ക് വി​ത​ര​ണം ചെ​യ്തു. രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം ആ​സ്വ​ദി​ച്ച് കൃ​ത​ജ്ഞ​ത​യും അ​റി​യി​ച്ചു ഭ​ക്ഷ​ണ​പ്പൊ​തി വാ​ങ്ങാ​നെ​ത്തി​യ​വ​ർ യാ​ത്ര പ​റ​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ അ​വി​ടെ കൂ​ടി​യി​രു​ന്ന വ​ള​ണ്ടി​യ​ർ​മാ​രു​ടെ മു​ഖ​ത്ത് പ്ര​ക​ട​മാ​യ സ​ന്തോ​ഷം വ​ർ​ണ​നാ​തീ​ത​മാ​യി​രു​ന്നു.

ന​ൽ​കു​ന്ന​തി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന സ​ന്തോ​ഷം എ​ങ്ങ​നെ​യെ​ന്നു മ​ന​സ്‌​സി​ലാ​ക്കു​വാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ണ്‍​ഡേ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി .പു​തി​യ​താ​യി എ​ത്തി​ച്ചേ​ർ​ന്ന ഇ​ട​വ​ക വി​കാ​രി റ​വ. ഷൈ​ജു സി​ജോ​യ് നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം, ത​ല​ചാ​യ്ക്കാ​ൻ ഇ​ടം ഇ​ല്ലാ​ത്ത​വ​ർ​ക്ക് ഭ​വ​ന നി​ർ​മാ​ണ​ത്തി​നു​ള്ള സ​ഹാ​യം. രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യ്ക്ക് കൈ​ത്താ​ങ്ങി​ൽ തു​ട​ങ്ങി​യ നി​ര​വ​ധി സാ​മൂ​ഹ്യ സേ​വ​ന​ങ്ങ​ൾ​ക്കും പ്ര​ശം​സ​നീ​യ നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു. സ​ണ്‍​ഡേ സ്കൂ​ൾ സൂ​പ്ര​ണ്ട് തോ​മ​സ് ഈ​ശോ , പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ കെ​സി​യ ചെ​റി​യാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഈ ​മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

വ​ച​നാ​ഭി​ഷേ​ക​ധ്യാ​നം ജൂ​ലൈ 18 മു​ത​ൽ 21 വ​രെ ഫി​ലഡ​ൽ​ഫി​യാ​യി​ൽ.
ഫി​ല​ഡ​ൽ​ഫി​യ: 2024 ജൂ​ലൈ 18 മു​ത​ൽ 21 വ​രെ റ​വ. ഫാ. ​ദാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ
ന​യിക്കുന്ന വ​ച​നാ​ഭി​ഷേ​ക​ധ്യാ​നം ഫി​ല​ഡ​ൽ​ഫി​യ സെ.
ഫോ​മ സെ​ൻ​ട്ര​ൽ റീ​ജ​ൻ ക​ലാ​മേ​ള റ​ജി​സ്ട്രേ​ഷ​ന്റെ അ​വ​സാ​ന ദി​വ​സം ഏ​പ്രി​ൽ 28ന്.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ഫോ​മ സെ​ൻ​ട്ര​ൽ റീ​ജൺ​ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക ക​ലാ​മേ​ള​യു​ടെ റ​ജി​സ്ട്രേ​ഷ​ൻ ഏ​പ്രി​ൽ 28 ന് ​അ​വ​സാ​നി​ക്കു​മെ​ന്ന് സ
സെ​ൻ്റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച് പ്ര​ഥ​മ ബാ​ഡ്മിന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി.
സ്റ്റാ​ഫോ​ർ​ഡ്: ഹൂ​സ്റ്റ​ൺ ബാ​ഡ്മി​ൻ്റ​ൺ സെന്‍ററിൽ​ ഏ​പ്രി​ൽ 13, 14 വാ​രാ​ന്ത്യ​ങ്ങ​ളി​ൽ സെന്‍റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ സം​ഘ​ടി​പ്പി​ച്ച
രണ്ടുവ​ർ​ഷം മു​മ്പ് ന​ട​ത്തി​യ കൊ​ല​പാ​ത​കം: 10 വ​യസുകാ​ര​നെതിരേ കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യാതെ പോലീസ്.
ഓ​സ്റ്റി​ൻ: ടെ​ക്സാ​സി​ൽ പത്തുവയസുള്ള ആ​ൺ​കു​ട്ടി രണ്ടുവ​ർ​ഷം മു​മ്പ് 32 വ​യ​സു​കാ​ര​നെ വെ​ടി​വച്ചു കൊ​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ
ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്